Social Media
-
08/12/2023കേരള സര്‍വകലാശാലാ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബര്‍ 11, 13 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ എം.എ./എം.എസ്‌സി./എംകോം.പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.അതേസമയം മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
Read More » -
08/12/2023ഫെഡറല്‍ ബാങ്ക് ‘ഇന്ത്യയിലെ മികച്ച ബാങ്ക്’; ഫിനാന്‍ഷ്യല്‍ ടൈംസ് ദി ബാങ്കറിന്‍റെ അംഗീകാരം
ആലുവ: പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ (ഇന്ത്യ) അംഗീകാരം. ഫിനാന്‍ഷ്യല്‍ ടൈംസ് ഉടമസ്ഥതയിലുള്ള ദി ബാങ്കറിന്‍റേതാണ് അംഗീകാരം. 120 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് കൊണ്ട് നല്‍കുന്ന മൂന്ന് ആഗോള അംഗീകാരങ്ങളില്‍ ഒന്നാണ് ബാങ്ക് ഓഫ് ദി ഇയര്‍ അവാർഡ്. നൂതന ആശയങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍, കഴിഞ്ഞ വര്‍ഷം ബാങ്കിങ് മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ബാങ്ക് ഓഫ് ദി ഇയര്‍ അംഗീകാരം നല്‍കുക. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിച്ചതാണ് ഫെഡറല്‍ ബാങ്കിന്‍റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ലോണുകള്‍ക്ക് അപേക്ഷിക്കാനും അവ കൈപ്പറ്റാനുമുള്ള സൗകര്യം ഒരുക്കുന്നു. തിരിച്ചടവ് നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വായ്‌പ മാനദണ്ഡങ്ങള്‍ അടക്കം ബാങ്ക് ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്‍റെ റീട്ടെയില്‍ ബാങ്കിങ് വായ്‌പ ബിസിനസില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന്…
Read More » -
08/12/2023ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായവുമായി ലുലു ഗ്രൂപ്പ്
ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ച് ലുലു ഗ്രൂപ്പ്.ഭക്ഷ്യ ഉല്‍പന്നങ്ങളും മരുന്നുകളും ശുചിത്വ ഉല്‍പന്നങ്ങളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ അടങ്ങുന്ന സഹായം ലുലു ഗ്രൂപ് ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ക്ക് കൈമാറി. 50 ടണ്‍ വസ്തുക്കള്‍ അടങ്ങുന്നതാണ് ലുലുവിന്റെ ആദ്യ ബാച്ച് സഹായം. യു.എ.ഇയുടെ ഗസ്സ ദുരിതാശ്വാസ കാമ്ബയിനിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു ഗ്രൂപ്. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് വിവിധ സഹായ സാമഗ്രികള്‍ ശേഖരിക്കാനും അയക്കാനും വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേക സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുമുണ്ട്. സമാന സംരംഭങ്ങള്‍ക്കായി ലുലു ഗ്രൂപ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹ്യുമാനിറ്റേറിയൻ ഏജൻസികളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ലുലു ഗ്രൂപ് ബഹ്‌റൈൻ ദേശീയക കാമ്ബയിനിനെ പിന്തുണച്ച് റോയല്‍ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 25000 ബഹ്റൈൻ ദീ-നാര്‍ സംഭാവന നല്‍കിയിരുന്നു.
Read More » -
08/12/2023തമിഴ്നാട്ടിൽ ടാക്സി കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു
ചെന്നൈ: തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയില്‍ ടാക്സി കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ വരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണെന്ന് പ്രാഥമിക വിവരം. അതേസമയം ഗുരുതരപരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
08/12/2023തിരുവല്ലയില്‍ നവജാതശിശുവിനെ കൊന്ന സംഭവം ;മാതാവ് ശ്രമിച്ചത് അവിഹിത ഗര്‍ഭം മറയ്ക്കാന്‍
തിരുവല്ല: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ മാതാവ് പത്തനംതിട്ട വെട്ടിപ്രം സ്വദേശി നീതു (20) ശ്രമിച്ചത് അവിഹിത ഗര്‍ഭം ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് മറയ്ക്കാനെന്ന് പൊലീസ്. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ശുചിമുറിയിലെ ക്ലോസറ്റില്‍ പ്രസവിച്ച നീതു കുഞ്ഞിനെ അവിടെ നിന്ന് എടുത്ത് മടിയില്‍ വച്ച ശേഷം ബക്കറ്റിലെ വെള്ളം മഗ് കൊണ്ട് കോരി കുഞ്ഞിന്റെ മൂക്കില്‍ ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. നീതുവുമായി ചുമത്രയിലെ വാടകവീട്ടില്‍ തെളിവെടുപ്പ് നടത്തിയ പൊലീസ് കൊലപാതക രംഗം പുനരാവിഷ്‌കരിച്ചു. ഇതിനായി കുഞ്ഞിന്റെ ഡമ്മിയും തയാറാക്കിയിരുന്നു. നീതു ഗര്‍ഭിയാണെന്ന വിവരം പുറമേ കാമുകന് മാത്രമാണ് അറിയാമായിരുന്നത്. ഇതേ ആശുപത്രിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന കാമുകന്‍ തൃശൂര്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരനാണ്. താൻ ഗര്‍ഭിണിയാണെന്ന വിവരം മറയ്ക്കാന്‍ വേണ്ടി തനിക്ക് പിസിഓഡി ആണെന്നാണ് നീതു സഹപ്രവര്‍ത്തകരോട് പറഞ്ഞത്. അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന്…
Read More » -
08/12/2023കൊച്ചി മെട്രോ ടിക്കറ്റ് ഇനി മുതല്‍ യാത്രി ആപ്പ് വഴി എടുക്കാം
കൊച്ചി: മെട്രോ ട്രെയിന്‍ ടിക്കറ്റ് ഇനി യാത്രി ആപ്പ് വഴി എടുക്കാം. ഇ-കൊമേഴ്സ് ശൃംഖലയായ ഒഎന്‍ഡിസിയുമായി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്. മെട്രോ ട്രെയിനില്‍ യാത്രയ്‌ക്കു മുന്‍പും അതിനു ശേഷവും ഓട്ടോ, ക്യാബ് എന്നീ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യാനും യാത്രി ആപ്പിലൂടെ സൗകര്യമൊരുക്കും. യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ഇതിനു പുറമെ മെട്രോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.
Read More » -
08/12/2023ഒരുലക്ഷം ദിര്‍ഹം സമ്മാനം; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയില്‍ ആദരം
ദുബൈ: തൊഴില്‍ മികവിന് യുഎഇ മാനവ വിഭവ ശേഷി പുരസ്കാരം നേടി മലയാളി. കനേഡിയൻ മെഡിക്കല്‍ സെന്‍റര്‍ ജീവനക്കാരി പ്രമീള കൃഷ്ണൻ ആണ് എമിറേറ്റ്സ് ലേബര്‍ അവാര്‍ഡ് നേടിയത്. ഒരു ലക്ഷം ദിര്‍ഹം ആണ് സമ്മാനം. ക്ളീനിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് പ്രമീള. തുകയ്ക്ക് ഒപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും. 13 വര്‍ഷത്തെ സര്‍വീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ആദരം. പ്രമീളയെ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭിനന്ദിച്ചു. പ്രമീളയുടെ കഥ പറയുന്ന ചെറിയ ഒരു വീഡിയോയും മാനവ വിഭവ ശേഷി മന്ത്രാലയം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
Read More » -
08/12/2023എവിടെ നോക്കിയാലും ‘ഹേ പ്രഭു’ ; ട്രെൻഡായ ഡയലോഗിന് പിന്നിൽ
‘ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’ സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. ട്രോള്‍ പേജിലും ‘ഹേ പ്രഭു’.. ഇന്‍സ്റ്റഗ്രാം റീല്‍സിലും ‘ഹേ പ്രഭു’. സ്ഥാനത്തും അസ്ഥാനത്തും ആവോളം വാരിവിതറി സൈബര്‍ ലോകം ഈ ഡയലോഗ് അത്രയധികം ആഘോഷിക്കുന്നുണ്ട്. ഇതുകാരണം നാട്ടിലെങ്കും ‘പ്രഭു’ എന്ന പേരുകാര്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് ‘ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’ എന്ന വൈറല്‍ ഡയലോഗ് ട്രെന്‍ഡിങ്ങായത്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടന്ന് വെള്ളപ്പൊക്കത്തിന്‍റെ അനുഭവം വിവരിക്കുന്ന മൂവര്‍ സംഘത്തിലെ ഒരുവന്‍റെ വായില്‍ നിന്നും പിറവിയെടുത്ത ഈ ഡയലോഗ് ഇങ്ങ് കേരളത്തിലും തരംഗമാകുമെന്ന് ആരും കരുതി കാണില്ല. റിലീസിലും ട്രോളിലും ഇറങ്ങാതെ വാട്സാപ്പ് സ്റ്റാറ്റസുകളിലും സ്റ്റിക്കറുകളിലും വരെ ഈ ഡയലോഗാണ് ഇപ്പോള്‍ താരം. സെലിബ്രിറ്റികടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍…
Read More » -
08/12/202396 രൂപയുടെ ഷാംപുവിന് ഈടാക്കിയത് 190രൂപ; ഫ്ളിപ്പ്കാര്‍ട്ടിനോട് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കോടതി
ബംഗളൂരു: ഫ്ളിപ്പ്കാര്‍ട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിര്‍ദ്ദേശവുമായി ഉപഭോക്തൃ കോടതി. ബംഗളൂരു ഗുട്ടഹളളി സ്വദേശിനി സൗമ്യയാണ് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ഫ്ളിപ്പ്കാര്‍ട്ട് വഴി വാങ്ങിയ ഷാംപുവിന് അമിത വില ഈടാക്കിയെന്നാണ് യുവതിയുടെ പരാതി. 2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.ബിഗ് ബില്ല്യണ്‍ സെയിലിനോടനുബന്ധിച്ച് ഫ്ലിപ്പ്കാര്‍ട്ട് നിരവധി ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. ഇത് കണ്ടാണ് സൗമ്യ ഒരു ഷാംപു ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ മൂന്നിന് യുവതി ഷാംപുവിന് 190 രൂപ ഫോണ്‍പേ മുഖേന അടച്ചിരുന്നു. ഷാംപു കൈയില്‍ കിട്ടിയപ്പോഴാണ് ഷാംപുവിന്റെ യഥാര്‍ത്ഥ വില യുവതി മനസിലാക്കിയത്. സംശയം തോന്നിയ ഇവർ വീണ്ടും ആപ്പില്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്. തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമെര്‍കെയറില്‍ യുവതി വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ഷാംപു റിട്ടേണ്‍ ചെയ്യാമെന്നും റീഫണ്ട് നല്‍കാമെന്നും കസ്റ്റര്‍മര്‍കെയറില്‍ നിന്നും അറിയിച്ചിരുന്നുവെങ്കിലും ഒന്നും ഉണ്ടായിട്ടില്ല.തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമായി യുവതിക്ക് 20,000രൂപയും ഷാംപുവിന്റെ യഥാര്‍ത്ഥ വിലയായ 96…
Read More » -
08/12/2023അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം
വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്… അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക…. സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം,…
Read More »