Social Media
-
23/09/2023ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കള്‍ക്ക് അത് പാചകംചെയ്തയവരെ നേരിട്ട് റിവ്യൂ അറിയിക്കാം, ടിപും എത്തിക്കാം; സൊമാറ്റോയുടെ പുതിയ ഫീച്ചറിനെതിരെ വിമര്‍ശനം
ഇത് ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണെന്ന് തന്നെ പറയാം. അത്രമാത്രം വ്യാപകമായിരിക്കുന്നു ഇന്ന് ഓൺലൈൻ ഫുഡ് ഓർഡറുകൾ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ആണ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുള്ളത്. ഉപഭോക്താക്കൾ വർധിച്ചതോടെ തന്നെ ഓൺലൈൻ ഫുഡ് ഡെലിവെറി ആപ്പുകളെല്ലാം തന്നെ ഉഷാറായി നിൽക്കുകയാണ്. പല പരാതികൾ ഉയരാറുണ്ടെങ്കിലും ഈ കമ്പനികളെല്ലാം തന്നെ പരമാവധി ലാഭമെടുക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോൾ. ഇതിൻറെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമായി പല ഓഫറുകൾ, അതുപോലെ ആപ്പിൽ തന്നെ പല പുതിയ ഫീച്ചറുകൾ എന്നിങ്ങനെ ഓരോന്നും കമ്പനികൾ ഇറക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സൊമാറ്റോ കൊണ്ടുവരുന്ന പുതിയൊരു ഫീച്ചറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കൾക്ക് അത് തയ്യാറാക്കിയ റെസ്റ്റോറൻറിലെ അടുക്കളയിലെ ജീവനക്കാർക്ക് നേരിട്ട് റിവ്യൂ (അഭിപ്രായം) അറിയിക്കുകയും അതുപോലെ അവർക്ക് ടിപ് നൽകുകയും ചെയ്യാമെന്നതാണത്രേ ഈ ഫീച്ചറിൻറെ പ്രത്യേകത. സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്നെയാണ്…
Read More » -
23/09/2023ഞങ്ങളുടെ എമിക്ക് ഇത് എന്തുപറ്റി? ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍
മദ്രാസ് പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്സണ്‍. ഐ, 2.0, തങ്കമകന്‍,തെരി. 2.0, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്വിക്കിനും മകന്‍ ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്. 2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി ആന്‍ഡ്രിയാസിന് ജന്മം നല്‍കി. ഗര്‍ഭകാലവും മകന്റെ ജനനവും പുതിയ പ്രണയബന്ധവുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി എമി പങ്കുവെച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത എമി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു. ഗര്‍ഭകാലത്തെ യാത്രകളുടേയും ഫോട്ടോഷൂട്ടുകളുടേയും ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എമി പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകരെ…
Read More » -
22/09/2023എജ്ജാതി ഷോട്ട്! ദാ കളിക്കുന്നത് നമ്മടെ മോദീജിയല്ലേ?
ഫിറ്റ്നസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് എല്ലാവരും അറിയുന്ന കാര്യമാണ്. മോദി യോഗ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍, ക്രിക്കറ്റ് കളിക്കുമോ പ്രധാനമന്ത്രി? തലങ്ങുംവിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന ഗംഭീര ബാറ്ററാണ് മോദി എന്ന് പറഞ്ഞുകൊണ്ട് നിരവധി വീഡിയോകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണാനാവുക. ഈ വീഡിയോകളിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയോ. ഫ്രണ്ട്ഫൂട്ടില്‍ ബൗളറെ അനായാസം ഡീപ് മിഡ് വിക്കറ്റിലൂടെ പറത്തുന്ന നരേന്ദ്ര മോദിയാണ് വീഡിയോയിലുള്ളത് എന്നാണ് അവകാശവാദം. ഗംഭീര ഫൂട്ട്വര്‍ക്കും ഷോട്ട് സെലക്ഷനും വീഡിയോയിലെ മോദിക്ക് കാണാം. നരേന്ദ്ര മോദി ക്രിക്കറ്റ് കളിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്ന പ്രധാനമന്ത്രി എന്ന തലക്കെട്ടില്‍ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നത് കണ്ടെത്താനായി. ഇന്‍സ്റ്റഗ്രാമിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ വീഡിയോയിലുള്ളത് മോദി ആണോ? അതോ മോദിയുടെ ലുക്കും ഭാവവുമുള്ള മറ്റാരെങ്കിലുമോ. ശരീരഭാഷയും താടിയും ഒക്കെ കണ്ടാല്‍…
Read More » -
20/09/2023”അച്ഛന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എനിക്ക് ഏഴ് വയസ്”… മകളുടെ മരണ വാര്‍ത്തയ്ക്കിടെ വൈറലായി വിജയ് ആന്റണിയുടെ വാക്കുകള്‍
നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഒന്നടങ്കം നൊമ്പരമാവുകയാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മീരയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ആത്മഹത്യയേക്കുറിച്ചുള്ള വാക്കുകളാണ്. വിജയ് ആന്റണിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തില്‍ എത്ര കഷ്ടപ്പാടുവന്നാലും ആത്മഹത്യ ചെയ്യരുത് എന്നാണ് താരം പറയുന്നത്. ”ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോള്‍. അതിനുശേഷം എന്റെ അമ്മ ജീവിതത്തില്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.”- വിജയ് ആന്റണി പറഞ്ഞു. അച്ഛന്റെ ആത്മഹത്യയെ തുടര്‍ന്ന് ജീവിതത്തിലുണ്ടായ കഷ്ടപ്പാടുകള്‍ അറിയാവുന്നതിനാല്‍ പല വേദികളിലും അദ്ദേഹം തുറന്നു സംസാരിക്കാറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താരം വര്‍ധിച്ചു വരുന്ന ആത്മഹത്യയെക്കുറിച്ചും അതിന്റെ കാരണങ്ങളേക്കുറിച്ചും…
Read More » -
19/09/2023“ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”; ട്രോളുമായി നടൻ കൃഷ്ണകുമാർ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരങ്ങളുമായി രംഗത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. ജയിലർ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തി ആണ് കൃഷ്ണകുമാറിന്റെ ട്രോൾ. “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”, എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രംഗത്തെത്തുന്നത്. View this post on Instagram A post shared by Krishna Kumar (@krishnakumar_actor)
Read More » -
19/09/2023ആരിത് നമ്മുടെ തിരുവോത്തെ പാര്‍വതിക്കുട്ടിയല്ലേ? പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്റെ സ്വതന്ത്ര നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത മേക്കോവര്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഇത് പാര്‍വതി തിരുവോത്ത് തന്നെയോ എന്ന് സംശയം തോന്നുന്ന ചിത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ അതിന്റെ തുടര്‍ച്ചയെന്നോണം പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Parvathy Thiruvothu (@par_vathy) വിക്രമിന്റെ തങ്കലാന്‍ ആണ് പാര്‍വതി തിരുവോത്തിന്റെ പുതിയ ചിത്രം. മാളവിക മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനിരുദ്ധ് റോയ് ചൗധരിയുടെ ചിത്രത്തിലും അടുത്തിടെ പാര്‍വതി അഭിനയിച്ചിരുന്നു. പങ്കജ് ത്രിപാഠി,…
Read More » -
19/09/2023”നഗ്നയായി അഭിനയിച്ചപ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്ന 15 പുരുഷന്മാരെയും എന്റെ ഭര്‍ത്താക്കന്മാര്‍ ആയി കരുതി”
രത്നകുമാര്‍ സംവിധാനം ചെയ്ത് നടി അമല പോള്‍ നായികയായി 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ആടൈ’ . എസ് കെ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്. ത്രില്ലര്‍ ശൈലിയിലുള്ള ഈ ചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിച്ചത്.പ്രത്യേകിച്ച് വസ്ത്രം ധരിക്കാതെയുള്ള അവളുടെ പ്രകടനം അക്കാലത്ത് സിനിമാലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അത്രയും ബോള്‍ഡ് റോളില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാല്‍ അമല പോള്‍ നിരൂപക പ്രശംസ നേടി ചിത്രത്തില്‍ അമല പോള്‍ നഗ്‌നയായി അഭിനയിക്കുന്ന രംഗം ചിത്രീകരിച്ചപ്പോള്‍, ഈ രംഗം ഒരു തരത്തിലും ലീക്കാകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചിരുന്നു, കെട്ടിടത്തിനുള്ളില്‍ 15 പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ലെന്നും അമല പോള്‍ ‘ആടൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു. ”ആ നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ വളരെ മടിച്ചു. ഇത്രയധികം ആളുകള്‍ക്ക് മുമ്പില്‍ വസ്ത്രമില്ലാതെ എങ്ങനെ അഭിനയിക്കും എന്ന മോശം മാനസികാവസ്ഥയിലായിരുന്നു ഞാന്‍ എന്ന്…
Read More » -
17/09/2023പൊലീസ് സ്റ്റേഷന്റെ പരിസരത്ത് വീഡിയോ റീൽ ചിത്രീകരിച്ചതിന് രണ്ട് പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ; എന്ത് ക്രിമിനൽ കുറ്റമാണ് യുവാക്കൾ ചെയ്തത് ? പൊലീസ് നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം
ഉത്തർപ്രദേശിലെ ഗോണ്ടയിലെ വസീർഗഞ്ച് പൊലീസ് സ്റ്റേഷന്റെ പരിസരത്ത് വീഡിയോ റീൽ ചിത്രീകരിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷൻ പശ്ചാത്തലം ആക്കി റീൽ ചിത്രീകരിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുകയാണ്. അറസ്റ്റ് ചെയ്യാൻ തക്കതായ എന്ത് ക്രിമിനൽ കുറ്റമാണ് യുവാക്കൾ ചെയ്തത് എന്നാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഒരു വിഭാഗം ചോദിക്കുന്നത്. യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു പൊലീസ് അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചതിന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പോസ്റ്റ്. ഉത്തർപ്രദേശിലെ വസീർഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് സംഭവം. യുവാക്കൾ ചിത്രീകരിക്കാൻ ശ്രമിച്ച വീഡിയോയുടെ ആദ്യഭാഗവും പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ പൊലീസ് സ്റ്റേഷൻ പശ്ചാത്തലം ആക്കി ഒരു യുവാവ് സെൽഫി…
Read More » -
16/09/2023അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയം? സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലര്‍
കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി പ്രമുഖ വ്‌ളോഗർ മല്ലു ട്രാവലർ എന്ന് അറിയിപ്പെടുന്ന ഷക്കീർ സുബാൻ. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീർ സുബാൻ തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കൊച്ചിയിലെ അബദ് പ്ലാസയിൽ സംഭവ ദിവസം നടന്നത് എന്താണ് എന്നതാണ് ഷക്കീർ സുബാൻ വീഡിയോയിൽ വിവരിക്കുന്നത്. ഷക്കീർ സുബാൻ വീഡിയോയിൽ പറയുന്നത് ഇങ്ങനെ വാർത്തകൾ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങൾ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യൽ മീഡിയയാണ് എൻറെ ജീവിതം. ഇത്തരം ഒരു വാർത്ത കാരണം പറയാൻ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാൽ ഇതിൻറെ സത്യവസ്ഥ ഞാൻ പറയാം. ഇൻസ്റ്റയിൽ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭർത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല…
Read More » -
14/09/2023”അച്യുതാനന്ദന്റെയത്ര അശ്ലീല പ്രസംഗം ആരില്‍ നിന്നും ഉണ്ടായിട്ടില്ല; ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയിലെത്തി മാപ്പുപറയണം”
കൊച്ചി: സോളര്‍ ലൈംഗികാരോപണക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, ഇതില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ പങ്ക് ഓര്‍മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എക്കാലത്തെയും പ്രധാന ആയുധം. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ്. സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച വിഎസിനു നടക്കാന്‍ കഴിയാത്തതിനാല്‍, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണമെന്ന് രാഹുല്‍ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം സോളാര്‍ കേസിന്റെ വെളിപ്പെടുത്തലുകളില്‍ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതല്‍ തിരിച്ചറിയുന്ന ദിവസങ്ങളാണിത്. ഈ സമയത്ത് ഒരു കാരണവശാലും നമ്മള്‍ മറന്നു പോകരുതാത്ത ഒരു പേരുണ്ട് വിഎസ് അച്യുതാനന്ദന്‍. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ…
Read More »