TRENDING
-
ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ ‘ചിക്കൻ സോങ് ‘
കൊച്ചി, : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച മറൈൻ ഡ്രൈവ് വിവാന്തയിൽ വെച്ച് സംഘടിപ്പിച്ചു. മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീത ശില്പം. സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രുചിഭാഷയായി ചിക്കൻ കറിയെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ ഈസ്റ്റേൺ ചിക്കൻ മസാലയാണ് താരം. പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പയാണ്…
Read More » -
പ്രണയം തുളുമ്പുന്ന കഥയുമായി ‘ഒരു വയനാടൻ പ്രണയകഥ’; ജനുവരി 16ന് തിയേറ്ററുകളിലേക്ക്…
നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’ ജനുവരി 16ന് തീയേറ്റർ റിലീസിന് ഒരുങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ നിർമ്മാണം. സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു. എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്. ജെ. മനു, ചീഫ്…
Read More » -
പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി
മന്ത്രത്തി…. തന്ത്രത്തി… ഒരു വമ്പത്തി എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരി ക്കുന്നു. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയമാണ്. വിജേഷ് പാണത്തൂർ കഥയെഴുതിസംവി ധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ് ഈ ഗാനം. ചിത്രത്തിലെ ഒരു പെൺകുട്ടിയെ പ്രധാനമായും കേന്ദ്രികരിച്ചു കൊണ്ട്, ഒരു സംഘം ചെറുപ്പക്കാരുടെ, നെഗളിപ്പ് എന്നു തന്നെ തള്ള വൈബ് ഗാനമെന്നു തന്നെ പറയാം. യുവജനങ്ങളുടെ ഇടയിൽ പെൺകുട്ടികളെ,വിളിക്കുന്ന ഒരു തമാശ പേരാണ് തള്ള വൈബ്: അതുകൊണ്ടുതന്നെ ഈ ഗാനത്തെ തള്ള വൈബ് ഗാനം എന്നാണ്, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറയുന്നത്. വരികളിലും, ഈണത്തിലും, ആലാപനത്തിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഈ ഗാനം പ്രേഷകർക്ക് ഏറെ കൗതുകം പകരുന്നതായിരിക്കും. ഒരുകാംബസ്സും, കാം ബസ്സിൻ്റെ തന്നെ ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിൽ, ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ…
Read More » -
സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകൻ അമൽ നീരദിന്റെ പുത്തൻ ചിത്രം ബാച്ച്ലർ പാർട്ടി D’EUX എത്തുന്നു
അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ ‘രണ്ട്’ എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.
Read More » -
ആരൊക്കെ റൺസ് അടിച്ചു കൂട്ടിയാലും സച്ചിനിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും: സച്ചിന്റെ ആരാധകർ ആത്മവിശ്വാസത്തിലാണ്: കോലിക്കു കഴിയുമോ സച്ചിൻ റെക്കോർഡ് മറികടക്കാൻ : 6000 റൺസ് അടിച്ചു കൂട്ടുക എളുപ്പമാണോ
മുംബൈ : 6000 റൺസിലേക്കുള്ള ദൂരം ആണ് വിരാട് കോലിക്കും ഒരു വലിയ റെക്കോർഡിനും ഇടയിലുള്ളത്. ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമത് ആകണമെങ്കിൽ വിരാട് കോലിക്ക് ഇനി ഒരാളെ കൂടി മറികടന്നാൽ മതി – ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ. 6000 റൺസ് കൂടി അടിച്ചുകൂട്ടിയാൽ കോലി ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമൻ ആകും.വിരാട് കോലിക്ക് ഇത് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. കോലി ഇത് നിഷ്പ്രയാസം നേടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുമ്പോൾ സച്ചിന്റെ ആരാധകർ ഇത് സാധ്യമാകില്ല എന്നും തിരിച്ചു പറയുന്നു. റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ സമ്പാദ്യം 34,357 റൺസാണ്. അതായത് ആറായിരം റൺസ് കൂടി ഇനിയും സ്‌കോർ ചെയ്താലേ സച്ചിനെ മറികടക്കാൻ കോലിക്ക് ആവുകയുള്ളു. ഇതിനോടകം ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റിൽനിന്ന് വിരമിച്ച കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ 37കാരനായ കോലിക്ക് അതിന് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് സച്ചിന്റെ…
Read More » -
കോലിക്ക് സെഞ്ചുറി നഷ്ടം; ഗില്ലിന് പാതി സെഞ്ചുറി; ശ്രേയസും മിന്നിച്ചു; സിക്‌സര്‍ തൂക്കി ജയിപ്പിച്ച് രാഹുല്‍; 300 മറികടന്ന് ഇന്ത്യക്ക് ആദ്യ വിജയം
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു. 91 പന്തില്‍ 93 റണ്‍സെടുത്തു പുറത്തായ വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (71 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. ശ്രേയസ് അയ്യര്‍ (47 പന്തില്‍ 49), കെ.എല്‍. രാഹുല്‍ (21 പന്തില്‍ 29), ഹര്‍ഷിത് റാണ (23 പന്തില്‍ 29), രോഹിത് ശര്‍മ (29 പന്തില്‍ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി. ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്‌സുകളില്‍നിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് 28,000…
Read More » -
ഉള്ളം കവർന്ന് ‘തലോടി മറയുവതെവിടെ നീ…’; മനോഹരമായൊരീണവുമായി ഹൃദ്യമായൊരു ഗാനം, ശ്രേയ ഘോഷാലും ഹനാൻ ഷായും ഒന്നിച്ച് പാടിയ ‘മാജിക് മഷ്റൂംസി’ലെ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു
മെല്ലെ തഴുകി തലോടുന്ന കാറ്റുപോലെ ആസ്വാദക ഹൃദയം കവർന്ന് ‘മാജിക് മഷ്റൂംസ്’ സിനിമയിൽ ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്ന് പാടിയ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാജിക് മഷ്റൂംസ്’. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ‘തലോടി മറയുവതെവിടെ നീ…’ എന്ന ഗാനത്തിലൂടെ ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച ശ്രേയ ഘോഷാലും പുതിയ കാലത്തിന്‍റെ പാട്ടുകാരൻ ഹനാൻ ഷായും ഇതാദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുകയാണ്. ലളിതമായ വരികളും ഇമ്പമേറിയ ഈണവും ആർദ്രമായ ആലാപന മാധുര്യവുമായി എത്തിയിരിക്കുന്ന ഈ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും…
Read More » -
ആട് 3 ഫുൾ പായ്ക്കപ്പ്
ഒമ്പതുമാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി . നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട്. 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് , മിഥുൻ മാനുവൽ തോമസ്സാണ്. ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. അമ്പതുകോടിയോളം രൂപയുടെ മുതൽമുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവു വിജയ് ബാബു പറഞ്ഞു. ആട്, ആട്. 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്കു സമ്മാനിക്കുകയെന്ന ആകാംഷയിലാണ് ചലച്ചിത്രലോകം. ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെ ന്നത്. അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.…
Read More »

