TRENDING

  • എഐ ക്ലാസ്‌റൂം അവതരിപ്പിച്ച് ജിയോ; പിന്തുണയ്ക്കുന്നത് ജിയോപിസിയും ജിയോ ഇന്‍സ്റ്റിറ്റിയൂട്ടും

    കൊച്ചി/മുംബൈ: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്. ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന ഫൗണ്ടേഷന്‍ കോഴ്‌സാണ് ജിയോയുടേത്. എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. കുട്ടികള്‍ പഠനവും തൊഴിലും ക്രിയേറ്റിവിറ്റിയുമെല്ലാം വിപ്ലവാത്മകമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അവര്‍ക്ക് ശരിയായ അറിവും വൈദഗ്ധ്യവും ടൂളുകളും നല്‍കി അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഭാവി കരുപിടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് ജിയോ ക്ലാസ്‌റൂം. അതിലൂടെ തങ്ങളുടേതായുള്ള കൈയ്യൊപ്പ് ലോകത്ത് ചാര്‍ത്താന്‍ അവര്‍ക്കാകും. ജിയോ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് ജിയോ പിസി അവതരിപ്പിക്കുന്ന എഐ ക്ലാസ്‌റൂം വളരെ ഘടനാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫൈഡ് സൗജന്യ എഐ ഫൗണ്ടേഷന്‍ കോഴ്‌സാണ്. പിസിയോ ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉപയോഗിച്ച് ഏതൊരാള്‍ക്കും ഈ കോഴ്‌സില്‍…

    Read More »
  • മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ

    ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്.  2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…

    Read More »
  • ഏറ്റവും വേഗത്തില്‍ 250 വിജയങ്ങള്‍, പിന്നിലാക്കിയത് അലക്‌സ് ഫെര്‍ഗൂസനെയും ആഴ്‌സണ്‍ വെംഗറേയും ; നാഴികക്കല്ല് പിന്നിട്ട് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള

    ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ അതിവേഗത്തില്‍ 250 വിജയങ്ങള്‍ എന്ന നേട്ടം കൊയ്ത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. ഈ നേട്ടം കൊയ്യാന്‍ 349 മത്സരങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്്. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരേ 1-0 വിജയത്തേടെയാണ് ഗ്വാര്‍ഡിയോള ഈ നേട്ടത്തില്‍ എത്തിയത്. ഈ നാഴികക്കല്ല് നേടിയ ഗ്വാര്‍ഡിയോള ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനേയും ആഴ്‌സണലിന്റെ ആഴ്‌സെന്‍ വെംഗറിനേ യുമാണ് പിന്നിലാക്കിയത്. ഇരുവര്‍ക്കും 250 ല്‍ എത്താന്‍ 400-ല്‍ അധികം മത്സരങ്ങള്‍ വേണ്ടി വന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയെയും ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കി നെയും അനേകം കപ്പടിപ്പിച്ച ശേഷം 2016 ലായിരുന്നു ഗ്വാര്‍ഡിയോള 2016 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലയേറ്റത്. ആദ്യ ലീഗില്‍ സിറ്റിയെ മൂന്നാമത് എത്തിച്ച സ്പാനിഷ് പരിശീലകന്‍ അടുത്ത സീസണില്‍ സിറ്റിയെ 100 പോയിന്റും നേടാന്‍ പ്രാപ്തമാക്കി കപ്പും അടിപ്പിച്ചു. തുടര്‍ന്ന് ഒമ്പത് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച പെപ്പ് ആറ് പ്രീമിയര്‍ലീഗ്…

    Read More »
  • ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്തത് 58 കോടി ; ഒരു കണ്ടീഷന്‍ മാത്രം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കണം ; ഓഫര്‍ തള്ളി പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച് തങ്ങളുടെ ടീമില്‍ ചേരാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടികള്‍ തള്ി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങള്‍ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപയുടെ ഓഫര്‍ മുമ്പോട്ട് വെച്ചിട്ടും ഇരുവരും വീണില്ല. തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. എന്നാല്‍ ടീം മുമ്പോട്ട് വെച്ച കണ്ടീഷനാണ് താരങ്ങള്‍ക്ക് വിസമ്മതമായത്. തങ്ങളുടെ ടീമിന് വേണ്ടി മാത്രം കളിക്കണമെന്നതായിരുന്നു നിബന്ധന. എന്നാല്‍ ഫ്രാഞ്ചൈസിയുടെ പണക്കിലുക്കത്തില്‍ താരങ്ങളുടെ കണ്ണു തള്ളിയില്ല. പകരം ദേശീയടീമിന് കളിക്കുന്നത് ഏറെ അഭിമാനകരമാണെന്നായിരുന്നു പ്രതികരണം. ദേശീയ ടീമിനായി കളിക്കുന്നതിനാല്‍ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. രാജ്യത്തിന്റെ കളികള്‍ വരുമ്പോള്‍ ലീഗ് ഗെയിമുകളില്‍ ഇവരുടെ സേവനം കിട്ടാത്ത സാഹചര്യമുണ്ടാകും അതൊഴിവാക്കാനാണ് ദേശീയടീമില്‍ നിന്നും വിരമിക്കാന്‍ ഫ്രാഞ്ചൈസി പറഞ്ഞത്.…

    Read More »
  • വേണ്ടിവന്നാല്‍ ഇടംകൈ സ്പിന്നും എറിയും ; ഇന്ത്യന്‍ ടീമില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാറെന്ന് സഞ്ജു ; ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും അഭിമാനം

    മുംബൈ: ഇന്ത്യന്‍ ടീമില്‍ ഉണ്ടെങ്കില്‍ ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും വേണമെങ്കില്‍ ബൗള്‍ ചെയ്യാന്‍ പോലും താനൊരുക്കമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു വി സാംസണ്‍. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ്സ് 2025 ലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ടീമിന് ആവശ്യമായ ഏതു കാര്യവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പ്രസ്താവിച്ചു. ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും ഏറെ അഭിമാനകരമായ കാര്യമാണെന്ന് താരം പറഞ്ഞു. വേണ്ടിവന്നാല്‍ ബൗള്‍ ചെയ്യാന്‍ പോലും ഒരുക്കമാണെന്നും ഇടംകൈയ്യന്‍ സ്പിന്‍ എറിയുമെന്നും സഞ്ജു വ്യക്തമാക്കി. 2025 ഏഷ്യാ കപ്പില്‍ ബാറ്റിംഗ് ഓര്‍ഡര്‍ തരംതാഴ്ത്തപ്പെട്ട സാഹചര്യത്തിലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഇന്ത്യന്‍ ടീമിന്റെ പ്രധാന കളിക്കാരനായി വളര്‍ന്ന സഞ്ജു ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിലപ്പെട്ട താരമാണ്. ഏകദേശം ഒരു വര്‍ഷത്തോളം പതിവായി ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം, 2025 ലെ ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യയുടെ യാത്രയില്‍ മദ്ധ്യനിര ബാറ്റ്സ്മാന്റെ റോളിലായിരുന്നു താരമെത്തിയത്. നിങ്ങള്‍ ഇന്ത്യന്‍…

    Read More »
  • ചിമ്പു നായകനാകുന്ന ‘അരസൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

    തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രം ‘അരസൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്സ്ക്ലൂസീവ് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ‘അസുരൻ” എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും. തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച സിലമ്പരസൻ, തന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ…

    Read More »
  • അടുത്ത വര്‍ഷം ഇന്ത്യയിലെ ശമ്പളം വര്‍ധിക്കും; പത്തുവര്‍ഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വര്‍ധന; നിര്‍മിത ബുദ്ധിയുടെ വരവില്‍ ടെക്കികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ കമ്പനികളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ പുറത്ത്

    ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഇന്ത്യയിലെ ശരാശരി വേതനത്തില്‍ ഒമ്പതു ശതമാനം വര്‍ധനയുണ്ടാകുമെന്നു വിലയിരുത്തല്‍. കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാകും ഇതെന്നും ‘വാര്‍ഷിക ശമ്പള വര്‍ദ്ധനവും വിറ്റുവരവും സംബന്ധിച്ച എഒഎന്‍ സര്‍വേ’യില്‍ (Aon Annual Salary Increase and Turnover Survey 2024–25 India) പറയുന്നു. കഴിഞ്ഞ വര്‍ഷം 8.9 ശതമാനമായിരുന്നു വര്‍ധന. ഇതില്‍നിന്ന് നേരിയ ശതമാനം മാത്രമാണ് ഇക്കുറിയെങ്കിലും ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമ്പോഴും ഉപഭോഗം, നിക്ഷേപം, നയപിന്തുണ എന്നിവയില്‍ ഇന്ത്യ ആഗോള എതിരാളികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ നേരിയ വര്‍ധന പോലും പ്രതീക്ഷയ്ക്കു വകനല്‍കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. 45 മേഖലകളില്‍നിന്നള്ള 1060 കമ്പനികളില്‍ നടത്തിയ സര്‍വേ അനുസരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ശമ്പളത്തിന്റെ വര്‍ധന ലോക വിപണിയെ അപേക്ഷിച്ചു ശക്തമാണെന്നും പ്രാദേശിക തലത്തിലുള്ള ഉപഭോഗം വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പ്രാദേശികവും ആഗോള തലത്തിലും എതിര്‍കാറ്റു വീശുമ്പോഴും ഇന്ത്യയില്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നു ടാലന്റ് സൊല്യൂഷന്‍സിനെറ കണ്‍സള്‍ട്ടിംഗ്…

    Read More »
  • എയര്‍ടെല്ലിനെയും വോഡഫോണിനെയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ കുതിപ്പ്; വരിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്; മൊബൈല്‍ കണക്ഷനില്‍ ഒന്നാമതെത്തിയ ജിയോ, വയര്‍ലൈന്‍ വരിക്കാരില്‍ അടിക്കടി താഴേക്ക്; കണക്കുകള്‍ ഇങ്ങനെ

    ന്യൂഡല്‍ഹി: മറ്റു കമ്പനിള്‍ 4ജി ആരംഭിച്ച് ദശാബ്ദത്തിനുശേഷം 4ജിയിലേക്കു കടന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനദാതാക്കളുടെ പട്ടികയില്‍ വന്‍ കുതിപ്പിലേക്ക്. ഓഗസ്റ്റില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്താണ് കുതിപ്പിനു തുടക്കമിട്ടത്. ഭാരതി എയര്‍ടെല്ലിനെ മറികടന്ന് പുതിയ ഉപയോക്താക്കളുടെ പട്ടികയില്‍ പൊതുമേഖല സ്ഥാപനം രണ്ടാംസ്ഥാനത്തെത്തി. ഓഗസ്റ്റില്‍ 13.85 ലക്ഷം ഉപയോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഒന്നാംസ്ഥാനത്ത് റിലയന്‍സ് ജിയോയാണ്. 19 ലക്ഷത്തിനു മുകളിലാണ് ജിയോ ഓഗസ്റ്റില്‍ നേടിയത്. ഭാരതി എയര്‍ടെല്ലിന് 4.96 ലക്ഷം പുതിയ കണക്ഷനുകള്‍ കിട്ടി. മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ നേട്ടം കൊയ്തപ്പോള്‍ പക്ഷേ വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്. ഓഗസ്റ്റില്‍ 3.08 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയിലെ ശക്തരായിരുന്ന വോഡഫോണ്‍ ഐഡിയ സമീപകാലത്ത് വലിയ തിരിച്ചടികളാണ് നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിപണി പങ്കാളിത്തത്തിലും വലിയ ഇടിവാണ് നേരിടുന്നത്. രാജ്യത്ത് ആകെയുള്ള ടെലിഫോണ്‍ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം 122.45 കോടിയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 122 കോടിയായിരുന്നു. ഓഗസ്റ്റില്‍ പുതുതായി 35.19 ലക്ഷം…

    Read More »
  • ‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

    കോഴിക്കോട്: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. മറുതലയ്ക്കലുള്ള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു. വയോധിക രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതായും തലോടുന്നതായും വിഡിയോയിലുണ്ട്. രാഹുലിനെ കണ്ട സന്തോഷം അവര്‍ വീഡിയോയില്‍ ഉടനീളം പങ്കുവെക്കുന്നു. തുടര്‍ന്ന് രാഹുലിനോട് ഒരു ക്ഷേത്രത്തില്‍ പോവാനും വഴിപാടുകള്‍ നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎല്‍എയ്‌ക്കൊപ്പമെത്തിയ…

    Read More »
  • ‘നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാര്‍’; ദിവ്യനെ എറിഞ്ഞു കൊടുത്ത് രക്ഷപ്പെടാമെന്ന് ‘അമ്പലം വിഴുങ്ങി’ സര്‍ക്കാര്‍ വിചാരിക്കേണ്ട: വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

    ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് രാഹുലിന്‍റെ കുറിപ്പ്. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? എന്നാണ് രാഹുല്‍ ചോദിക്കുന്നത്. നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കുമെന്നും രാഹുല്‍ പറയുന്നു. കുറിപ്പ് ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല. ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’ , ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച്  ഈ നാട് ഭരിക്കുന്ന സർക്കാരാണ്. ഒരുപാട് ചോദ്യങ്ങൾ…

    Read More »
Back to top button
error: