TRENDING
-
ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിൽ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയിൽ
ദോഹ: അത്യന്തം ആവേശകരമായ മത്സരത്തില്‍ മുൻ ചാമ്ബ്യൻമാരായ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയില്‍. ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിലാണ് ഇറാൻ വിജയമുറപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാൻ അവസാന 45 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വഴുതിയത്. ഹിദേമസ മൊരീറ്റയിലൂടെ 28ാം മിനിറ്റിലാണ് ജപ്പാൻ മുന്നിലെത്തിയത്.അസ്മോനിനിന്റെ അസിസ്റ്റില്‍ മുഹമ്മദ് മൊഹേബിയിലൂടെ (55) ഗോൾ മടക്കി ഇറാൻ സമനില നേടി. ഇതോടെ അവസാന അരമണിക്കൂറില്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. ഒടുവിൽ ഇഞ്ച്വറി (90+6) ടൈമിൽ പെനാല്‍റ്റിയിലൂടെ ഇറാൻ വിജയഗോള്‍ നേടുകയായിരുന്നു. ഇറാനിയൻ താരം ഹുസൈനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റൻ അലിറെസ അനായാസം വലയിലാക്കുകയായിരുന്നു.
Read More » -
ഛെ…! പഞ്ചാബ് എഫ് സിയുടെ മുന്നിലും നാണംകെട്ട് ഛേത്രിയുടെ ബെംഗളൂരു എഫ് സി
ന്യൂഡൽഹി: പഞ്ചാബ് എഫ്സിയോടും തോറ്റ് ബെംഗളൂരു എഫ് സി. ഐഎസ്എല്ലില്‍ ഇന്നലെ ഡല്‍ഹിയില്‍ വച്ച് നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പഞ്ചാബ് സി പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ ചേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ബംഗളൂരു എഫ്സി പിന്നീട് 3-1ന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പതിനഞ്ചാം മിനിട്ടിലായിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍.എന്നാൽ ഇതോടെ ഉണർന്നു കളിച്ച പഞ്ചാബ് 23ആം മിനിട്ടില്‍ ജോർദാനിലൂടെ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 71ആം മിനുട്ടില്‍ ലൂക്കയിലൂടെ പഞ്ചാബ് ലീഡും എടുത്തു. അവസാനം മധി തലാല്‍ മൂന്നാമത്തെ ഗോള്‍ നേടിയതോടെ ബംഗളൂരു നാണം കെട്ട് മൈതാനം വിടുകയായിരുന്നു. പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ബംഗളൂരു ആവട്ടെ ഇതോടെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 11 പോയിന്റുമായി പഞ്ചാബ് ഒമ്ബതാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ബംഗളൂരു പത്താം സ്ഥാനത്തുമാണ്. ബംഗളൂരു എഫ് സി 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്പ്യൻമാരായ…
Read More » -
കൊച്ചി മെട്രോയിൽ രണ്ട് ലക്ഷം വരെ ശമ്ബളം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്ബനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 70,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് പ്രതിമാസ ശമ്ബളം. എഴുത്ത്, ഓണ്‍ലൈൻ ടെസ്റ്റ്, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് ശേഷമാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡി മുഖേന ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 22-ന് മുമ്ബ് ആവശ്യമായ രേഖകള്‍ സഹിതം കൊച്ചി മെട്രോ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
Read More » -
തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ: ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൈതാനത്തെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഒഡിഷ എഫ്.സി.ക്കെതിരേ 2-1 ന് ആയിരുന്നു തോൽവി. ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 11-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയാണ് ഒഡീഷ വിജയിച്ചത്. റോയ് കൃഷ്ണയുടെ നാല് മിനിറ്റ് ഇടവേളയിലെ രണ്ട് ഗോളുകളാണ് ഒഡിഷക്ക് ജയം സമ്മാനിച്ചത്. 53-ാം മിനിറ്റിൽ കോർണറിൽനിന്ന് ജാവോയുടെ ഉശിരൻ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടു. റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്സിൽ ആരും മാർക്ക് ചെയ്യാതിരുന്നത് വലിയ പിഴവായി. ഇതോടെ കളി 1-1 സമനിലയായി. ബ്ലാസ്റ്റേഴ്സ് നിരയിൽ അതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് രണ്ടാമത്തെ ഗോളും കണ്ടെത്തി. 57-ാം മിനിറ്റിൽ ഹെഡർ വഴിയായിരുന്നു ഇത്തവണത്തെ ഗോൾ. ഗോളി സച്ചിൻ സുരേഷിന് ഒന്നും ചെയ്യാനാവാത്ത വിധം അത് വലയിൽ ചെന്നു പതിച്ചു.ഇതോടെ ഗോൾവേട്ടയിലും റോയ് കൃഷ്ണ മുന്നിലെത്തി. ഒൻപത് ഗോളുകളാണ്…
Read More »