Sports

വേണ്ടിവന്നാല്‍ ഇടംകൈ സ്പിന്നും എറിയും ; ഇന്ത്യന്‍ ടീമില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാറെന്ന് സഞ്ജു ; ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും അഭിമാനം

മുംബൈ: ഇന്ത്യന്‍ ടീമില്‍ ഉണ്ടെങ്കില്‍ ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും വേണമെങ്കില്‍ ബൗള്‍ ചെയ്യാന്‍ പോലും താനൊരുക്കമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു വി സാംസണ്‍. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ്സ് 2025 ലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ടീമിന് ആവശ്യമായ ഏതു കാര്യവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പ്രസ്താവിച്ചു.

ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും ഏറെ അഭിമാനകരമായ കാര്യമാണെന്ന് താരം പറഞ്ഞു. വേണ്ടിവന്നാല്‍ ബൗള്‍ ചെയ്യാന്‍ പോലും ഒരുക്കമാണെന്നും ഇടംകൈയ്യന്‍ സ്പിന്‍ എറിയുമെന്നും സഞ്ജു വ്യക്തമാക്കി. 2025 ഏഷ്യാ കപ്പില്‍ ബാറ്റിംഗ് ഓര്‍ഡര്‍ തരംതാഴ്ത്തപ്പെട്ട സാഹചര്യത്തിലായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

Signature-ad

ഇന്ത്യന്‍ ടീമിന്റെ പ്രധാന കളിക്കാരനായി വളര്‍ന്ന സഞ്ജു ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിലപ്പെട്ട താരമാണ്. ഏകദേശം ഒരു വര്‍ഷത്തോളം പതിവായി ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം, 2025 ലെ ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യയുടെ യാത്രയില്‍ മദ്ധ്യനിര ബാറ്റ്സ്മാന്റെ റോളിലായിരുന്നു താരമെത്തിയത്. നിങ്ങള്‍ ഇന്ത്യന്‍ ജേഴ്‌സി ധരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒന്നും വേണ്ട എന്ന് പറയാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. ആ ഇന്ത്യന്‍ ജേഴ്‌സി ധരിക്കാനും ആ ഡ്രസ്സിംഗ് റൂമില്‍ തുടരാനും ഞാന്‍ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ രാജ്യത്തിനായി എന്റെ ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നതായി താരം പറഞ്ഞു.

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയതോടെ സഞ്ജു ബാറ്റിംഗ് ഓര്‍ഡറില്‍ ഏറെ താഴെയായത്. കൂടുതലും അഞ്ചാം സ്ഥാനത്ത് കളിച്ച അദ്ദേഹത്തിന് ആദ്യ ഏഴ് സ്ഥാനങ്ങളില്‍ പോലും ഉള്‍പ്പെടാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായിരുന്നു. ടീമില്‍ കീപ്പര്‍ ബാറ്റ്സ്മാനായി തുടരുന്ന താരം ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കായി പന്തെറിയാനും തയ്യാറാണെന്ന് പ്രസ്താവിച്ചു.

2025 ലെ ഏഷ്യാ കപ്പിലെ പ്രധാനപ്പെട്ട മത്സരങ്ങളില്‍ സാംസണ്‍ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത സാംസണ്‍ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 39 റണ്‍സും, നിര്‍ണായക ഘട്ടത്തില്‍ പാകിസ്ഥാനെതിരെ 24 റണ്‍സും നേടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: