Social Media
-
04/12/2023വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ; പോലീസിന്റെ മുന്നറിയിപ്പ്
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു. 1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തിൽ തന്നെ പഠിപ്പിക്കാം. 2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോൺ നമ്പർ മനപ്പാഠമാക്കി കൊടുക്കുക. 3. ഏതു വശം ചേർന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന വാഹനം വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ നടക്കാൻ പഠിപ്പിക്കുക. റോഡിന്റെ അരികു ചേർന്ന് നടക്കാനും ഉപദേശിക്കാം. 4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക. 5. വാഹനത്തിൽ…
Read More » -
04/12/2023ഇന്ത്യയിലെ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പരിഗണന ‘ഭാരത’ത്തിൽ ഉണ്ടാവില്ല: ആബിദ് അടിവാരം എഴുതുന്നു
ഉത്തരാഖണ്ഡിൽ ടണൽ ഇടിഞ്ഞു കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷിച്ചെടുത്തത് 17 ദിവസത്തിന് ശേഷമാണ്. നവംബർ 12 നു രാവിലെ ആറു മണിക്ക് അപകടം നടക്കുന്നു, ആ നിമിഷം മുതൽ രക്ഷാ പ്രവർത്തനവും നടക്കുന്നുണ്ട്. തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ സ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിലും രക്ഷാപ്രവർത്തനം നിരന്തരം തടസ്സപ്പെട്ടുകൊണ്ടിരിന്നു, ഇന്ത്യൻ നിർമിത ഡ്രില്ലിങ് മെഷിനുകൾ പരാജയപ്പെട്ടപ്പോൾ അമേരിക്കൻ ഡ്രില്ലിങ് മെഷിനുകൾ എത്തിച്ചു, ഏഴാം ദിവസം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘമെത്തി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സ്ഥലത്തെത്തി നേതൃത്വം നൽകി. ഇന്ത്യൻ സൈന്യം സാങ്കേതിക സഹായത്തിനെത്തി.പക്ഷെ ഒരു പുരോഗതിയുമുണ്ടായില്ല, . ഒൻപതാം ദിവസം ഓസ്‌ട്രേലിയയിൽ നിന്നുള്ള ടണൽ വിദഗ്ധൻ അർണോൾഡ് ഡിക്സ് സ്ഥലത്തെത്തി, പല തവണകളായി പല പരിശ്രമങ്ങൾ നടന്നു, തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ നടത്താനും അവർക്ക് ഭക്ഷണം നൽകാനും സാധിച്ചുവെന്നതിനപ്പുറം രക്ഷാ പ്രവർത്തനം മുന്നോട്ട് പോയില്ല. യന്ത്രങ്ങളും വിദഗ്ധരും പരാജയം സമ്മതിച്ചിടത്ത് വേറൊരു കൂട്ടർ രക്ഷാപ്രവർത്തനത്തിനെത്തി, റാറ്റ് ഹോൾ മൈനേഴ്സ്, എലികളെപ്പോലെ തുരക്കുന്ന…
Read More » -
02/12/2023പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജോര്‍ജിയ മെലോനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ചിത്രം മോദി ഷെയര്‍ ചെയ്തിട്ടുണ്ട്. ‘സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്‍കുന്നതാണെന്ന’ കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്. കോപ്28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയപ്പോഴാണ് മോദിയും മെലോനിയും കണ്ടുമുട്ടിയത്. ‘നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍’ എന്ന കുറിപ്പോടെ മെലോഡി എന്ന ഹാഷ്ടാഗ് നല്‍കിയാണ് മെലോനി ചിത്രം പങ്കുവെച്ചത്. അതേസമയം ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. 2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണമെന്നും മോദി ആവശ്യപ്പെട്ടു. 2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.…
Read More » -
02/12/2023”പഠാനുമായി അഞ്ച് വര്‍ഷത്തെ പ്രണയം, സ്ഥിരമായി ഗംഭീറിന്റെ മിസ്ഡ് കോള്‍ വരും”
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി പായല്‍ ഘോഷ്. ഇര്‍ഫാന്‍ പഠാനുമായി താന്‍ അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നെന്നും ആ സമയത്ത് ഗൗതം ഗംഭീര് തന്നെ സ്ഥിരമായി മിസ്ഡ് കോള്‍ ചെയ്യുമായിരുന്നെന്നും പായല്‍ ആരോപിക്കുന്നു. ഇക്കാര്യം പഠാന് അറിയാമായിരുന്നെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. ഇത് വിവാദമായതിന് പിന്നാലെ പായല്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പഠാനുമായുള്ള ബന്ധം തകര്‍ന്നതോടെ തനിക്ക് വയ്യാതായെന്നും വര്‍ഷങ്ങളോളം ജോലി ചെയ്തില്ലെന്നും ഇവര്‍ പറയുന്നുണ്ട്. താന്‍ സ്നേഹിച്ച ഒരേയൊരാള്‍ പഠാന്‍ ആയിരുന്നുവെന്നും അതിനുശേഷം താന്‍ ആരേയും സ്നേഹിച്ചിട്ടില്ലെന്നും പായല്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠാനൊപ്പമുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പായല്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം. ഇതിന് പിന്നാലെ പായലിനെതിരെ ആരാധകര്‍ രംഗത്തെത്തി. ഇതോടെ പഠാനെ മാത്രമേ താന്‍…
Read More » -
02/12/2023ലോകത്തെ ഏറ്റവും വലിയ മണ്ടൻ കിഡ്നാപ്പർ റാംജി റാവു അല്ല, ഇയാളാണ്
ലോകത്ത് ഏറ്റവും വലിയ മണ്ടൻ കിഡ്നാപ്പർ റാംജി റാവു ആണെന്നാണ് കരുതിയത്.. അല്ല.. സെക്കന്റ് ഹാൻഡ് സ്വിഫ്റ്റ് ഡിസയർ കാർ മേടിച്ച് കുട്ടിയെ തട്ടി എടുക്കുക.. പോലീസുകാർ വീട് വളഞ്ഞ് നിറഞ്ഞ് നില്ക്കുന്നത് ടിവിയിൽ ലൈവായി കണ്ടിട്ടും ഫോൺ വിളിച്ച് 5 ലക്ഷം രൂപ ചോദിക്കുക.. നാളെ 10 മണിക്ക് വിളിക്കാം എന്ന് പറയുക.. പൈസ തന്നാൽ വീട്ടിൽ കുട്ടിയെ ഹോം ഡെലിവറിയായി കൊണ്ട് തരാമെന്ന് പറയുക.. പോലീസും നാട്ടുകാരും ലൈവ് കേട്ടോണ്ട് നിൽക്കുമ്പോൾ പോലീസിനെ അറിയിക്കാൻ ശ്രമിക്കരുത് എന്നൊരു ഭീഷണിയും ഇതെല്ലാം ചെയ്തിട്ട് ആകെ കിട്ടുന്നത് 5 ലക്ഷം രൂപ. കാറിന് ഒരു 3 ലക്ഷം കൂട്ട്.. ബോസ് അടക്കം 5 പേർ. ബോസിന് 1 ലക്ഷം രൂപ.. ബാക്കി 4 പേർക്കും 25000 രൂപ വീതം… പിന്നെ ഡീസൽ,ഫുഡ്,ഓട്ടോക്കൂലി,കൊച്ചിന് ബിസ്കറ്റ് , റസ്ക്, കിന്റർ ജോയ്, പോരാത്തേന് മൂന്ന് തേങ്ങയും. ആകെ എല്ലാം ചിലവോട് ചിലവ്.. അവസാനം കൊച്ചിനെ…
Read More » -
30/11/2023ബ്രസീലിയന്‍ മോഡലിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പുറത്തായി; കുഞ്ഞ് പിറന്ന് രണ്ട് മാസം പൂര്‍ത്തിയാവും മുമ്പ് പങ്കാളി നെയ്മരെ ‘പുറത്താക്കി’!
സാവോപോളോ: കുഞ്ഞ് പിറന്ന് രണ്ട് മാസം പൂര്‍ത്തിയാവും മുമ്പ് പങ്കാളി ബ്രൂണ ബിയകാര്‍ഡിയുമായി നെയ്മര്‍ വേര്‍പിരിഞ്ഞു. ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസിന് നെയ്മര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ബ്രൂണ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. അതിനിടെ നെയ്മര്‍ക്ക് അലിനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷമാദ്യ രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങള്‍ പരന്നതിനാലാണു വിശദീകരണം നല്‍കുന്നതെന്നും ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ”ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളിയല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.” ബ്രൂണ കുറിച്ചിട്ടു. മോഡലിന്റെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നെയ്മര്‍ ബ്രസീലിയന്‍ മോഡലിന് സന്ദേശമയച്ചത്. ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക്…
Read More » -
30/11/2023അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും വരാമല്ലോ? ഡെങ്കിപ്പനി പിടിച്ച് വരൻ ആശുപത്രിയിൽ, നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ വിവാഹം!
വിവാഹദിവസം അടുക്കുമ്പോൾ ആളുകൾക്ക് പലതരം പേടിയാണ്. അതിനാൽ തന്നെ വധുവും വരനും എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കുകയും ചെയ്യും. പക്ഷേ, അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും വരാമല്ലോ? അതുപോലെ, ഡെങ്കിപ്പനി കാരണം വരൻ ആശുപത്രിയിലായതോടെ വിവാഹം ആശുപത്രിയിൽ വച്ച് നടത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. ദില്ലിയിൽ നിന്നുള്ള അവിനാഷ് കുമാർ എന്ന 27 -കാരനാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വിവാഹത്തിന് വെറും നാല് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അവിനാഷിന് വയ്യാതെയാവുന്നത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കടുത്ത പനിയെ തുടർന്ന് യുവാവ് അവശനിലയിലായി. നവംബർ 25 -ന് അവിനാഷിന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഇയാളെ മാക്സ് വൈശാലി ആശുപത്രിയിലെ ഹൈ ഡിപ്പൻഡൻസി യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു. അവിനാഷിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വെറും 10,000 ആയി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് 20,000 -ത്തിൽ താഴെയായാൽ രോഗി അപകടാവസ്ഥയിലാണ് എന്നാണർത്ഥം. അവിനാഷിന്റെ പനിയാണെങ്കിൽ കുറയാനുള്ള യാതൊരു സാധ്യതയും കണ്ടതുമില്ല. അതോടെ അവിനാഷിന്റെ അച്ഛൻ രാജേഷ്…
Read More » -
29/11/2023ജോലിയുണ്ട്… അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും വേണ്ടത് വെറും രണ്ട് ഗുണങ്ങൾ; മദ്യപാനികളായിരിക്കണം, ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരിക്കണം!
ജോലിക്കായി ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് കമ്പനികൾ നൽകുന്ന പരസ്യങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഗുണഗണങ്ങൾ നിഷ്കർഷിക്കുന്നത് സാധാരണമാണ്. ചില കമ്പനികൾ പലപ്പോഴും ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ചില നിർദ്ദേശങ്ങൾ ആയിരിക്കും മുൻമ്പോട്ട് വെക്കുന്നത്. അത്തരത്തിൽ പരസ്യം നൽകിയ ഒരു പബ് ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ അപേക്ഷകളാൽ നിറഞ്ഞിരിക്കുകയാണ്. ടാസ്മാനിയയിലെ റൂറൽ പബ് ആയ വെൽഡ്‌ബറോ ഹോട്ടലാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഉദ്യോഗാർത്ഥികളെ തേടികൊണ്ടുള്ള ഒരു പരസ്യം നൽകിയത്. പരസ്യത്തിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും വേണ്ടത് വെറും രണ്ട് ഗുണങ്ങളാണ്. ഒന്ന് അവർ മദ്യപാനികളായിരിക്കണം. രണ്ട് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരിക്കണം. അപേക്ഷ ക്ഷണിച്ചത് മാത്രമേ ഓര്‍മ്മയുള്ളൂ. ഉദ്യോഗാര്‍ത്ഥികളുടെ നൂറ് കണക്കിന് അപേക്ഷകളാണ് ഒരോ ദിവസവും പബിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റത്തെ തുടർന്ന് ഫേസ്ബുക്ക് പേജിൽ നിന്നും പബ് ഈ പരസ്യം തന്നെ നീക്കം ചെയ്തു. 1,500 ലധികം ആളുകളാണ് ഈ പരസ്യം പങ്കുവച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തീർന്നില്ല, പരസ്യത്തിന് താഴെ…
Read More » -
29/11/2023തിക്കിനും തിരക്കിനും ഇടയില്‍ പെട്ടാല്‍ ചെയ്യേണ്ടത് ഇങ്ങനെ
വലിയ വലിയ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിൽ നിന്നും വലിഞ്ഞുനിക്കുകയാണ് എപ്പോഴും ബുദ്ധി.ഇത്തരം ആൾക്കൂട്ടത്തിൽ അകപ്പെടുന്നത് പലപ്പോഴും നമുക്ക് അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. തിക്കിനും തിരക്കിനും ഇടയില്‍ പെട്ട് ജീവന്‍ വരെ നഷ്ടപ്പെട്ട സംഭവങ്ങൾ നമുക്കറിയാം.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുസാറ്റ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്ബോള്‍ ചെറിയൊരു തള്ളല്‍ ഉണ്ടായാല്‍ മതി നിങ്ങളുടെ ജീവന് ആപത്തുണ്ടാകാന്‍. ഈ സമയത്ത് രണ്ട് കാലുകളും അല്‍പ്പം അകത്തി കൈകള്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന പോലെ പിടിക്കുക. ശരീരത്തിനു കൂടുതല്‍ ബലം നല്‍കി പരമാവധി പ്രതിരോധിച്ചു നില്‍ക്കണം. തള്ളലുണ്ടാകുമ്ബോള്‍ കൈകള്‍ കൊണ്ട് പ്രതിരോധിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കും. തിക്കിനും തിരക്കിനും ഇടയില്‍ എന്തെങ്കിലും സാധനം താഴെ വീണാല്‍ അത് എടുക്കാന്‍ ശ്രമിക്കരുത്.അതേസമയം തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് നിലത്ത് വീണാല്‍ ഉടന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെ മലര്‍ന്നോ കമിഴ്‌ന്നോ ഒരിക്കലും കിടക്കരുത്. ഒരു വശത്തേക്ക് ചരിഞ്ഞ് വേണം ആ സമയത്ത്…
Read More » -
29/11/2023എങ്ങനെയാണ് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക? ഇതാ മാർഗങ്ങൾ !
കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുകയാണ്. അതില്‍ ഒടുവിലത്തെ സംഭവമാണ് കൊല്ലത്ത് ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക? ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുട്ടികളുടെ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കാനാവും. കുട്ടികള്‍ എവിടെയാണുള്ളത്? സ്കൂളില്‍ തന്നെ ഉണ്ടോ? സ്കൂള്‍ വിട്ട കുട്ടികള്‍ വീട്ടിലെത്തിയോ, ഇല്ലെങ്കില്‍ എവിടെയാണ്? അവര്‍ ശരിയായ വഴിയിലൂടെയാണോ പോവുന്നത്? എന്നിവയെല്ലാം തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. അത്തരം ഉപകരണങ്ങളില്‍ പലതിനും കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ചില കളിപ്പാട്ടങ്ങളുടെ വില പോലും ഉണ്ടാവില്ല.സ്മാര്‍ട് വാച്ചുകള്‍, സ്മാര്‍ട് ടാഗുകള്‍, ജിപിഎസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിലൊന്നാണ് കുട്ടികളുടെ കയ്യില്‍ കെട്ടിവെക്കാവുന്ന കുഞ്ഞൻ ഫോൺ.കുട്ടികളെ നിരീക്ഷിക്കാൻ ഏറെ ഉപകാരപ്രദമായ ഉപകരണമാണിത്. ജിയോ ഫെൻസിങ്, എസ്‌ഒഎസ് ഓപ്ഷൻ, 2 വേ വോയ്സ് ആന്റ് വീഡിയോ കോള്‍, സ്കൂള്‍ മോഡ് തുടങ്ങി…
Read More »