വേദന സംഹാരി അഥവാ പെയിൻ കില്ലര്‍ പതിവായി കഴിക്കരുത്; കാരണങ്ങൾ ഇവയാണ്
എന്നാൽ ഒന്നോർക്കുക,വൃക്ക രോഗങ്ങൾ അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും നമ്മെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ ധര്‍മ്മം.
ഇക്കാരണം കൊണ്ടുതന്നെ വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്ബോള്‍ അത് ശരീരത്തില്‍ നിന്ന് അവശഷ്ടങ്ങളെ പുറന്തള്ളുന്ന പ്രക്രിയയെ ആണ് കാര്യമായും ബാധിക്കുക. ഏറെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇതുമൂലമുണ്ടാവുക. ഇതില്‍ പെയിൻ കില്ലേഴ്സിനാണ് എന്താണ് ‘റോള്‍’ എന്നാണോ ചിന്തിക്കുന്നത്? അതിലേക്ക് വരാം…
പെയിൻ കില്ലേഴ്സ് കഴിക്കുന്നത് കാണുമ്ബോള്‍ ചിലരെങ്കിലും നിങ്ങളോട് പറഞ്ഞിരിക്കാം, അല്ലെങ്കിൽ ഡോക്ടർമാർ – അത് നല്ല ശീലമല്ല,ആരോഗ്യത്തിന് ഭീഷണിയാണെന്ന്.വേദനയിൽ നിന്നും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വൃക്കയെയാണ് പെയിൻ കില്ലേഴ്സ് ആദ്യം തകരാറിലാക്കുക.
എന്നുവച്ചാല്‍ ദീര്‍ഘകാലത്തേക്ക് പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന്. പെയിൻ കില്ലേഴ്സ് വൃക്കയിലേക്കുള്ള രക്തയോട്ടത്തെയാണ് ആദ്യം ബാധിക്കുന്നത്. ഇങ്ങനെയാണ് വൃക്ക അപകടത്തിലാകുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ പെയിൻ കില്ലേഴ്സ് അടക്കം ഒരു മരുന്നും എടുക്കാതിരിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് സുരക്ഷിതം.