TRENDING
-
ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് നവംബര്‍ 4 ന് അരങ്ങേറ്റം കുറിക്കും. 2024 EICMA ഷോയില്‍ ആദ്യമായി അവതരിക്കപ്പെടും. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ‘എല്‍’ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാവിന്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറാണിത്. റോയല്‍ എന്‍ഫീല്‍ഡും സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ എസ്എല്‍ (സ്പാനിഷ് ഇവി ഇരുചക്രവാഹന നിര്‍മ്മാതാക്കളും) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ ഡിസൈന്‍ ഭാവിയിലെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കും അടിവരയിടും. Electrik01 എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്ക് അതിന്റെ ഔദ്യോഗിക അനാച്ഛാദനത്തിന് ശേഷം വിപണിയില്‍ ലോഞ്ച് ചെയ്യും. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കിന്റെ ചോര്‍ന്ന പേറ്റന്റ് ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിന്റെ അവസാന സിലൗറ്റും നിയോ-റെട്രോ ഡിസൈനും വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റും മിററുകളും, വ്യതിരിക്തമായ ഇന്ധന ടാങ്ക്, ഗിര്‍ഡര്‍ കൈകള്‍ക്കിടയിലും ട്രിപ്പിള്‍ ക്ലാമ്പിനു താഴെയും സ്ഥാപിച്ചിരിക്കുന്ന ഒരു ഗര്‍ഡര്‍ ഫോര്‍ക്ക്, ബ്രേസ്ഡ് സ്വിംഗാര്‍ം എന്നിവ ഇതിന്റെ സവിശേഷതകളാണ്. പേറ്റന്റ് ചിത്രം അതിന്റെ അലോയ്…
Read More » -
കാനഡയില്‍ തൊഴില്‍ മേഖലയില്‍ ആയിരത്തിലധികം അവസരങ്ങള്‍; കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ട് സര്‍ക്കാര്‍
വിദേശ വിദ്യാര്‍ഥികള്‍ക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ട് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍. തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തി കാനഡയിലെ വിവിധ പ്രവിശ്യാ സര്‍ക്കാരുകളുടെയും തൊഴില്‍ മേഖലയുടെയും ആവശ്യമനുസരിച്ചാണ് കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശങ്ക കൂടാതെ തൊഴില്‍ സാധ്യതയും പെര്‍മനന്റ് റെസിഡന്‍സി സാധ്യതയുമുള്ള കോഴ്‌സുകളുടെ പുതിയ പട്ടികയില്‍ ഹെല്‍ത്ത് കെയറും സോഷ്യല്‍ കെയറും, സയന്‍സ് ആന്ഡഡ് ടെക്‌നോളജി കോഴ്‌സുകളും ഐടി കോഴ്‌സുകളും മാത്രമല്ല, നിരവധി ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുകളും തൊഴില്‍ മേഖലയുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ബികോം, ബിബിഎ കഴിഞ്ഞവര്‍ക്ക് ബിസിനസ് ആന്ഡ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് പകരം ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ,അഗ്രിബിസിനസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും വിദേശ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരിക്കുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പട്ടികയില്‍ ഉള്‍പ്പെടാത്തതെങ്കിലും എന്നാല്‍ കുറഞ്ഞത് 16 മാസമെങ്കിലും ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്‌സ്…
Read More »