Social MediaTRENDING

അമ്മയ്ക്കും മകള്‍ക്കും ഒരേ പുരുഷൻ തന്നെ ഭര്‍ത്താവ്

മ്മയ്ക്കും മകള്‍ക്കും ഒരേ പുരുഷൻ തന്നെ ഭര്‍ത്താവായി ഉണ്ടാവുക.വിശ്വസിക്കാൻ പ്രയാസമായിരിക്കും.

എങ്കിലും അങ്ങനെയും ചില സമ്ബ്രദായങ്ങളുള്ള നാടും നാട്ടുകാരുമുണ്ട്.

കാലത്തിനൊപ്പം സഞ്ചരിക്കാൻ താല്പര്യപ്പെടാത്ത ഒരുപാട് ജനവിഭാഗങ്ങള്‍ ഓരോരാജ്യത്തിലും വസിക്കുന്നുണ്ട്.അത്തരത്തിലൊന്നാണ് ബംഗ്ലാദേശിലെ മണ്ഡി സമൂഹം.

Signature-ad

അമ്മയേം മകളെയും രണ്ടാനച്ഛൻ കല്യാണം കഴിക്കുന്ന ആചാരം ഇന്നും നിലനില്‍ക്കുന്ന സമൂഹമാണ് ബംഗ്ലാദേശിന്‍റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന മണ്ഡി സമൂഹം.

ഈ സമൂഹത്തിന്‍റെ വിവാഹ രീതി അനുസരിച്ച്‌ രണ്ടാനച്ഛന്‍ അമ്മയെയും മകളെയും വിവാഹം ചെയ്യുന്നു.

വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്ബോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.

ബംഗ്ലാദേശിലെ തംഗയില്‍ ജില്ലയിലെ മധുപൂര്‍ വനാന്തരത്തില്‍ ജീവിക്കുന്ന ആദിവാസി ഗോത്രവര്‍ഗ്ഗക്കാരാണ് മണ്ഡി സമൂഹം എന്ന് അറിയപ്പെടുന്നത്.

നൂറ്റാണ്ടുകളായി വനത്തില്‍ സ്വന്തം മതവും സംസ്കാരവും ജീവിതരീതിയുമായി അവര്‍ ജീവിക്കുകയാണ്.

അവരുടെ ഈ സംസ്കാരവും ജീവിതരീതിയും മുസ്ലീം/ഹിന്ദു ബംഗാളി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.

രണ്ടാമതും വിവാഹിതയാകുന്ന സ്ത്രീയുടെ മകള്‍ ചെറിയ കുട്ടിയാണെങ്കില്‍ അവള്‍ പ്രായപൂര്‍ത്തിയായ ശേഷമായിരിക്കും രണ്ടാനച്ഛനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതെന്ന് മാത്രം. ഇത്തരത്തില്‍ മകളെ കൂടി വിവാഹം കഴിക്കാന്‍ അനുവദിക്കുമെങ്കില്‍ മാത്രമേ മണ്ഡി സമൂഹത്തിലെ വിധവകളായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് അനുമതിയുള്ളൂ.

ഒരേ സമയം അമ്മയെയും മകളെയും വിവാഹം ചെയ്യുമെങ്കിലും സ്വന്തം മകളെ പുരുഷന്‍മാര്‍ വിവഹം ചെയ്യുന്ന പതിവ് ഈ സമൂഹത്തിലില്ല.

Back to top button
error: