ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ യാത്ര ആസ്വദിക്കുന്ന മുരളീധരന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മുടക്കിയവരില്‍ പ്രമുഖനാണ് ബിജെപിയുടെ കേന്ദ്രമന്ത്രി വി മുരളീധരനെന്നാണ് പ്രധാന ആക്ഷേപം.
ഗംഭീരമായ യാത്രാനുഭവമാണ് ബുള്ളറ്റ് ട്രെയിന്‍ തന്നതെന്നും ഇന്ത്യയില്‍ വരാനിരിക്കുന്ന അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിനിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മന്ത്രിയുടെ പോസ്റ്റിലുണ്ട്.
ട്രെയിന്‍ യാത്രാനുഭവവും ചിത്രവും പങ്കുവെച്ചുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ആരംഭിച്ചു. കേരളത്തില്‍ ഇതുപോലെ ജനങ്ങള്‍ യാത്രചെയ്യരുതെന്നും അതിന്റെ ക്രഡിറ്റ് ഇടതുപക്ഷത്തിന് ലഭിക്കരുതെന്നും കരുതിയാണ് മന്ത്രി പാരവെക്കുന്നതെന്നും മലയാളികള്‍ ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ ജപ്പാനിലെത്തിയത്.
കേരളത്തിനകത്ത് മലയാളികള്‍ കടുത്ത യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തതും ഉള്ള ട്രെയിനുകളിലെ തിക്കുംതിരിക്കും ട്രെയിന്‍ യാത്ര ദുരിതമാക്കുന്നു. വന്ദേ ഭാരത് ട്രെയിനിനായി മറ്റു ട്രെയിനുകളെ പിടിച്ചിടുകകൂടി ചെയ്തതോടെ മലയാളികള്‍ മുമ്ബെങ്ങുമില്ലാത്തവിധം ദുരിതമാണ് അനുഭവിക്കുന്നത്.
മലയാളികളുടെ യാത്രാക്ലേശം രൂക്ഷമാകുമ്ബോഴും കെ റെയില്‍ മുടക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തില്‍ അതിവേഗ ട്രെയിന്‍ വേണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഉണ്ടെങ്കില്‍ ആസ്വദിക്കാമെന്നുമുള്ള ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പാണ് സോഷ്യല്‍ മീഡിയ പൊളിച്ചടക്കിയത്.