Social Media
-
21/12/2023തകരഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് വീടൊരുക്കി മാർത്തോമ്മാ സഭ
പത്തനംതിട്ട:തകരഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് വീടൊരുക്കി മാര്‍ത്തോമ്മാ സഭ.വടശേരിക്കര കുമ്പളത്താമണ്ണിൽ പ്രമോദ്- രമ്യ ദമ്പതികൾക്കാണ് സഭ വീട് നിർമ്മിച്ച് നൽകിയത്. കുമ്പളത്താമണ്ണിൽ കടുവാ ഇറങ്ങിയതിനെ തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരാണ് ദമ്ബതികളുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. മുകളിൽ തുരുമ്പിച്ച തകര ഷീറ്റ്, വശങ്ങളിൽ പ്ലാസ്റ്റിക് മറ,കടുവ ഇറങ്ങിയതറിഞ്ഞ് ഭയന്ന് കഴിയുന്ന കുഞ്ഞുങ്ങൾ.. വാർത്ത കണ്ട് മാര്‍ത്തോമ്മാ സഭ നിലയ്ക്കല്‍ ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസ് ആണ് വടശേരിക്കര സെന്‍റ് ജോണ്‍സ് പള്ളി വികാരി റവ.ജേക്കബ് എബ്രഹാമിനെ വീട് നിർമാണത്തിന് ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനിപ്പുറം രണ്ട് കിടപ്പുമുറികളും അടുക്കളയുമൊക്കെയുളള സുന്ദരഭവനം ഒരുങ്ങി.ഇന്നലെയായിരുന്നു ഗൃഹപ്രവേശം. ചടങ്ങുകളിൽ ഹൈന്ദവ പുരോഹിതനോടൊപ്പം തോമസ് മാര്‍ തിമോത്തിയോസും കാർമികനായി. റഫ്രിജറേറ്റർ, മോട്ടോർ , ഡൈനിങ്ങ് ടേബിൾ തുടങ്ങി വേണ്ട ഗൃഹോപകരണങ്ങളും വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ ആയിരുന്നു ഗൃഹോപകരണങ്ങൾ വാങ്ങിയതും വീടിന്റെ നിർമാണവും.
Read More » -
21/12/2023ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏറ്റവും ചെലവുകുറഞ്ഞതും എന്നാൽ അത്യാവശ്യം വേഗതയുള്ളതുമായ ഗതാഗത മാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ പലപ്പോഴും സുരക്ഷിതമല്ല ട്രെയിൻ യാത്രകൾ. നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുവാനെടുക്കുന്ന ദൂരവും സമയവും അനുസരിച്ച് അനുയോജ്യമായ കോച്ച് വേണം തിരഞ്ഞെടുക്കുവാൻ. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുവാൻ സാധാരണ ജനറൽ കോച്ചിൽ ആയാലും വലിയ കുഴപ്പമൊന്നുമില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ കേരളത്തിലെ ട്രെയിൻ യാത്രകൾ സുരക്ഷിതമാണുതാനും. എന്നാൽ കേരളത്തിനു വെളിയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ കുറഞ്ഞത് സ്ലീപ്പർ കോച്ചെങ്കിലും യാത്രയ്ക്കായി തിരഞ്ഞെടുക്കണം. നോർത്ത് ഇന്ത്യയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ സ്ലീപ്പർ കോച്ച് പോലും ജനറൽ കോച്ചിനു സമാനമാക്കും അവിടത്തെ യാത്രക്കാർ. ട്രെയിൻ യാത്രകൾക്കിടയിൽ പരമാവധി ലഗേജുകൾ കുറയ്ക്കുവാൻ ശ്രമിക്കുക. വിലപിടിപ്പുള്ള സാധനങ്ങൾ ഭദ്രമായി ലോക്ക് ചെയ്തു വെക്കുകയും വേണം. പണം സൂക്ഷിക്കുവാനായി പോക്കറ്റിലെ പഴ്‌സിനേക്കാൾ നല്ലത് ബെൽറ്റ് പോലെ അരയ്ക്ക് ചുറ്റും ധരിക്കുന്ന മണി പൗച്ച് ആണ്.ട്രെയിൻ യാത്രകൾക്കിടയിൽ ചിലപ്പോൾ കള്ളന്മാരുടെ കണ്ണുകൾ നിങ്ങളുടെ…
Read More » -
21/12/2023വായ്പ എടുത്തയാള്‍ മരിച്ചാല്‍ ബാധ്യത ആരിലേക്കെത്തും ? ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീര്‍ക്കുക ?!.
വായ്പയെടുത്ത വ്യക്തി മരിച്ചുപോയാല്‍ ആ ബാധ്യതകള്‍ തീര്‍ക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്ന സംശയം പലര്‍ക്കുമുണ്ട്. സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തയാള്‍ ഈടായി സമര്‍പ്പിച്ചിരിക്കുന്ന വസ്തുവകകള്‍ ബാധ്യത തീര്‍ക്കാൻ ഉപയോഗിച്ചേക്കും. ബാധ്യതകള്‍ തീര്‍ത്തതിന് ശേഷം ബാക്കി വരുന്ന തുക മാത്രമാകും അവകാശികള്‍ക്ക് ലഭിക്കുക.അതേസമയം ബാധ്യതകൾ ബാക്കിയുണ്ടെങ്കിൽ അത് കുടുംബത്തിന് മുകളിലെത്തും. വായ്പ എടുക്കുമ്ബോള്‍ തന്നെ തിരിച്ചടയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കണ്ടുവയ്‌ക്കണം. തിരിച്ചടവ് കഴിയുന്നതിന് മുമ്ബ് മരണപ്പെട്ടാല്‍ വലിയ ബാധ്യത കുടുംബത്തിന് മുകളിലെത്തിയേക്കാം. ഇതിനാല്‍ തന്നെ കടം എടുക്കുന്നവര്‍ അതിന് അനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി എടുത്തവരായിരിക്കണം. ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീര്‍ക്കുക എന്ന് നോക്കാം. ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മൂലമുണ്ടാകുന്ന കടങ്ങള്‍ വ്യക്തിയുടെ മരണ ശേഷം അടച്ച് തീര്‍ക്കേണ്ടതായി വരും. മിക്ക സാഹചര്യങ്ങളിലും വ്യക്തിയുടെ മരണശേഷമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അറിയുക. ഇത് വൻ ബാധ്യതയിലേക്ക് നയിച്ചേക്കാം. ഇതിനാല്‍ തന്നെ ഉപയോക്താവ് മരണപ്പെട്ടാല്‍ ഉടൻ ക്രെഡിറ്റ്…
Read More » -
21/12/2023വീട്ടില്‍ വൈനുണ്ടാക്കി വിറ്റാല്‍ എക്‌സൈസ് പിടിക്കുമോ?
ക്രിസ്മസും ന്യൂ ഇയറും അടുത്തതോടെ കേക്കിനും വൈനിനും വന്‍ ഡിമാന്‍ഡാണ്. വീട്ടില്‍ തന്നെ ഇത് രണ്ടും നിര്‍മ്മിക്കുന്നവരുമുണ്ട്. എന്നാൽ വീട്ടില്‍ വൈനുണ്ടാക്കി അത് വില്‍പ്പന നടത്തി പണമുണ്ടാക്കമെന്ന് കരുതിയാല്‍ എക്‌സൈസ് വീട്ടുപടിക്കലെത്തും. ലൈസന്‍സ് ഇല്ലാതെയാണ് വൈന്‍ നിര്‍മ്മിച്ച് വില്‍പ്പനയെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കാന്‍ കരുതി വെച്ചോളൂ പിന്നെ ഒരു വര്‍ഷം ജയിലില്‍ കിടക്കാനും തയ്യാറായിരിക്കണം. ലൈസന്‍സ് ഇല്ലാതെ വീട്ടില്‍ വൈന്‍ നിര്‍മിച്ച് വില്‍ക്കുന്നത് അബ്കാരി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പഴവും പഞ്ചസാരയും അടക്കമുള്ള ചേരുവകള്‍ പുളിപ്പിച്ചെടുക്കുമ്ബോള്‍ ആല്‍ക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാന്‍ കാരണം. 2022-ലെ കേരള അബ്കാരി നിയമത്തിലെ ചട്ടപ്രകാരം ലൈസന്‍സില്ലാതെ വൈനുണ്ടാക്കിയാല്‍ ജയിലില്‍ പോകേണ്ടിവരും.
Read More » -
20/12/2023മുന്‍ ഭര്‍ത്താവ് തന്നെ കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍ അമതൃ പങ്കുവച്ച പോസ്റ്റ്; നീയൊരു രാജകുമാരിയെന്ന് കമന്റുകള്‍
അടുത്തിടെ നടന്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞത് സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളുടെ പേരിലായിരുന്നു. ബാലയെ കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന ചോദ്യം മുന്‍ ഭാര്യ അമൃത സുരേഷിനെ സംബന്ധിച്ചാണ്. വിവാഹ മോചനത്തിന് ശേഷം പല അവസരങ്ങളിലും ബാല അമൃതയെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയതൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും. ഇന്നലെ മുതല്‍ പല യൂട്യൂബ് ചാനലുകളിലായി ബാല നല്‍കിയ അഭിമുഖങ്ങള്‍ വൈറലാവുകയാണ്. ബാലയ്ക്ക് ശേഷം അമൃത സുരേഷിന്റെ പങ്കാളിയായിരുന്ന ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം നവമാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ ഇപ്പോള്‍ അമൃതയെ നേരിട്ട് ആക്രമിക്കും വിധമാണ് ബാലയുടെ കമന്റുകള്‍. അമൃതയുമായി വേര്‍പിരിയാനുണ്ടായ കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴാണ് വളരെ മോശമായി ബാല പ്രതികരിച്ചത്. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമൃതയെ ഞാന്‍ കണ്ടു പോയി എന്നും, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു പോയി എന്നുമാണ് ബാല പറഞ്ഞത്. മകളെ കുറിച്ചും ഇമോഷണലായി സംസാരിക്കുന്നുമുണ്ട് എന്നാല്‍, ബാലയുടെ അപവാദ പ്രചരണങ്ങളോടൊന്നും ഒരിക്കലും അമൃത പ്രതികരിക്കാറില്ല.…
Read More » -
19/12/2023വളഞ്ഞങ്ങാനം വെള്ളച്ചാട്ടം: കോട്ടയം-കുമളി റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ച !
ചാര്‍ളി സിനിമയില്‍ ”കംപ്ലീറ്റ് മിനറല്‍സ് ആണ്…” എന്നു പറഞ്ഞ് ചാര്‍ളി വന്നുനില്‍ക്കുന്ന വെള്ളച്ചാട്ടം ഓര്‍മ്മിക്കുന്നുണ്ടോ?? നുരഞ്ഞുപതഞ്ഞുപതിക്കുന്ന ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അങ്ങനെ മനസ്സില്‍നിന്നു പോകുന്ന ഒന്നല്ല… കോട്ടയം-കുമളി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഈ വഴി പോകുന്നവരുടെ ഒരു സ്ഥിരം സങ്കേതമാണ്. ഡിസംബറിലും മഴ കനത്തതോടെ നിറഞ്ഞുപതഞ്ഞൊഴുകി കാഴ്ചക്കാരെയും സഞ്ചാരികളെയും കൊതിപ്പിച്ചുനില്‍ക്കുകയാണ് വളഞ്ഞങ്ങാനം. സഞ്ചാരികള്‍ക്കിടയില്‍ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം എന്നാണ് അറിപ്പെടുന്നതെങ്കിലും പ്രദേശിവാസികള്‍ക്കിത് ‘നിന്നുമുള്ളി’ വെള്ളച്ചാട്ടമാണ്. പാറക്കെട്ടുകളില്‍ നിന്നും ആര്‍ത്തലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ദൂരെ നിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദം കേള്‍ക്കുന്നതിനാല്‍ കാത്തിരിക്കുന്ന കാഴ്ച സ്ഥിരം സഞ്ചാരികള്‍ക്കു നല്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു വെള്ളച്ചാട്ടം കണ്മുന്നില്‍ വന്നെത്തുന്ന കാഴ്ചാനുഭവമാണ് ഈ റൂട്ടില്‍ ആദ്യമായി പോകുന്നവരുടെ മുന്നിലെത്തുന്നത്. 75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. വേനലില്‍ ജീവനറ്റുപോകുമെങ്കിലും മഴ പെയ്തു തുടങ്ങിയാല്‍ വളഞ്ഞങ്ങാനത്തിനും ജീവന്‍വയ്ക്കും. പതഞ്ഞുപതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച കാണുവാന്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍…
Read More » -
19/12/2023പത്ത് ലക്ഷത്തിന്റെ ശസ്ത്രക്രിയ സൗജന്യമായി നല്‍കി മമ്മൂട്ടി
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. താരത്തിന്റെ കാരുണ്യം നിരവധി പേര്‍ക്ക് കൈത്താങ്ങായിട്ടുണ്ട്. രോഗികള്‍ക്കും നിരാലംബരായവരെയും ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കുമെല്ലാം താരം പുതുജീവിതം സമ്മാനിച്ചിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് താരം തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ അക്കാര്യങ്ങളൊന്നും മാധ്യമങ്ങളില്‍ നിറയാറില്ല ഇപ്പോഴിതാ മുന്‍മന്ത്രി ജോസ് തെറ്റയില്‍ താരത്തിന്റെ നന്മ മനസ്സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഹൃദ്യോഗം കാരണം പ്രയാസത്തിലായ നിര്‍ധന കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യമാണ് ജോസ് തെറ്റയില്‍ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, ഒരു വലിയ മനുഷ്യസ്‌നേഹിയാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ അറിഞ്ഞ മമ്മൂട്ടി എന്നു പറഞ്ഞാണ് ജോസ് തെറ്റയിലിന്റെ ഹൃദ്യമായ കുറിപ്പ്. ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്…. ഒരു കൈ ചെയ്യുന്നത് മറുകൈ…
Read More » -
18/12/2023നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു; അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു
ഖത്തറിൽ 8 ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ. ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ. 2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിൻ്റെ പണിപ്പുരയിലാണ്. ഇങ്ങ് ഇന്ത്യയിൽ 2930 കോടി ചെലവിട്ട് സർദാർ പട്ടേൽ ഏകതപ്രതിമ, അയോധ്യയിലെ വരാൻ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി, ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ്1000 കോടി.. അങ്ങനെയങ്ങനെ … നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു. അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു. ഫലമോ ഇന്ത്യയെക്കാൾ GDP റാങ്കിംഗിൽ പിന്നിലുള്ള കഷ്ടിച്ച് കേരള ത്തിൻ്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിൻ്റെ ക്വാർട്ടറിൽ കളിക്കുന്നു. നമ്മൾ…
Read More » -
17/12/2023അഞ്ച് മണിക്കൂര്‍ കായല്‍ യാത്ര, നാടൻ ഭക്ഷണവും കാഴ്ചകളും; ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട്’
ഹിറ്റായി സീ അഷ്ടമുടി ബോട്ട്.പേരുപോലെ തന്നെ കണ്‍നിറയെ അഷ്ടമുടി കായലിന്‍റെ കാഴ്ചകള്‍ കണ്ട്, മണ്‍റോ തുരുത്തും കല്ലടയാറും സാബ്രാണിക്കൊടിയും കണ്ട് ഒരു പകല്‍ ചിലവഴിച്ച് മടങ്ങിയെത്തുന്നതാണ് യാത്ര. സംസ്ഥാന ഗജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സീ അഷ്ടമുടി ബോട്ട് യാത്ര ഏറ്റവും ചുരുങ്ങിയ ചെലവില്‍ അഷ്ടമുടി കായലും മറ്റ് അനുബന്ധ ജലാശയങ്ങളും കാണാൻ സാധാരണക്കാരായ യാത്രക്കാരെ സഹായിക്കുന്ന ഒന്നാണ്. എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയില് നിന്നും ബോട്ട് യാത്ര ആരംഭിക്കും. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും തുടര്‍ന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്ബ്രാണിക്കൊടിയിലെത്തും. സാബ്രാണിക്കൊടിയില്‍ ഒരു മണിക്കൂര്‍ സമയം സഞ്ചാരികള്‍ക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്‍റെ നടുവിലെ തുരുത്തായ സാമ്ബ്രാണിക്കൊടി പ്രാക്കുളത്തിന്റെ തെക്കേയറ്റത്താണുള്ളത്. ഈ തുരുത്തില്‍ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നില്‍ക്കാനും നീന്താനും സാധിക്കും.കായലിനു നടുവിലെ ഈ…
Read More » -
17/12/2023ദേവസ്വം വരുമാനം സര്‍ക്കാറിലേക്കോ; ശബരിമലയിലെ ആകെ ചിലവ് എത്രയാണ്?
നമ്മളിൽ പലർക്കും അറിയാത്ത കാര്യങ്ങൾ ഒരു വ്യക്തതക്കു വേണ്ടി അറിയിച്ചുകൊള്ളുന്നു. അതിൽ ആദ്യം തന്നെ എന്താണ് ദേവസ്വം എന്ന് മനസ്സിലാക്കാം. 1. എന്താണ് ദേവസ്വം ? പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിൽ രാജാവ് വസ്തുവഹകളെ മൂന്നായി തരം തിരിച്ചു. അത് ഇപ്രകാരമാണ്- രാജസ്വം, ബ്രഹ്‌മസ്വം , ദേവസ്വം. രാജസ്വം രാജാവിന്റെ സ്വത്ത് , ബ്രഹ്‌മസ്വം ബ്രാഹ്മണന്റെ സ്വത്ത് , ദേവസ്വം ദേവന്റെ സ്വത്ത്. 2.ദേവസ്വം വരുമാനം സർക്കാരിലേക്ക് മാറ്റാൻ പറ്റുമോ ? ഒരു നയാ പൈസ പോലും സർക്കാരിന് ദേവസ്വത്തിൽ നിന്നും എടുക്കാൻ കഴിയില്ലാ. സർക്കാരിന് വേണമെങ്കിൽ കേരളട്രഷറി ബാങ്കിൽ നിന്നും ലോൺ എടുക്കാം. എന്നാൽ അത് നിശ്ചിത കാലാവധിക്ക് ഉള്ളിൽ അടച്ചു തീർക്കേണ്ടതും മറ്റു ബാങ്കുകളേക്കാൾ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈ കോടതിയുടെ അനുമതിയോടെ മാത്രമേ പറ്റുകയുമുള്ളൂ. മറ്റു സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഈ ബാങ്കിൽ നിന്നും ലോൺ ലഭിക്കില്ല. 3; ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾ കൈവശപ്പെടുത്താൻ കഴിയുമോ ?…
Read More »