TRENDING
-
മാത്യൂഷോര്‍ട്ടും കോണ്‍ലിയും മറുപടി നല്‍കി ; രണ്ടുപേര്‍ക്കും അര്‍ദ്ധശതകം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി ; കോഹ്ലി വീ്ണ്ടും ഡക്കായി, അര്‍ദ്ധശതകവുമായി രോഹിത് കടം തീര്‍ത്തു
അഡ്ലെയ്ഡ്: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും നേടിയ അര്‍ദ്ധശതകങ്ങള്‍ക്ക് പകരമായി ഓസ്ട്രേലിയയുടെ മാത്യൂ ഷോര്‍ട്ടും കൂപ്പര്‍ കോണ്‍ലിയും മറുപടി നല്‍കിയപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും തോല്‍വി. ഏഴു വിക്കറ്റോളം വീഴ്ത്തിയ ബാര്‍ലെറ്റിന്റെയും സാംപയുടേയും ബൗളിംഗ് കൂടിയായപ്പോള്‍ ഓസീസ് രണ്ടാം ഏകദിനത്തിലും ജയവും പരമ്പരയും പിടിച്ചെടുത്തു. മാത്യൂഷോര്‍ട്ടിന്റെയും കോണ്‍ലിയുടേയും അര്‍ദ്ധശതകവും റെന്‍ഷാ, മിച്ചല്‍ ഓവന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുമായിരുന്നു ഓസ്ട്രേലിയയ്ക്ക് മികച്ച വിജയം നല്‍കി. 78 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുകളുമായി 74 റണ്‍സ് നേടിയപ്പോള്‍ കോണോലി 52 പന്തില്‍ 59 റണ്‍സ് നേടി. അഞ്ചു ബൗണ്ടറിയും ഒരു സിക്സറും പറത്തി. മിച്ചല്‍ ഓവന്‍ 36 റണ്‍സും മറ്റ് റെന്‍ഷാ 30 റണ്‍സും നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡ് 28 റണ്‍സും നേടി. 60 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അലന്‍സാംപയും 39 ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാര്‍ട്ട്ലെറ്റുമാണ് ഇന്ത്യയെ അപകടത്തിലാക്കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറില്‍…
Read More » -
ഏഷ്യാ കപ്പ് വിജയം: ഒടുവില്‍ രക്ഷയില്ലാതെ മൊഹ്സിന്‍ നഖ്വി ഒടുവില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ചു; വിവാദത്തില്‍ ബിസിസിഐയുടെ പരാതിക്ക് മൊഹ്സിന്‍ നഖ്വിയുടെ മറുപടി നല്‍കി
ഏഷ്യാ കപ്പ് 2025 ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ നിന്ന് ട്രോഫി നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ട്രോഫി കൈമാറാന്‍ വിസമ്മതിക്കുന്ന നഖ്‌വി ഒടുവില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി എത്തുകയും ബിസിസിഐ യുടെ കത്തിന് മറുപടി നല്‍കുകയും ചെയ്തു. അതേസമയം ഏഷ്യാകപ്പ് ഇപ്പോഴും ദുബായിലെ നഖ്‌വിയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രോഫി ഇന്ത്യന്‍ ടീമിന് നേരിട്ട് മാത്രമേ കൈമാറുകയുള്ളൂ എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസിഐ വിസമ്മതിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ കൂടിയായ നഖ്വി, ബിസിസിഐയുടെ ഔദ്യോഗിക പരാതി കത്തിന് മറുപടി നല്‍കി. തന്റെ ഔദ്യോഗിക മറുപടിയില്‍, സെപ്റ്റംബര്‍ 30-ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് ബിസിസിഐ തനിക്കെഴുതിയ കത്ത് ലഭിച്ച കാര്യം നഖ്വി അംഗീകരിച്ചു. ഏഷ്യാ…
Read More » -
സര്‍ഫാസ് ഖാന്റെ മതമാണോ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെ അര്‍ഹമായ സ്ഥാനത്ത് നിന്നും തഴയാന്‍ കാരണം ; കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ഷാമാ മുഹമ്മദ് വീണ്ടും വിവാദമുണ്ടാക്കുന്നു
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമായ വിവേചനമാണെന്ന കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദിന്റെ ആരോപണം വലിയ വിവാദമായി മാറുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖനായ ഖാനെ, ഈ മാസം അവസാനം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ കളിക്കാനിരിക്കുന്ന സ്‌ക്വാഡില്‍ നിന്നാണ് ഒടുവിലായി ഒഴിവാക്കിയത്. പന്തിന്റെ തിരിച്ചുവരവാണ് ഖാനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ഒഴിവാക്കല്‍ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 28 വയസ്സുള്ള ഈ ക്രിക്കറ്റ് താരം കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരായ മത്സരങ്ങളില്‍ പരിക്ക് കാരണം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല. ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ‘കുടുംബപ്പേര്’ കാരണമാണെന്ന് ഷമ ആരോപിച്ചു. ഇത് അദ്ദേഹത്തിന്റെ മതത്തെ സൂചിപ്പിക്കുന്നു. ”സര്‍ഫറാസ് ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കുടുംബപ്പേര്…
Read More » -
ഏഷ്യാ കപ്പ് ഐസിസിയുടേത് ഇന്ത്യക്ക് ഉടന്‍ കൈമാറിയില്ലെങ്കില്‍ വിവരമറിയും ; ശക്തമായ മുന്നറിയിപ്പ് നല്‍കി ബിസിസിഐ ; ദുബായില്‍ വന്ന് തന്നോട് വാങ്ങിക്കൊള്ളാന്‍ നഖ്‌വി
ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് കിരീടം ഉടന്‍ തന്നെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ എസിസി മേധാവി മൊഹ്സിന്‍ നഖ്വിക്ക് ഔദ്യോഗിക ഇമെയില്‍ അയച്ചു. പാകിസ്ഥാനെതിരായ ഫൈനലില്‍ വിജയിച്ച ശേഷം നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രോഫി കൈമാറേണ്ടതില്ലെന്ന് അദ്ദേഹം എസിസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ബിസിസിഐ നഖ്വിയില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കില്‍ ഔദ്യോഗിക മെയില്‍ വഴി വിഷയം ഐസിസിക്ക് കൈമാറാനാണ് നീക്കം. ഫൈനലിന് ശേഷമുള്ള പോസ്റ്റ്-മാച്ച് അവതരണ ചടങ്ങില്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതിനെത്തുടര്‍ന്ന് നിലവില്‍ ഏഷ്യാ കപ്പ് ദുബായിലെ എസിസി ഓഫീസിലാണുള്ളത്. ഈ പ്രശ്‌നത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്ന് ബിസിസിഐക്ക് പിന്തുണ ലഭിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്ക് കിരീടം കൈമാറാന്‍ അവര്‍ നഖ്വിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ‘ശ്രീലങ്കന്‍ ക്രിക്കറ്റും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ മറ്റ് അംഗ ബോര്‍ഡുകളുടെ പ്രതിനിധികളും ബിസിസിഐ…
Read More » -
വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ്
വാഷിങ്ടൻ: ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു പ്രസ്താവന. ‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർക്ക് നിലവിൽ 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആയി ഉയരും’- ട്രംപ് വ്യക്തമാക്കി. അതുപോലെ നിരവധി രാജ്യങ്ങളുമായി അമേരിക്ക ഒരു വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ രാജ്യങ്ങളെല്ലാം അമേരിക്കയെ വച്ച് മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര…
Read More » -
ഫൈനലില്‍ അര്‍ജന്റീനയെ രണ്ടുഗോളിന് വീഴ്ത്തി ; മൊറോക്കോ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളായി
അര്‍ജന്റീനയെ തോല്‍പ്പിച്ചു ആഫ്രിക്കന്‍ ടീമായ മൊറോക്കോ ആദ്യമായി അണ്ടര്‍-20 ലോകകപ്പ് കിരീടം നേടി. 2009-ല്‍ ഘാനയ്ക്ക് ശേഷം ഫിഫ അണ്ടര്‍20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ഞായറാഴ്ച അര്‍ജന്റീനയെ 2-0ന് പരാജയപ്പെടുത്തി മൊറോക്കോ ആദ്യത്തെ അണ്ടര്‍-20 ലോകകപ്പ് കിരീടം ചൂടിയത്. സാബിരിയുടെ ഇരട്ടഗോളുകളായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫൈനലിന്റെ 12-ാം മിനിറ്റിലും 29-ാം മിനിറ്റിലും സാബിരി ഗോള്‍ നേടി. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയായിരുന്നു അത്. ടൂര്‍ണമെന്റില്‍ ഉടനീളം അപരാജിതരായി മുന്നേറിയ അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായക മത്സരത്തില്‍ കാലിടറി. ഞായറാഴ്ചത്തെ മത്സരത്തിന് മുമ്പുള്ള ആറ് മത്സരങ്ങളിലും വിജയിച്ച് 15 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ആറ് തവണ ചാമ്പ്യന്മാരായ അര്‍ജന്റീനയായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം. ഈ പ്രായപരിധിയിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ ബയേര്‍ ലെവര്‍കുസന്റെ ക്ലോഡിയോ എച്ചെവേരിയെയും റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്താന്റുവോണോയെയും കൂടാെതയാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. സ്പെയിന്‍, ബ്രസീല്‍,…
Read More » -
ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശ, ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തിയേക്കില്ല ; 40 കാരന്‍ ലോകതാരം ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിടയില്ലെന്ന് സൗദി മാധ്യമങ്ങള്‍
ഫറ്റോര്‍ദ: ലോകഫുട്‌ബോളര്‍ പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോവയില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 എവേ മത്സരത്തില്‍ കളിക്കാനെത്തിയേക്കില്ല. ഗോവന്‍ ടീമിനെ തിരേയുള്ള മത്സരം സൂപ്പര്‍താരം ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍. എഫ്സി ഗോവ മാനേജ്മെന്റിന്റെ നിരവധി അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും 40 കാരനായ റൊണാള്‍ഡോ യാത്രാ സംഘത്തിന്റെ ഭാഗമാകാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍-ഫത്തേഹിനെതിരെ വിജയിച്ച ശേഷമാണ് ടീം ഗോവയില്‍ എത്തുന്നത്. ഒക്‌ടോബര്‍ 22 ന്ാണ് ടീമിന്റെ മത്സരങ്ങള്‍. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് അല്‍ നസര്‍ കളിക്കുക. എഫ്സി ഗോവ മുന്‍ എഎഫ്സി കപ്പ് ജേതാക്കളായ അല്‍ സീബിനെ പരാജയപ്പെടുത്തി എസിഎല്‍ 2 ലേക്ക് യോഗ്യത നേടിയത്. അല്‍-നാസറും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്സി ഗോവയും കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ ഇടം നേടിയത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഇന്ത്യയിലേക്ക് ഒരു മത്സരത്തിനായി വരുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അല്‍-നാസറുമായുള്ള കരാറില്‍ സൗദി അറേബ്യയ്ക്ക് പുറത്തുള്ള മത്സരങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്ന ഒരു വ്യവസ്ഥയുണ്ടെന്നാണ് വിവരം.…
Read More » -
തിരുവാണിയൂർ ജി.പി.എസ്. സൂപ്പർ സ്ലാം കായികമേള സമാപിച്ചു; മിന്നുന്ന പ്രകടനം കാഴ്ചവച്ച് പതിനഞ്ചോളം ടീമുകൾ
കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ (ജിപിഎസ്) നടന്ന അഞ്ചാമത് ജില്ലാതല ജിപിഎസ് സൂപ്പർ സ്ലാം കായികമേളയ്ക്ക് ആവേശകരമായ സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പതിനഞ്ചോളം ടീമുകളാണ് കായിക പ്രതിഭ തെളിയിക്കാനായി അണിനിരന്നത്. നാഷനൽ ബാസ്‌ക്കറ്റ്‌ബോൾ താരവും കസ്റ്റംസ് ടീം അംഗവുമായ എബിൻ സാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദിലിപ് ജോർജ് അധ്യക്ഷത വഹിച്ചു. കിരീടപ്പോരാട്ടങ്ങളിൽ ആവേശം അലതല്ലി. U-19 ഫുട്‌ബോൾ കിരീടം ഗ്ലോബൽ പബ്ലിക് സ്കൂൾ, തിരുവാണിയൂർ സ്വന്തമാക്കി. വാശിയേറിയ ഫൈനലിൽ ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറയെയാണ് ഗ്ലോബൽ പരാജയപ്പെടുത്തിയത്. ദി ചാർട്ടർ സ്കൂളാണ് രണ്ടാം റണ്ണറപ്പ് സ്ഥാനം നേടിയത്. U-17 പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോൾ കിരീടം രാജഗിരി ക്രിസ്തു ജയന്തി, കാക്കനാട് സ്വന്തമാക്കി. ദി ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ ഒന്നാം റണ്ണറപ്പും, ആതിഥേയരായ ഗ്ലോബൽ പബ്ലിക് സ്കൂൾ രണ്ടാം റണ്ണറപ്പുമായി. U-17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജെംസ് മോഡേൺ അക്കാദമി വിജയികളായി.…
Read More » -
രോ-കോ വീണ്ടും കളത്തില്‍; ആത്മവിശ്വാസത്തില്‍ ശുഭ്മാന്‍ ഗില്‍; ആരാകും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാര്‍; രോഹിത്തും കോലിയും അല്ലെന്ന് വിലയിരുത്തല്‍
പെര്‍ത്ത്: ആറു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആരു തിളങ്ങുമെന്ന വിലയിരുത്തലുകളും സജീവം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഞായറാഴ്ച പെര്‍ത്തില്‍ ആദ്യ മത്സരത്തിന് ഇന്ത്യയിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം പരമ്പരയില്‍ ഗില്ലിനു മുതല്‍ക്കൂട്ടാകും. ഫിറ്റ്‌നെസിന്റെ പഴിയെല്ലാം പരിഹരിച്ചാണു രോഹിത്ത് ഇറങ്ങുന്നത്. 38-ാം വയസില്‍ 20 കിലോ തൂക്കം കുറച്ചു. രോഹിത്തിന്റെ നെറ്റ് സെഷനുകളും വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഡ്രൈവുകളും പുള്‍ഷോട്ടുകളുമെല്ലാം മനോഹരമായി ചിത്രീകരിച്ച വീഡിയോകളും പുറത്തിറങ്ങി. അച്ചടക്കത്തിനു പേരുകേട്ടയാളാണു വിരാട് കോലി. ടി20യില്‍നിന്നു വിരമിച്ചശേഷം കോലി ഏകദിനത്തിലാണു കേന്ദ്രീകരിച്ചത്. ഈ വര്‍ഷംതന്നെ അദ്ദേഹം ഒന്നിലേറെ സെഞ്ചുറി നേടി. ബാറ്റിംഗ് ആവറേജ് 57ല്‍ എത്തിച്ചു. ട്രെയിനിംഗ് സമയത്തും കോലി കൂടുതല്‍ ജാഗ്രത പാലിച്ചു. 273 ഏകദിനത്തില്‍നിന്ന് 11,168 റണ്‍സ് രോഹിത് നേടി. 49 ആണ് ആവറേജ്. 32 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും നേടി. വലിയ കളികള്‍ക്ക്…
Read More » -
പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരും; കടുത്ത ഭാഷയില്‍ അപലപിച്ച് ഐസിസി; പാകിസ്താനുമായുള്ള ടി20 മത്സരത്തില്‍നിന്ന് പിന്‍മാറി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ കൊല്ലപ്പെട്ടതില്‍ കടുത്ത നിലപാടുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. താലിബാനുമായുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തിനിടെയാണ് മൂന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങള്‍ കായിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കബീര്‍ ആഘ, സിബ്ഗാതുല്ലാജ്, ഹാറൂണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പാക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് ഇവരുടെ ദാരുണാന്ത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താനെതിരേ രൂക്ഷമായ ഭാഷയില്‍ ഐസിസി വിമര്‍ശനം പുറത്തുവന്നത്. മൂന്നുപേരും സൗഹൃദ ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് മൂന്നു ചെറുപ്പക്കാരും കൊല്ലപ്പെട്ടതെന്നും നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഐസിസി ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇഷ്ടപ്പെട്ട കായിക വിനോദം മാത്രം ആഗ്രഹിച്ചിരുന്ന മൂന്നു മിടുക്കരായ പ്രതിഭകളുടെ കുടുംബങ്ങളെയും സമൂഹത്തെയും ക്രിക്കറ്റ് ലോകത്തെയും കവര്‍ന്നെടുത്ത ഈ അക്രമത്തെ ഐസിസി ശക്തമായി അപലപിക്കുന്നു. ഐസിസി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’ പാകിസ്താനില്‍ അടുത്ത…
Read More »