TRENDING
-
”അയാള് 11 ാമനായി ഒടിഞ്ഞ കയ്യുമായി എനിക്ക് സെഞ്ച്വറിയടിക്കാന് വേണ്ടി ബാറ്റ് ചെയ്യാനെത്തി…ആ ഇന്നിംഗ്സിലൂടെ ഞാന് ഇന്ത്യന് ടീമിലെത്താന് കാരണമായത് അയാള്” ; ഇറാനിട്രോഫിയിലെ 1990 ലെ സുഹൃത്തിനെ അനുസ്മരിച്ച് സച്ചിന്
മുംബൈ: ഇന്ത്യന് ടീമിലേക്ക് തനിക്ക് പ്രവേശനം നല്കിത്തന്ന 1990 ലെ ഇറാനിട്രോഫിയിലെ സെഞ്ച്വറി പ്രകടനത്തില് പതിനൊന്നാമനായി കളിക്കാനെത്തി തനിക്ക് ഒടിഞ്ഞ കയ്യുമായി ബാറ്റിംഗില് പിന്തുണ നല്കിയ സഹതാരത്തെ ഓര്മ്മിച്ചെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര്. തനിക്ക് സെഞ്ച്വറിയടിക്കാന് ഉജ്വല കൂട്ടുകെട്ട് പടുത്തുയര്ത്തിയ ഗുരുശരണ് സിംഗ് എന്ന താരത്തെയാണ് സച്ചിന് ഒരു പരിപാടിയില് അനുസ്മരിച്ചത്. ഈ മത്സരത്തില് താന് 103 റണ്സ് എടുത്തെന്ന് സച്ചിന് പറഞ്ഞു. 1989-90ല് ഇറാനി കപ്പ് മത്സരത്തില് ഡല്ഹിക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി 103 റണ്സ് നേടാന് തനിക്ക് പിന്തുണ നല്കിയ ഗുര്ശരണ് സിങ് എന്ന കളിക്കാരനെ അനുസ്മരിച്ചത് ഒരു പരിപാടിയിലായിരുന്നു. ഈ പ്രകടനം തന്നെ ഇന്ത്യന് ടീമിലേക്ക് എത്തിച്ചെന്ന് സച്ചിന് പറയുന്നു. ” തൊണ്ണൂറുകളില് ബാറ്റ് ചെയ്യുമ്പോള്, ഇന്ത്യന് ടീമിലേക്കുള്ള സെലക്ഷന് ട്രയല് പോലെ യായിരുന്നു അന്നത്തെ ഇറാനി കപ്പ് മത്സരം. റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി രുന്നു. സെലക്ഷന് കമ്മിറ്റി ചെയര്മാനായിരുന്ന…
Read More » -
ഇന്ത്യയില് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ; ഇന്ത്യയില് ആര്ട്ട്ഫിഷ്യല് ഇന്റലിജന്റ്സ് ശേഷികള് വികസിപ്പിക്കാന് മൈക്രോസോഫ്റ്റിന്റെ വമ്പന് പ്രഖ്യാപനം ; വാഗ്ദാനം മോദി – നദെല്ല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
ന്യൂഡല്ഹി: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ശേഷികള് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഇന്ത്യയില് 1.5 ലക്ഷം കോടി രൂപ (17.5 ബില്യണ് യുഎസ് ഡോളര്) നിക്ഷേപം നടത്തുന്നു. സിഇഒ സത്യ നദെല്ല ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാഗ്ദാനം നടത്തിയത്. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയര് ഭീമന്റെ ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമാണിത്. രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പറഞ്ഞത്. നേരത്തെ പ്രഖ്യാപിച്ച 3 ബില്യണ് യുഎസ് ഡോളര് നിക്ഷേപത്തിന് പുറമെയാണ്. ഈ മുന് നിക്ഷേപം അടുത്ത രണ്ട് വര്ഷത്തിനുള്ളില് ബെംഗളൂരുവില് ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങള് സ്ഥാപിക്കുന്നതിനും വൈദഗ്ദ്ധ്യം വര്ദ്ധിപ്പിക്കുന്നതിനും പുതിയ ഡാറ്റാ സെന്ററുകള് ഉള്പ്പെടുത്തുന്നതിനും വേണ്ടിയാണ്. നാല് വര്ഷത്തിനിടയിലെ മൈക്രോസോഫ്റ്റിന്റെ ഏകദേശം 20 ബില്യണ് യുഎസ് ഡോളറിന്റെ നിക്ഷേപം, ഡിജിറ്റല് അടിസ്ഥാന സൗകര്യങ്ങള് നിര്മ്മിക്കാന് മത്സരിക്കുന്ന ആഗോള സോഫ്റ്റ്വെയര് ഭീമന്മാര്ക്ക് ഇന്ത്യ എത്രത്തോളം വിലപ്പെട്ട വിപണിയാണെന്ന് അടിവരയിടുന്നു. ഒക്ടോബറില് ഗൂഗിള് മേധാവി…
Read More » -
റിലീസിന് ഇനി 100 ദിവസങ്ങൾ മാത്രം: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ പുറത്ത്; ചിത്രത്തിലെ അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ നിർമ്മാതാക്കൾ 2026 മാർച്ച് 19 ന് അതിന്റെ ഗ്രാൻഡ് റിലീസിലേക്കുള്ള കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. കൃത്യം 100 ദിവസങ്ങൾ ബാക്കിനിൽക്കെ, 2026ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, ഓരോ അപ്ഡേറ്റിലും തരംഗം സൃഷ്ടിക്കുന്നത് തുടരുകയാണ്.ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ആവേശം വർദ്ധിപ്പിച്ചുകൊണ്ട്, റോക്കിംഗ് സ്റ്റാർ യാഷിനെ തീവ്രമായ അവതാരത്തിൽ പ്രദർശിപ്പിക്കുന്ന ശക്തമായ ഒരു പുതിയ പോസ്റ്റർ ടീം ഇന്ന് റിലീസ് ചെയ്തു. പോസ്റ്ററിൽ, രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ പോസ് ചെയ്യുമ്പോൾ, തന്റെ ഉളുക്കിയ കൈകാലുകൾ വളച്ചൊടിച്ച്, സെക്സി, പരുക്കൻ ലുക്ക് അവതരിപ്പിക്കുന്ന യാഷ് പോസ്റ്ററിൽ ഉണ്ട്. മുഖം ദൃശ്യമല്ലെങ്കിലും, ഒരു പ്രകാശരേഖയാൽ പ്രകാശിതനായി അദ്ദേഹം പുറത്തേക്ക് നോക്കുന്നു. അദ്ദേഹത്തിന്റെ ശരീരം ടാറ്റൂകളാൽ അലങ്കരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്ന ഒരു തികഞ്ഞ ബാഡാസ് വൈബ് നൽകുന്നു ഈ പോസ്റ്റർ. പ്രധാന ഉത്സവ കാലയളവിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ടോക്സികിന്റെ പോസ്റ്ററിനൊപ്പം, ചിത്രത്തിന്റെ…
Read More » -
സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനത്ത് വേണ്ടത്ര അവസരങ്ങള് നല്കിയിട്ടുണ്ട് ; ഗില്ലിനെ ഓപ്പണറാക്കുന്നതിനെ ന്യായീകരിച്ച് സൂര്യകുമാര് ; മൂന്ന് മുതല് ഏഴു സ്ഥാനങ്ങളില് കളിക്കുന്നവര്ക്ക് ബാറ്റിംഗില് സ്ഥിരം പൊസിഷനില്ല, എവിടെയും ഇറങ്ങണം
കട്ടക്ക് : ഇന്ത്യന് ക്രിക്കറ്റിലെ മലയാളിതാരം സഞ്ജു സാംസണെ ഇന്നിംഗ്സ് ഓപ്പണ് ചെയ്യിക്കുന്നതില് നിന്നും മാറ്റി നിര്ത്തുന്നതിനെ ന്യായീകരിച്ച് ഇന്ത്യന് നായകന് സൂര്യകുമാര് യാദവ്. സഞ്ജുസാംസണ് വേണ്ടത്ര അവസരങ്ങള് നല്കിയിട്ടുണ്ടെന്ന് ഇന്ത്യന് ടി20 ടീം നായകന് സൂര്യകുമാര് യാദവ്. സഞ്ജുവിന് ആവശ്യത്തില് കൂടുതല് അവസരം നല്കിയെന്നും എന്നാല് ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന് അദ്ദേഹം സന്നദ്ധനാണെന്നത് സന്തോഷകരമായ കാര്യമാണെന്നും സൂര്യകുമാര് മറുപടി നല്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടന്ന വാര്ത്താസമ്മേളനത്തില് സാംസണിന്റെ ബാറ്റിംഗ് ഓര്ഡറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു സൂര്യകുമാര്. ഓപ്പണര്മാരൊഴികെ 3 മുതല് 7 വരെയുള്ള സ്ഥാനങ്ങളില് കളിക്കുന്ന ബാറ്റിംഗ്നിര സ്ഥിരമായ ഒരു സ്ഥാനത്ത്് തന്നെ നിലനില്ക്കാതെ സാഹചര്യത്തിനനുസരിച്ച് മാറാന് തയ്യാറാകണം. ശ്രീലങ്കന് പരമ്പരയില് സഞ്ജുവിനേക്കാള് മുന്പേ ഗില് ഇറങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തതിനാല് ആ സ്ഥാനത്തിന് ഗില് അര്ഹനായിരുന്നു എന്ന് സൂര്യകുമാര് പറഞ്ഞു. തിലക് വര്മ്മയോ ശിവം ദുബെയോ ഒക്കെ…
Read More » -
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രയ്ലർ റിലീസായി : ചിത്രം ഡിസംബർ 12 നു തിയേറ്ററുകളിലേക്ക്
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഗോകുല് സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന് നായര് നിര്മിക്കുന്നു. മേജര് രവി, അസീസ് നെടുമങ്ങാട്, സുധീര് കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്, നോബി മാര്ക്കോസ്, ഷഹീന്, ധര്മ്മജന്, മെറീന മൈക്കിള്, ബിജുക്കുട്ടന്, അനീഷ് ജി. മേനോന്, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്, സൂര്യ, സുനില് സുഗത, സജിത മഠത്തില് ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പലമുക്കിലെ റിലീസായ ടീസറിനും പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിന് രാജാണ് നിർവഹിക്കുന്നത്. അഡീഷണൽ…
Read More » -
ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു……..
പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം തുടരും), അനിൽദേവ് (മികച്ച ചിത്രം, മികച്ച സംവിധായകൻ -ഉറ്റവർ), എ ആർ വാടിക്കൽ ( നവാഗത സംവിധായകൻ, തിരക്കഥാകൃത്ത് -മദർ മേരി), നിരഞ്ജ് മണിയൻപിള്ള രാജു (നടൻ – ഗു, ത്രയം), ലാലി പി എം (നടി – മദർ മേരി), മഞ്ജു നിഷാദ് (നടി – ട്രെയ്സിംഗ് ഷാഡോ), ആതിര സുധീർ (പുതുമുഖ നായിക -ഉറ്റവർ), രാംഗോപാൽ ഹരികൃഷ്ണൻ (സംഗീത സംവിധാനം -ഉറ്റവർ), അൻവർ സാദത്ത് (ഗായകൻ – മിലൻ), അലോഷ്യസ് പെരേര (ഗായകൻ – തൂലിക), രഞ്ജിനി സുധീരൻ (ബി ജി എം – മിലൻ), സഞ്ജു എസ് സാഹിബ്ബ് (പ്രോജക്ട് ഡിസൈനർ – ഉറ്റവർ),…
Read More » -
ഫോര്മുല വണ് ലോക കിരീടം ലാന്ഡോ നോറിസിന്; അബുദാബിയില് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു; പോയിന്റ് പട്ടികയില് ഒന്നാമത്
സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയ്ക്കൊടുവില് മക്ലാരൻ താരം ലാൻഡോ നോറിസ് കരിയറിലെ ആദ്യ ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി. മത്സരത്തിൽ റെഡ് ബുള്ളിന്റെ നിലവിലെ ചാംപ്യൻ മാക്സ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രി രണ്ടാമതും നോറിസ് മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്. ഇതോടെ, ചാംപ്യൻഷിപ് പട്ടികയില് വെർസ്റ്റപ്പനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി നോറിസ് കിരീടം ഉറപ്പിച്ചു. 2020-ൽ ലൂയിസ് ഹാമിൽട്ടനു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് 26-കാരനായ നോറിസ്. ഇതോടെ മാക്സ് വെർസ്റ്റപ്പന്റെ നാലു വർഷം നീണ്ട കിരീടവാഴ്ചയ്ക്ക് അവസാനമായി. വെർസ്റ്റപ്പനെക്കാൾ 12 പോയിന്റിന്റെയും പിയാസ്ട്രിയേക്കാള് 16 പോയിന്റിന്റെയും മുൻതൂക്കവുമായാണ് നോറിസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങിയത്. റെഡ് ബുള്ളിനായി വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽനിന്ന് മത്സരം തുടങ്ങിയപ്പോൾ ഒന്നാം നിരയിൽ നോറിസും തൊട്ടുപിന്നല് മൂന്നാമനായി പിയാസ്ട്രിയും അണിനിരന്നു. വെർസ്റ്റാപ്പന് കിരീടം നേടണമെങ്കിൽ നോറിസ് നാലാമതോ അതിൽ താഴെയോ എത്തണമായിരുന്നു. സീസണിലുടനീളം ലീഡ്…
Read More » -
ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്
മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ശക്തമായ പ്രകടനങ്ങളോടെ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന റോഷൻ മാത്യു, ‘ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസി’ലൂടെ വെട്രി എന്ന കഥാപാത്രമായി എത്തുന്നു. റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ പാൻ-ഇന്ത്യൻ ചിത്രം ‘ചത്ത പച്ച’യെക്കുറിച്ചുള്ള ചർച്ചകൾ പുതിയ ഉയരങ്ങളിൽ എത്തിനിൽക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷൻ മാത്യുവിൻ്റെ “വെട്രി” യുടെ ക്യാരക്ടർ പോസ്റ്റർ ടീം പുറത്തുവിട്ടു. സിനിമയിൽ നടൻ്റെ ശ്രദ്ധേയമായ പത്ത് വർഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റർ റിലീസ്. ‘ചത്ത പച്ച’യെ ചുറ്റിപ്പറ്റിയുള്ള പ്രേക്ഷകരുടെ ആകാംക്ഷ അങ്ങേയറ്റം എത്തി നിൽക്കുമ്പോളാണ് അണിയറ പ്രവർത്തകർ റോഷൻ്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ദശകത്തിൽ, മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ തൻ്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. ‘ആനന്ദം’ എന്ന സിനിമയിലെ തൻ്റെ മികച്ച പ്രകടനം മുതൽ ‘കൂടെ’, കുരുതി’ ‘പാരഡൈസ്’ എന്നീ സിനിമകളിലെ പ്രകടനം, നിരൂപക പ്രശംസ നേടിയ ‘കപ്പേള’ എന്നിവയിലൂടെയെല്ലാം റോഷൻ തൻ്റെ അഭിനയമികവ് തെളിയിച്ചു.…
Read More » -
ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് ( ( L.M. കേസ് ) പൂർത്തിയായി.
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്) ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു. അദ്ദേഹത്തെത്തേടി യുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘ ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു … ലോകത്ത്…
Read More »
