ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്തത് 58 കോടി ; ഒരു കണ്ടീഷന്‍ മാത്രം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കണം ; ഓഫര്‍ തള്ളി പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച് തങ്ങളുടെ ടീമില്‍ ചേരാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടികള്‍ തള്ി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങള്‍ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപയുടെ ഓഫര്‍ മുമ്പോട്ട് വെച്ചിട്ടും ഇരുവരും വീണില്ല.
തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. എന്നാല്‍ ടീം മുമ്പോട്ട് വെച്ച കണ്ടീഷനാണ് താരങ്ങള്‍ക്ക് വിസമ്മതമായത്. തങ്ങളുടെ ടീമിന് വേണ്ടി മാത്രം കളിക്കണമെന്നതായിരുന്നു നിബന്ധന. എന്നാല്‍ ഫ്രാഞ്ചൈസിയുടെ പണക്കിലുക്കത്തില്‍ താരങ്ങളുടെ കണ്ണു തള്ളിയില്ല. പകരം ദേശീയടീമിന് കളിക്കുന്നത് ഏറെ അഭിമാനകരമാണെന്നായിരുന്നു പ്രതികരണം.
ദേശീയ ടീമിനായി കളിക്കുന്നതിനാല്‍ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. രാജ്യത്തിന്റെ കളികള്‍ വരുമ്പോള്‍ ലീഗ് ഗെയിമുകളില്‍ ഇവരുടെ സേവനം കിട്ടാത്ത സാഹചര്യമുണ്ടാകും അതൊഴിവാക്കാനാണ് ദേശീയടീമില്‍ നിന്നും വിരമിക്കാന്‍ ഫ്രാഞ്ചൈസി പറഞ്ഞത്.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. ട്രാവിസ് ഹെഡിനെ 2025-ല്‍ 14 കോടിക്കാണ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയത്.
ടീമിന്റെ മുന്‍നിര പേസറും ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനും കൂടിയായ കമ്മിന്‍സിന് ഇതടക്കമുള്ള സ്‌റ്റൈപ്പന്‍ഡുകളടക്കം പ്രതിവര്‍ഷം ഏകദേശം 17.48 കോടിയാണ് ലഭിക്കുക. പ്രതിവര്‍ഷം 8.74 കോടി രൂപയാണ് കമ്മിന്‍സിന് ഓസീസ് ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്നത്. പത്ത് കോടിയാണ് ഹെഡിന് ഓസീസ് ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്നത്.






