Social Media

  • അണലിവേഗം ചെടി പറമ്ബിലുണ്ടെങ്കില്‍ പാമ്ബ് വരില്ല

    ഇനി പാമ്ബിനെ പേടിക്കേണ്ട.അണലിവേഗം ചെടി പറമ്ബില്‍  വളര്‍ത്തിയാല്‍ അണലിയെന്നല്ല, ഒരു പാമ്പും ഏഴയലത്തുപോലും വരില്ല.   മുറിവുണക്കാനും അകാല നര അകറ്റാനും യൗവനം നിലനിര്‍ത്താനും ഇത് അത്യുത്തമമാണ്. ആറുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന അണലിവേഗം എന്ന ഔഷധ സസ്യത്തിന്റെ വേരുകള്‍ ഇരുപതുമീറ്റര്‍ ചുറ്റളവിലെത്തും.ഈ ഭാഗങ്ങളില്‍ പാമ്ബുകള്‍ വരില്ല. വന്നാല്‍ അവിടെത്തന്നെ മയങ്ങിക്കിടക്കുകയും ചെയ്യും. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍ എന്ന പദാര്‍ത്ഥമാണ് ഈ പ്രത്യേകതയ്‌ക്കു കാരണം. ശാസ്ത്രീയ നാമം അല്‍സ്‌റ്റോണിയ വെനിനേറ്റ എന്നാണ്. പാമ്ബിന്‍ വിഷത്തിന് ഇത് പ്രതിവിധിയായും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പനി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കും ഗുണപ്രദമാണ്.

    Read More »
  • വേദന സംഹാരി അഥവാ പെയിൻ കില്ലര്‍ പതിവായി കഴിക്കരുത്; കാരണങ്ങൾ ഇവയാണ്

    പനിയായാലും തലവേദനയായാലും ഇനി പൈൽസിന്റെ പ്രശ്നമായാലും  വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പെയിൻ കില്ലർ ടാബ്‌ലറ്റ് എടുത്ത് കഴിക്കുകയെന്നതാണ് നമ്മൾ ആദ്യം ചെയ്യുന്നത്. ഇതിനായി ഒരു ഡോക്ടറേയും കാണേണ്ട ആവശ്യം നമ്മൾക്കില്ല. എന്നാൽ ഒന്നോർക്കുക,വൃക്ക രോഗങ്ങൾ അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും നമ്മെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ ധര്‍മ്മം. ഇക്കാരണം കൊണ്ടുതന്നെ വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്ബോള്‍ അത് ശരീരത്തില്‍ നിന്ന് അവശഷ്ടങ്ങളെ പുറന്തള്ളുന്ന പ്രക്രിയയെ ആണ് കാര്യമായും ബാധിക്കുക. ഏറെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇതുമൂലമുണ്ടാവുക. ഇതില്‍ പെയിൻ കില്ലേഴ്സിനാണ് എന്താണ് ‘റോള്‍’ എന്നാണോ ചിന്തിക്കുന്നത്? അതിലേക്ക് വരാം… പെയിൻ കില്ലേഴ്സ് കഴിക്കുന്നത് കാണുമ്ബോള്‍ ചിലരെങ്കിലും നിങ്ങളോട് പറ‍ഞ്ഞിരിക്കാം, അല്ലെങ്കിൽ ഡോക്ടർമാർ – അത് നല്ല ശീലമല്ല,ആരോഗ്യത്തിന് ഭീഷണിയാണെന്ന്.വേദനയിൽ നിന്നും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വൃക്കയെയാണ് പെയിൻ കില്ലേഴ്സ് ആദ്യം തകരാറിലാക്കുക. എന്നുവച്ചാല്‍ ദീര്‍ഘകാലത്തേക്ക് പതിവായി പെയിൻ കില്ലേഴ്സ്…

    Read More »
  • മോനിഷ വിട പറഞ്ഞിട്ട് 31 വർഷങ്ങൾ

    ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മോനിഷ. ഇന്നലെ മോനിഷയുടെ 31-ാം ചരമവാര്‍ഷികമായിരുന്നു. 1992-ല്‍ ഡിസംബര്‍ 5നാണ് വാഹനാപകടത്തെത്തുടര്‍ന്ന് മോനിഷ വിടപറഞ്ഞത്. 21 വയസ്സായിരുന്നു. സിനിമാലോകത്തെയും ആരാധകരെയും അങ്ങേയറ്റം ഞെട്ടിച്ച അനുഭവമായിരുന്നു പ്രിയപ്പെട്ട നടിയുടെ പെട്ടെന്നുള്ള മരണം. ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് അപകടം. 24 സിനിമകളിലാണ് 6 വര്‍ഷത്തെ കരിയറില്‍ മോനിഷ അഭിനയിച്ചത്. നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് 16-ാം വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഈ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മോനിഷ. മോഹൻലാല്‍, സുരേഷ് ഗോപി, മുരളി, കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി മലയാളം, തമിഴ് സിനിമാ മേഖലയിലെ മുൻനിര നായകന്മാര്‍ക്കൊപ്പം ചുരുങ്ങിയ കാലഘട്ടത്തിലെ കരിയറില്‍ തന്നെ മോനിഷ അഭിനയിച്ചിരുന്നു. അവസാനമായി മോനിഷ പ്രത്യക്ഷപ്പെട്ടത് മൂന്ദ്രവത്ത് കണ്ണ് എന്ന തമിഴ് ചിത്രത്തിലാണ്. വ്യവസായ പ്രമുഖനായിരുന്ന പരേതനായ നാരായണൻ ഉണ്ണിയുടെയും നടിയും നര്‍ത്തകിയുമായ ശ്രീദേവി ഉണ്ണിയുടെയും മകളാണ്…

    Read More »
  • ക്രിസ്തുമസിന്റെ വേറിട്ട ആഘോഷവുമായി വയനാട്ടിലെ ഒരു ഗ്രാമം

    വയനാട്: ഡിസംബര്‍ 25-നാണ് ക്രിസ്തുമസ് എങ്കിലും ഡിസംബര്‍ ഒന്ന് മുതല്‍ ദിവസവും ക്രിസ്തുമസ് ആഘോഷിക്കുകയാണ് വയനാട്ടിലെ ഒരു പ്രദേശം. ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിലാണ് ഈ ആഘോഷം .റെഡിമെയ്ഡ് നക്ഷത്രങ്ങള്‍ക്ക് പകരം പല തലമുറകളില്‍ പ്പെട്ടവര്‍ ചേര്‍ന്ന് ഓട കൊണ്ടും കടലാസുകൊണ്ട് നിര്‍മ്മിച്ച 25 നക്ഷത്രങ്ങള്‍ കൊണ്ട് ദേവാലയങ്കണവും മനോഹരമാക്കിയിട്ടുണ്ട്. മാനന്തവാടി രൂപതക്ക് കീഴിലെ ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയില്‍ 25 യൂണിറ്റുകളാണുള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ ഓരോ യൂണിറ്റിലും ഓരോ ദിവസം ക്രിസ്തുമസ് ആഘോഷം നടക്കും. പ്രദേശത്തെ എല്ലാ മതവിഭാഗങ്ങളില്‍ പ്പെട്ടവരും പ്രദേശത്തെ ഒരു വീട്ടില്‍ ഒരുമിച്ചുകൂടി കലാപരിപാടികള്‍ അവതരിപ്പിച്ചും സ്നേഹ സന്ദേശം കൈമാറിയുമാണ് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. ഫാ.തോമസ് മുക്കാട്ടുകാവുങ്കലിൻ്റെയും ഇടവക ട്രസ്റ്റിമാരുടെയും നേതൃത്വത്തിലാണ് 25 ദിവസവും ക്രിസ്മസ് ആഘോഷം നടക്കുന്നത്. അതേ സമയം പരിസ്ഥിതി സൗഹൃദമായ മറ്റൊരു സന്ദേശം കൂടി ഇവര്‍ സമൂഹത്തിന് കൈമാറുന്നു. എല്ലാ തലമുറകളില്‍പ്പെട്ടവരും ചേര്‍ന്ന് വീടുകളില്‍ കടലാസുകൊണ്ടും തുണികള്‍ കൊണ്ടും ഓട കൊണ്ടും…

    Read More »
  • ഇസ്രായേലും കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും!

    ഓ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗമാണ് താഴെ.. ഇന്നാകട്ടെ പത്രക്കാർക്ക് മാത്രമല്ല എഴുത്തുകാർക്കും ഈ വിഷയം പറയാൻ ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു . ഈ പുസ്തകം ഗൂഗിൾ ബുക്സിൽ വാങ്ങിക്കാൻ കിട്ടും ..! “അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവിൽ വിഷവാതകച്ചൂളയുടെ രണ്ടാംപതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയിൽ രാപ്പകൽ തയ്യാറെടുപ്പിൽ മുഴുകിയിരിക്കുന്ന ഇസ്രായേൽ എന്ന കൊച്ചു രാഷ്ട്രം. ജോർദാനും, സൗദി അറേബ്യയും, സീനായിയും എല്ലംതന്നെ അറേബ്യയാണ്. ജർമനിയോ, സ്കാൻഡിനേവിയൻ രാജ്യങ്ങളോ ജൂതന്റെ ജന്മഭൂമിയല്ല. ജൂതന് ജന്മഭൂമി ജെറുസലേം (ഇസ്രായേൽ) മാത്രം. പലസ്തീനികളെ അസ്ത്രീകരിക്കുന്നതിനും, ഇസ്രയേലിനെതിരെ യുദ്ധങ്ങൾ സംവിധാനം ചെയ്യുന്നതിനും മുടക്കിയ മുതലിന്റെ ഒരു ഭിന്നിതം മാത്രം മതിയായിരുന്നു പലസ്തീനികളെ ജോർദാനിലോ, സീനായിലോ കുടിയിരുത്താൻ. രണ്ടുകൊല്ലംമുൻപ് ഇസ്രായേലി പ്രശ്നത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രാധിപർക്ക് ഒരുകത്തും മലയാളത്തിൽ ഒരു ലേഖനവും എഴുതാൻ ഞാൻ  മുതിർന്നു. കത്ത് പത്രം പ്രസിദ്ധീകരിച്ചു. എന്നാൽ മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണ് ലഭിച്ചത്. എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുള്ള മാതൃഭൂമിയും, മനോരമയും അവരുടെ…

    Read More »
  • അമ്മയ്ക്കും മകള്‍ക്കും ഒരേ പുരുഷൻ തന്നെ ഭര്‍ത്താവ്

    അമ്മയ്ക്കും മകള്‍ക്കും ഒരേ പുരുഷൻ തന്നെ ഭര്‍ത്താവായി ഉണ്ടാവുക.വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിലും അങ്ങനെയും ചില സമ്ബ്രദായങ്ങളുള്ള നാടും നാട്ടുകാരുമുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാൻ താല്പര്യപ്പെടാത്ത ഒരുപാട് ജനവിഭാഗങ്ങള്‍ ഓരോരാജ്യത്തിലും വസിക്കുന്നുണ്ട്.അത്തരത്തിലൊന്നാണ് ബംഗ്ലാദേശിലെ മണ്ഡി സമൂഹം. അമ്മയേം മകളെയും രണ്ടാനച്ഛൻ കല്യാണം കഴിക്കുന്ന ആചാരം ഇന്നും നിലനില്‍ക്കുന്ന സമൂഹമാണ് ബംഗ്ലാദേശിന്‍റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന മണ്ഡി സമൂഹം. ഈ സമൂഹത്തിന്‍റെ വിവാഹ രീതി അനുസരിച്ച്‌ രണ്ടാനച്ഛന്‍ അമ്മയെയും മകളെയും വിവാഹം ചെയ്യുന്നു. വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്ബോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. ബംഗ്ലാദേശിലെ തംഗയില്‍ ജില്ലയിലെ മധുപൂര്‍ വനാന്തരത്തില്‍ ജീവിക്കുന്ന ആദിവാസി ഗോത്രവര്‍ഗ്ഗക്കാരാണ് മണ്ഡി സമൂഹം എന്ന് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി വനത്തില്‍ സ്വന്തം മതവും സംസ്കാരവും ജീവിതരീതിയുമായി അവര്‍ ജീവിക്കുകയാണ്. അവരുടെ ഈ സംസ്കാരവും ജീവിതരീതിയും മുസ്ലീം/ഹിന്ദു ബംഗാളി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രണ്ടാമതും…

    Read More »
  • ഇങ്ങനെയും ഒരു സ്ത്രീ ! ഓയൂർ സംഭവത്തിലെ മാസ്റ്റര്‍ ബ്രെയിൻ പദ്മകുമാറിന്റെ ഭാര്യ അനിതയെന്ന് പോലീസ്

    കൊല്ലം: ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിൻ പദ്മകുമാറിന്റെ ഭാര്യ അനിതയെന്ന് പോലീസ്. കൊല്ലം ജില്ലയിലെ കുണ്ടറ കന്യാകുഴി സ്വദേശിനിയാണ് അനിതകുമാരി. പത്മകുമാറിനെ പ്രണയത്തില്‍ വീഴ്‌ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ജനിച്ച വീട്ടില്‍ അനിതകുമാരി പോയിട്ടില്ല.ഇപ്പോള്‍ അനിതകുമാരിയുടെ കുടുംബവീട്ടില്‍ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്. അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും  പ്രണയത്തിലാകുന്നതും.പിന്നീട് വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് പത്മകുമാരനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഏകദേശം രണ്ടുമാസക്കാലത്തിനുശേഷം വീട്ടുകാര്‍ ഇടപെട്ട് കല്യാണം നടത്തിക്കൊടുത്തു. ഇരു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാവുകയും ചെയ്തു. മൂന്നര വര്‍ഷം മുൻപ് പത്മകുമാറിന് വേണ്ടി ബാങ്കില്‍ നിന്ന് ലോണെടുക്കുവാൻ  അനിതകുമാരി തന്ത്രത്തില്‍ പിതാവിന്റെ കൈയില്‍നിന്ന് വീടും വസ്തുവും എഴുതി വാങ്ങിച്ചു. രണ്ടു വര്‍ഷത്തിനുശേഷം തിരികെ എടുത്തു തരാം എന്ന് പറഞ്ഞായിരുന്നു എഴുതി വാങ്ങിയത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എടുത്ത് നല്‍കാത്തതിനെ…

    Read More »
  • തിരുവനന്തപുരത്തിന്റെ അടയാളങ്ങൾ: ഷിനി ലാൽ എഴുതുന്നു:

    തിരുവനന്തപുരത്തിൻ്റെ അടയാളങ്ങളിൽ ഒന്നാണ് St Joseph’s metropolitan cathedral. ഞങ്ങൾ കുട്ടിയായിരുന്നപ്പോൾ ഈ മന്ദിരത്തിന് ചുവപ്പു കലർന്ന കാവി നിറമായിരുന്നു. വിക്ടോറിയൻ ഗാംഭീര്യവും. പത്തിരുപത് വർഷം മുമ്പ് അത് വെള്ളപൂശി ഈ രൂപത്തിൽ ആക്കി. എന്നിട്ടും ഭംഗി ഇല്ലാതായില്ല. പണ്ട് എൻറെ അമ്മുമ്മയ്ക്ക് ബീമാപള്ളിയിൽ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കടല് കാണാം എന്ന പ്രതീക്ഷയിൽ ഞാനും ഒപ്പം പോയിരുന്നു. അങ്ങനെ പോയ ഒരു ദിവസം പാളയത്ത് ഇറങ്ങിയപ്പോൾ ‘അതാ ഒരു പള്ളി’ എന്നാൽ ഇവിടെ ഒന്ന് കയറാം എന്ന് പറഞ്ഞു അമ്മൂമ്മ ഈ പള്ളിയിൽ എന്നെയും കൊണ്ട് കയറി. ആറ്റുകാൽ അമ്മച്ചിയോടോ അല്ലാഹുവിനോടോ ഏതെങ്കിലും മൂർത്തികളോടോ എന്നപോലെ എൻറെ അമ്മുമ്മ ഇവിടെയും പ്രാർത്ഥിച്ചു. അമ്മുമ്മ ഏതു മതമായിരുന്നു എനിക്ക് അന്നും അറിയില്ല, ഇന്നും അറിയില്ല.  അങ്ങനെ ചുവന്ന നിറത്തിൽ മനസ്സിൽ പതിഞ്ഞ വിക്ടോറിയൻ ഭംഗി ഇപ്പോൾ വെള്ളയിൽ ആറാടി നിൽക്കുന്നു. പള്ളിക്ക് 150 വയസ്സ് വയസ്സായി. പാളയം ജുമാ മസ്ജിദിനും ഗണപതി…

    Read More »
  • മുണ്ടും ഷര്‍ട്ടും ധരിച്ചയാളെ തടഞ്ഞു; കോലിയുടെ റസ്റ്ററന്റിനെതിരെ പോസ്റ്റ്

    മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെത്തുടര്‍ന്ന് മുംബൈയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി രംഗത്തെത്തി. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരില്‍ ജുഹുവിലെ ‘വണ്‍ 8 കമ്യൂണ്‍’ എന്ന റസ്റ്ററന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നത്. മുംബൈയില്‍ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തുവെന്നും പിന്നാലെതന്നെ ‘വണ്‍ 8 കമ്യൂണ്‍’ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍, പ്രവേശനകവാടത്തില്‍വച്ചുതന്നെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം. 10 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. തമിഴ്നാട്ടില്‍ ധരിക്കുന്ന വെള്ള ഷര്‍ട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. അതേസമയം, സമൂഹമാധ്യമങ്ങളില്‍ ഇരുകൂട്ടരെയും അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

    Read More »
  • ‘അനിമലി’നെ അഭിനന്ദിച്ച് പോസ്റ്റിട്ടു; ‘പുലിവാല് പിടിച്ച്’ തൃഷ

    സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ പേരില്‍ ചലച്ചിത്ര താരങ്ങള്‍ പുലിവാലുപിടിക്കുന്നത് ആദ്യമായല്ല. നടി തൃഷയാണ് അക്കൂട്ടത്തിലെ ഏറ്റവുംപുതിയ കണ്ണി. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എന്ന ചിത്രത്തേക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് തൃഷയെ കുഴപ്പത്തിലാക്കിയത്. സംഗതി വിവാദമായതോടെ അവര്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ എന്ന ചിത്രം റിലീസായത്. വയലന്‍സാണ് ചിത്രത്തിലെ മുഖ്യഘടകം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പുത്തന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടാണ് തൃഷ എത്തിയത്. ‘കള്‍ട്ട്’ എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ തൃഷ അനിമലിനെ വിശേഷിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും തുടങ്ങി. സിനിമയുടെ പ്രമേയവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന മന്‍സൂര്‍ അലി ഖാന്റെ തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശവും ചേര്‍ത്തായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത്…

    Read More »
Back to top button
error: