Social MediaTRENDING

ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി ബാര്‍ റസ്റ്റോറന്റിൽ കയറിയ യുവാവിന് കിട്ടിയത് എട്ടി​ന്റെ പണി; ബില്ലു വന്നോപ്പോൾ തലകറക്കം!

മുംബൈ: ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി ബാര്‍ റസ്റ്റോറന്റിൽ കയറി കബളിപ്പിക്കപ്പെട്ട അനുഭവം പറഞ്ഞ് യുവാവ്. എക്സിലൂടെ (ട്വിറ്റർ)യാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍. ബബ്ൾ ആപ്പിലൂടെയാണ് യുവാവ് യുവതിയെ പരിചയപ്പെ‌ട്ടത്. വളരെപ്പെട്ടെന്ന് ഇരുവരും സുഹൃത്തുക്കളായി. സെപ്റ്റംബർ 30ന് ഭു​ഗാവിലെ ജിപ്സി റെട്രോ ബാറിൽ കണ്ടുമുട്ടാമെന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെ ഇരുവരും ബാറിലെത്തി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വൈനും ഹുക്കയും പെൺകുട്ടി ഓർഡർ ചെയ്തു. യുവാവിന് അസ്വാഭാവികതയൊന്നും തോന്നിയില്ല.

വെയ്റ്റർ വേ​ഗത്തിൽ തന്നെ വൈനും ഹുക്കയും കൊണ്ടുവന്നു. രണ്ടിന്റെയും വിലയെക്കുറിച്ച് യുവാവിന് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും പോക്കറ്റ് കാലിയാകില്ലെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ബില്ല് വന്നപ്പോൾ യുവാവ് ശരിക്കും ഞെട്ടി. 22000 രൂപ. 10000 രൂപയുടെ ഹുക്കയും 15000 രൂപയുടെ വൈനും 1500 രൂപയുടെ വൈൻ ​ഗ്ലാസുമാണ് യുവതി ഓർഡർ ചെയ്തത്. ഡിസ്കൗണ്ട് അടക്കം 23307.9 രൂപയുടെ ബിൽ വെയ്റ്റർ തന്നപ്പോൾ തലകറങ്ങി. വിയർക്കുന്നത് കണ്ടതോടെ യുവതിയുടെ മട്ടുമാറി. ബിൽ തുക നൽകിയില്ലെങ്കിൽ പാർക്ക് ചെയ്ത കാർ തല്ലിപ്പൊളിക്കുമെന്ന് യുവതി യുവാവിനോട് പറഞ്ഞു.

Signature-ad

ബാറിലെ ജീവനക്കാർ നിങ്ങളുടെ കാർ ഏതാണെന്ന് അറിയാമെന്നും ആർടിഒ ആപ്പിലൂടെ നിങ്ങളുടെ വിലാസം കണ്ടെത്തുമെന്നും യുവതി ഭീഷണിപ്പെടുത്തി. ബില്ലടച്ചില്ലെങ്കിൽ കാർ ഇപ്പോൾ കേടാക്കും. പിന്നീട് നിങ്ങളിൽ നിന്ന് ഇരട്ടിതുക ഈടാക്കുകയും ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി യുവാവ് എഴുതി. പിന്നീട് ഫോൺ എടുത്തില്ല. ആപ്പിൽ നോക്കിയപ്പോൾ യുവതി പ്രൊഫൈൽ ഡിലീറ്റ് ചെയ്തെന്നും യുവാവ് കുറിച്ചു.

ബില്ലടച്ച് വാഷ്റൂമിൽ പോയി തിരികെയെത്തിയപ്പോൾ ബിൽ കാണാനുണ്ടായിരുന്നില്ല. യുവതി വേ​ഗത്തിൽ സ്ഥലം വിട്ടെന്നും യുവതി പറഞ്ഞു. ഇത് ബാറുകാരുടെ സ്ഥിരം പരിപാടിയാണെന്ന് പലരും കമന്റ് ചെയ്തു. യുവതികളെ വാടകക്കെടുത്ത് യുവാക്കളുമായി റസ്റ്റോറന്റിലോ ബാറിലോ എത്തി വിലകൂടിയ സാധനങ്ങൾ ഓർഡർ ചെയ്ത് ബിൽ നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ന​ഗരങ്ങളിൽ വർധിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ദില്ലിയിലും സമാനമായ സംഭവമുണ്ടായിരുന്നു.

Back to top button
error: