Social Media

  • കുട്ടിയെ കണ്ടെത്തി; മുകേഷിനും ബിന്ദു കൃഷ്ണയ്ക്കും ട്രോളോട് ട്രോൾ

    കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തിരിച്ച്‌ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച എം.എല്‍.എ മുകേഷിനും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കും  സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോൾ ! അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍. കുട്ടിക്കൊപ്പം മുകേഷിനെയും കണ്ടെത്തിയെന്ന് ചിലര്‍ പരിഹസിച്ചു. ‘ കുട്ടിയെ കിട്ടിയതില്‍ സന്തോഷം…. അതോടൊപ്പം കൊല്ലത്തുകാര്‍ക്ക് തങ്ങളുടെ #MLA യെയും കണ്ട് കിട്ടിയല്ലോ’ ‘കൃത്യസമയത്ത് എത്തി കുട്ടിയെ എടുത്തുനില്‍ക്കുന്ന എംഎല്‍എക്ക് അഭിനന്ദനങ്ങള്‍. ഇതാവണം എം എല്‍ എ. മികച്ച അഭിനേതാവാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു’ – ഇങ്ങനെ പോകുന്നു പരിഹാസങ്ങൾ. അതേസമയം കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയേയും ട്രോളർമാർ വെറുതെ വിടില്ല.’കുട്ടിയോടൊപ്പം കാണാതായ ചേച്ചിയെയും കണ്ടെത്തിയെന്നാണ് ‘ ആക്ഷേപം.

    Read More »
  • ഇനിയും കണ്ടെത്താനാകാതെ 18 വർഷം മുൻപ്  ആലപ്പുഴയിൽ നിന്ന് കാണാതായ  രാഹുൽ എന്ന  ഏഴുവയസ്സുകാരന്‍ 

    ആലപ്പുഴ: കൺമുൻപിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി, കൂടെ ഉറക്കാൻ കിടത്തിയ കുട്ടി, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയവൻ, ട്യൂഷന് പോയവർ , ഉത്സവങ്ങളിലും ആൾക്കൂട്ടത്തിലും  കൈവിട്ടു പോയവർ, ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും വഴി മാറി പോയവർ .. എവിടെയാണ് ഇവർ ? നൂറുകണക്കിന് ഹൃദയങ്ങളെ തകർത്തുകൊണ്ട്, ഉണങ്ങാത്ത കണ്ണുകളെ കാത്തിരിപ്പിന്റെ ശൂന്യതയിലേക്ക് തള്ളി വിട്ടുകൊണ്ട് അവർ എങ്ങോട്ടേക്കാണ് പോയത്.ആരാണ് ഇതിന് പിന്നിൽ? പത്തും പതിനഞ്ചും എസ്കോർട്ട് വാഹനങ്ങളളുടെ അകമ്പടിയിൽ പാഞ്ഞു പോകുന്നവർ നൽകേണ്ട ഉത്തരമാണ് ഇത്. മീൻ മേടിക്കാൻ പോകുമ്പോൾ, ജിമ്മിൽ പോകുമ്പോൾ, കുട്ടികളെ സ്കൂളിൽ  കൊണ്ടുപോകുമ്പോൾ.. എന്നുവേണ്ട എന്തിനും ഏതിനും ആയുധധാരികളായ പോലീസുകാരുടെ അകമ്പടി കിട്ടുന്നവർ… ഒരു സാധാരണക്കാരന്റെ ദുഃഖം മനസ്സിലാകാൻ തക്ക അനുഭവസമ്പത്ത് അവർക്ക് ഇക്കാര്യത്തിലെങ്കിലും ഉണ്ടാകാൻ വഴിയില്ല.അതിനാൽ തന്നെ അവർ ഇക്കാര്യത്തിൽ മറുപടിയും പറയുകയില്ല. 18 വർഷം മുൻപ്  ആലപ്പുഴയിൽ നിന്ന് കാണാതായ  രാഹുൽ എന്ന  ഏഴുവയസ്സുകാരന്‍ ഉയർത്തിയ ചോദ്യവും ഇതാണ്…. രാഹുൽ ഇപ്പോൾ എവിടെയാണ്?…

    Read More »
  • അശോകന്‍ ചേട്ടനെ ഇനി അനുകരിക്കില്ല: നടന്‍ അസീസ് നെടുമങ്ങാട്

    നടന്‍ അശോകനെ ഇനി അനുകരിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. മിമിക്രി വേദികളില്‍ അസീസ് തന്നെ അനുകരിക്കുന്നത് മോശമാണെന്ന് അശോകന്‍ പറഞ്ഞതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. പഴഞ്ചന്‍ പ്രണയം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അസീസിന്റെ പ്രതികരണം ”അശോകേട്ടന്റെ ആ ഇന്റര്‍വ്യൂ കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി. അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം. ടിവിയില്‍…

    Read More »
  • ഡീപ്‍ഫേക്ക് വീഡിയോകള്‍ വലിയ ഭീഷണിയായി മാറുന്നു… ഒടുവില്‍ ആ ക്രൂരത നേരിട്ടിരിക്കുന്നത് നടി ആലിയ ഭട്ട്

    വലിയ ഭീഷണിയായി മാറുകയാണ് ഡീപ്‍ഫേക്ക് വീഡിയോകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുൻനിര നായികമാരുടെ ഡീപ്‍ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒടുവില്‍ നടി ആലിയ ഭട്ടാണ് ക്രൂരത നേരിട്ടിരിക്കുന്നത്. എഐ ഉപയോഗിച്ചുണ്ടാക്കിയ ആലിയയുടെ ഡീപ്‍ഫേക്ക് വീഡിയോയാണ് പ്രചരിക്കുന്നത്. ആലിയ ഭട്ടിന്റേതെന്ന പേരിലൊരു അശ്ലീല വീഡിയോ പ്രചരിക്കുകയാണ്. എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ആ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആലിയ ഭട്ട് അല്ലെന്ന് മിക്ക നെറ്റിസണ്‍സും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കണമെന്നും ആശങ്കയുണ്ടാക്കുന്നതാണ് ഇത്തരം വീഡിയോകള്‍ എന്നും അവര്‍ അഭിപ്രായപ്പെടുന്നു. എഐ ഉപയോഗിച്ച് ഇങ്ങനെ ഡീപ്‍ഫേക്ക് വീഡിയോകള്‍ ഉണ്ടാക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയില്ലേ എന്നും സാധാരണക്കാര്‍ വരെ ഇതിന്റെ ഭീഷണിയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകളില്‍ ആരാധകര്‍ പറയുന്നു. രശ്‍മിക മന്ദാനയായിരുന്നു ഇത്തരം ക്രൂരത ആദ്യം നേരിട്ട ഒരു മുൻനിര നായിക. സംഭവത്തില്‍ പ്രതികരിച്ച് രശ്‍മിക മന്ദാന രംഗത്ത് എത്തിയിരുന്നു. ഇത് ഭയാനകമായ അവസ്ഥയാണ് എന്ന് പറയുകയായിരുന്നു രശ്‍മിക മന്ദാന. ഇതുപോലെ വര്‍ത്തമാനകാലത്ത് സാങ്കേതികവിദ്യയുടെ ദുരുപയോഗത്താല്‍ ക്രൂരത…

    Read More »
  • മരണവീട്ടിലെ ‘കൊലച്ചിരി’; നടന്‍ സണ്ണി ഡിയോളിന്റെ ‘വകതിരിവി’ല്ലായ്മയില്‍ വ്യാപക വിമര്‍ശനം

    മുംബൈ: സംവിധായകന്‍ രാജ്കുമാര്‍ കോഹ്ലിയുടെ സംസ്‌കാരച്ചടങ്ങിലെ പെരുമാറ്റത്തിന്‍െ്‌റ പേരില്‍ നടനും ബി.ജെ.പി. എം.പിയുമായ സണ്ണി ഡിയോളിനെതിരേ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് രാജ് കുമാര്‍ കോഹ്ലിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിനിമാലോകത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയാണ് വിവാദമായിരിക്കുന്നത്. പ്രാര്‍ഥന യോഗത്തിലെത്തിയ സണ്ണി ഡിയോള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചിരി പങ്കിടുന്ന ദൃശ്യങ്ങളാണ് വിവാദമായത്. പ്രാര്‍ഥനാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ സണ്ണി ഡിയോള്‍ നടന്‍ വിന്ദു ദാരാ സിംഗിനൊട് ചിരിച്ച് സംസാരിച്ചത് സോഷ്യല്‍ മീഡിയയ്ക്ക് ദഹിച്ചില്ല. അര്‍മാന്‍ കോഹ്ലിയും സമീപത്ത് ഉണ്ടായിരുന്നു. സ്വന്തം പിതാവിന്റെ ദുഖത്തില്‍ വിഷമിച്ച് നില്‍ക്കുന്ന അര്‍മാന്‍ കോഹ്ലിയുടെ സാന്നിധ്യത്തില്‍ തമാശ പറഞ്ഞ് ചിരിക്കുന്നത് വകതിരിവില്ലായ്മയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നാണമില്ലാത്ത പ്രവൃത്തി എന്നാണ് പലരും കുറിച്ചത്. നവംബര്‍ 24 നായിരുന്നു രാജ്കുമാര്‍ കോഹ്ലിയുടെ വിയോഗം. രാവിലെ കുളിക്കാന്‍ പോയ അദ്ദേഹം പുറത്തുവരാതായപ്പോള്‍ മകന്‍ അര്‍മാന്‍ കോഹ്ലി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തറയില്‍ വീണുകിടക്കുന്ന…

    Read More »
  • മിക്‌സി പൊട്ടിത്തെറിച്ച് അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

    കൊച്ചി: പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. പൊട്ടിത്തെറിക്കിടെ മിക്‌സിയുടെ ബ്ലേഡ് കയ്യില്‍ത്തട്ടിയാണ് അഭിരാമിക്ക് പരിക്കേറ്റത്. കയ്യിലെ അഞ്ചുവിരലുകളിലും പരിക്കേറ്റ ഗായിക ചികിത്സയില്‍ക്കഴിയുകയാണ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് പരിക്കേറ്റ വിവരം അഭിരാമി സുരേഷ് അറിയിച്ചത്. ചെറിയ ഇടവേളയ്ക്കുശേഷം വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങവേയാണ് അപകടമുണ്ടായതെന്ന് അഭിരാമി പറഞ്ഞു. അപ്രതീക്ഷിതമായാണ് ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. ശരിക്കുപറഞ്ഞാല്‍ ഒരു ബോധവും ഉണ്ടായിരുന്നില്ല. ഛര്‍ദ്ദിക്കാന്‍ വരുന്നപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയത്. അഭിരാമി പറഞ്ഞു. ഈ അപകടമൊന്നും തന്നെ പാചകത്തില്‍ നിന്നും പിന്തിരിപ്പിക്കില്ല. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരും. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്‌നങ്ങളില്ലെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.  

    Read More »
  • അമ്മ ഐസിയുവിൽ… കുഞ്ഞിന് മുലപ്പാൽ നല്‍കി പൊലീസുകാരി… കാക്കിയിട്ടമാതൃസ്നേഹം വിവരിച്ച് മന്ത്രി വി ശിവൻകുട്ടി

    കൊച്ചി: ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞിന് മുലപ്പാൽ നല്‍കിയ പൊലീസുകാരിയുടെ മാതൃസ്നേഹം വിവരിച്ച് മന്ത്രി വി ശിവൻകുട്ടി. എറണാകുളത്ത് നിന്നൊരു സ്നേഹ വാർത്ത എന്ന തലക്കെട്ടോടെയാണ് മന്ത്രി കാര്യങ്ങള്‍ പങ്കുവെച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മറ്റ് മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്നതായി ചിന്ത. കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്. കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഹൃദയം തൊടുന്ന ഇത്തരമൊരു സംഭവം നടന്നിരുന്നു. കുഞ്ഞിനെ കാണാൻ ഇല്ലെന്നുള്ള അമ്മയുടെ പരാതിയിലാണ് അന്ന് ചേവായൂര്‍ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയെ അച്ഛന്‍ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റിയതാണെന്ന് പൊലീസ് മനസിലാക്കി.…

    Read More »
  • ‘നാടൻ’ വാഷിംഗ് മെഷീൻ കണ്ടിട്ടില്ലെങ്കിൽ ഇത് കണ്ടുനോക്കൂ… സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം

    ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകള്‍ നാം കാണുന്നതാണ്, അല്ലേ? ഇക്കൂട്ടത്തില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ ചില വീഡിയോകളാകട്ടെ നമ്മളില്‍ പുതിയ അറിവുകളോ ആശയങ്ങളോ ചിന്തകളോ എല്ലാം നിറയ്ക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ കാണാനും അത് പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഇത്തരത്തില്‍ രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാഷിംഗ് മെഷീന് പകരം ഒരു ഡ്രമ്മും മോട്ടോറും പൈപ്പും ഉപയോഗിച്ച് തുണി അലക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇത് എങ്ങനെയാണ് എന്ന് ഏവര്‍ക്കും സംശയം തോന്നാം. സംശയിക്കേണ്ട- സാമാന്യം ചിന്തയും അധ്വാനവുമെല്ലാം ഇങ്ങനെയൊരു സംവിധാനം സജ്ജീകരിച്ചെടുക്കാൻ ആവശ്യമാണ്. ശരിക്കും ഒരു വാഷിംഗ് മെഷീൻ ചെയ്യേണ്ട എല്ലാ ജോലികളും ഈ സംവിധാനം ചെയ്യുന്നുണ്ട്. ഡ്രമ്മിനകത്താണ് സോപ്പും വെള്ളവും ചേര്‍ത്ത് വസ്ത്രം അലക്കുന്നത്. ഇത് മോട്ടോറിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയാകുന്ന വെള്ളം കളയാൻ പ്രത്യേകം പൈപ്പുമുണ്ട്.   View this post on Instagram   A post…

    Read More »
  • തങ്ങളുടെ 10 വർഷത്തെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാനെത്തിയ ദമ്പതികളോട് പറ്റില്ലെന്ന് ബാങ്ക് ജീവക്കാര്‍; ബാങ്ക് അധികൃതരുടെ അസംതൃപ്തിക്ക് കാരണം എന്താണന്ന് അറിയണ്ടേ?

    സാധാരണയായി ബാങ്കിൽ പണം നിക്ഷേപിക്കാൻ ആളുകൾ ചെല്ലുന്നത് ബാങ്ക് അധികൃതർക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാൽ മിനസോട്ടയിൽ നിന്നുള്ള ദമ്പതികൾക്ക് തങ്ങളുടെ 10 വർഷത്തെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാനായി എത്തിയപ്പോൾ ഉണ്ടായ അനുഭവം നേരെ മറിച്ചായിരുന്നു. കൂൺ റാപ്പിഡ്‌സിലെ താമസക്കാരായ ജോൺ ബെക്കറിനും ഭാര്യയ്ക്കുമാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. പത്ത് വർഷമായി ഇവർ സ്വരുക്കൂട്ടിയ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ബാങ്ക് അധകൃതർ ചില തടസ്സങ്ങൾ പറഞ്ഞത്. ബാങ്ക് അധികൃതരുടെ അസംതൃപ്തിക്ക് കാരണം എന്താണന്ന് അറിയണ്ടേ? ദമ്പതികൾ നിക്ഷേപിക്കാനായി കൊണ്ടുവന്നത് മുഴുവൻ നാണയങ്ങൾ ആയിരുന്നു എന്നത് തന്നെ. കയ്യിൽ കിട്ടുന്ന നാണയങ്ങൾ ചെറിയ ഭരണികളിലും മറ്റും ഇട്ട് സൂക്ഷിക്കുന്ന പതിവ് നമ്മിൽ പലർക്കും ഉണ്ടാകും. ഇത്തരത്തിൽ ഇവർ പത്ത് വർഷക്കാലമായി ശേഖരിച്ച പെന്നികൾ (യുഎസ് നാണയം) ആണ് ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. എന്നാൽ, കൂൺ റാപ്പിഡിലെ ബോർഡർ ബാങ്കിലെ ബാങ്ക് ജീവനക്കാർ ദമ്പതികൾ വലിയ പാത്രങ്ങളിൽ സൂക്ഷിച്ച നാണയങ്ങൾ സ്വീകരിക്കാൻ…

    Read More »
  • പോയത് മൂന്നു പേർ; അയ്യപ്പനും കോശിയുമല്ല, മരണവും ജീവിതവും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത് 

    അയ്യപ്പനും കോശിയും എന്ന സിനിമയുമായി ബന്ധപ്പെട്ട  മൂന്നുപേരാണ് ഇല്ലാതായിരിക്കുന്നത്.വല്ലാത്തൊരു സിനിമ ! ആരാണ് നായകന്‍ ആരാണ് വില്ലന്‍ എന്നു തിരിച്ചറിയാന്‍ കഴിയാതെ ആരാധകര്‍ അന്തിച്ചു പോയ സിനിമ..!!   അയ്യപ്പനും കോശിയും കണ്ടവര്‍ ആര്‍ക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് ശരിക്കും സംശയിച്ചു. ബിജുമേനോനും പൃഥ്വിരാജും അഭിനയമികവുകൊണ്ട്  തകര്‍ത്താടിയപ്പോള്‍ അതിലഭിനയിക്കാന്‍ അവസരം കിട്ടിയ ഓരോരുത്തരും ഹിറ്റായി.. 2020 ഫെബ്രുവരി 7-ന് പുറത്തിറങ്ങിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും.എന്നാൽ നാലു മാസത്തിനുള്ളിൽ സംവിധായകൻ സച്ചി (2020 ജൂണ്‍ 18 ന്)  സ്വര്‍ഗ്ഗം പൂകി.മലയാളികള്‍ക്ക് അയ്യപ്പനും കോശിയും സമ്മാനിച്ച സംവിധായകന്‍ സച്ചി ചികിത്സാപിഴവുമൂലം മരിച്ചപ്പോള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും അഭിനയിക്കുന്നവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അതൊരു വലിയ സങ്കടക്കടലായി. ആ മരണം ഒരു തുടക്കം മാത്രമായിരുന്നോ എന്നു സംശയിക്കുകയാണ് ഇന്ന് ആരാധകര്‍.. 2020 ജൂണ്‍ 18 ന് സച്ചി വിടപറഞ്ഞ് ആറ് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ മറ്റൊരു മരണവാര്‍ത്തയെത്തി.അയ്യപ്പനും കോശിയിലും സി ഐ സതീഷ് എന്ന പോലീസ് ഓഫീസറായി വിലസിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മുങ്ങിമരണമായിരുന്നു…

    Read More »
Back to top button
error: