Breaking NewsSports

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച, മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി ; കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി

തിരുവനന്തപുരം : മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 239 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സില്‍ 20 റണ്‍സ് ലീഡെടുത്തു. കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി.

63 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്സും സഹിതം 54 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 93 പന്തില്‍ 49 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 28 പന്തില്‍ 27 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍, 52 പന്തില്‍ 36 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന യാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. സഞ്ജുവിനെ വീഴ്ത്തിയത് ഓസ്റ്റവാളായിരുന്നു. നവാലേയ്ക്കായിരുന്നു ക്യാച്ച്. സല്‍മാന്‍ നിസാര്‍ അര്‍ദ്ധശതകത്തിന് ഒരു റണ്‍സ് അകലെ നിസാറിനെ മുകേഷ് ചൗധരി ജലജ് സക്‌സേനയുടെ കയ്യിലെത്തിച്ചു. 36 റണ്‍സ് എടുത്ത നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ വീഴ്ത്തിയതും ഓസ്റ്റ്‌വാളായിരുന്നു. നവാലേയ്ക്കായിരുന്നു ക്യാച്ച്.

Signature-ad

27 റണ്‍സ് എടുത്ത ഓപ്പണര്‍ രോഹന്‍കുന്നുമ്മേല്‍, 17 റണ്‍സ് നേടിയ അങ്കിത് ശര്‍മ്മ, നാലു റണ്‍സ് എടുത്ത എം.ഡി. നിതീഷ് എന്നിവരാണ് ജലജ് സക്‌സേനയുടെ വിക്കറ്റുകള്‍. മുകേഷ് ചൗധരി, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്റ്റ്വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. തുടക്കത്തില്‍ 18 റണ്‍സിന് അഞ്ചുവിക്കറ്റ് വീണ മഹരാഷ്ട്രയെ റിതുരാജ് ഗെയ്കവാദ് (91 ), ജലജ് സക്സേന(49) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

Back to top button
error: