”ആളുകള്‍ക്ക് കാണേണ്ടത് എന്റെ നഗ്നതയല്ല, കാല്‍പാദം; ചിത്രങ്ങള്‍ വിറ്റ് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍”
ലണ്ടന്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മോഡലുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ഓണ്‍ലി ഫാന്‍സ് ഉള്‍പ്പെട നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെ സ്വകാര്യ ചിത്രങ്ങളും മറ്റും പങ്കുവെച്ച് വൈറലായ നിരവധിയാളുകളുടെ വാര്‍ത്തകള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അല്‍പ്പം സ്വകാര്യഭാഗങ്ങളൊക്കെ കാണിക്കുന്ന മോഡലുകളാണെങ്കില്‍ അവര്‍ക്ക് ചെറുതല്ലാത്ത ഫാന്‍ബേസ് ഉണ്ടാകുമെന്നത് യാഥാര്‍ഥ്യവുമാണ്. എന്നാല്‍, കാല്‍പാദത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു യുവതിയാണ് ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ജെസി ടൈറോണ്‍ എന്ന ഇരുപതുകാരിയാണ് തന്റെ കാല്‍പാദം പ്രദര്‍ശിപ്പിച്ച് ലക്ഷാധിപതിയായത്.
ആളുകള്‍ എന്ത് പറയുമെന്നോ തന്നെക്കുറിച്ച് എന്ത് കരുതുമെന്നോ ചിന്തിക്കാതെ വരുമാനം ഉയര്‍ത്തുക എന്ന ഒരൊറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണ് താന്‍ കാല്‍പാദം മാര്‍ക്കറ്റ് ചെയ്യാന്‍ ആരംഭിച്ചതെന്നാണ് ജെസി പറയുന്നത്. ഇതിലൂടെ മാസം ഒരുലക്ഷം രൂപയാണ് അധിക വരുമാനമെന്നും യുവതി ടിക്ടോക് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. അപരിചിതരായ ആളുകള്‍ക്കാണ് യുവതി ചിത്രങ്ങള്‍ അയച്ചുകൊടുക്കുന്നത്. നാല് മാസം മുമ്പായിരുന്നു ഇവര്‍ ഈ പുതിയ ബിസിനസ് ആരംഭിച്ചത്. ഇന്ന് മാസം ഒരു ലക്ഷം രൂപ തന്റെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ചിത്രത്തിന് നൂറു രൂപ എന്ന നിരക്കിലാണ് ജെസി ആളുകള്‍ക്ക് കാലിന്റെ ചിത്രം അയക്കുന്നത്. ഇത്തരത്തില്‍ 20,000 രൂപ വരെ താന്‍ സമ്പാദിച്ച ദിവസമുണ്ടെന്നും യുവതി വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഒരു ഫോണ്‍ ഉപയോഗിച്ച് എവിടെയിരുന്നും ഈ ജോലി ചെയ്യാന്‍ കഴിയും. പക്ഷേ, എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയില്ല. കാരണം ആളുകള്‍ പലരീതിയിലാണ് ഇതിനെ കാണുന്നത്. ”കാല്‍പാദമാണ് ഞാന്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ചിത്രങ്ങളും, വീഡിയോയുമാണ് കൂടുതല്‍. വീഡിയോ കോളുകളും ചെയ്യാറുണ്ട്” ജെസി ടിക്ടോക് വീഡിയോയില്‍ പറയുന്നു.