TRENDING

  • സന്തോഷ് ട്രോഫി: നിര്‍ണായക മത്സരത്തില്‍ കേരളം ഇന്ന് മേഘാലയയെ നേരിടും

    ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയമനിവാര്യമെന്നിരിക്കേ, നിര്‍ണായക മത്സരത്തില്‍ കേരളം ഞായറാഴ്ച മേഘാലയയെ നേരിടും. ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗോവയോട് കേരളം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പോയിന്‍റ് നിലയില്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു മാത്രമാണ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ. അതുകൊണ്ട് ഓരോ മത്സരവും നിര്‍ണായകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ നട്ടെല്ല്. അതുകൊണ്ടു തന്നെ മേഘാലയ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പ്. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.

    Read More »
  • തകർച്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമോ ? ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് X എഫ്‌സി ഗോവ  മത്സരം

    കൊച്ചി: ഹാട്രിക് തകർച്ചയുടെ നാണംകേടിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വെമ്പുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി എതിരിടുന്നത് തുടരെ 2 മത്സരങ്ങളിൽ തോറ്റ എഫ്സി ഗോവയെ.  സീസണിൽ ആദ്യ ഘട്ടത്തിൽ ഗംഭീര കളി കെട്ടഴിച്ച ശേഷം തകർച്ച നേരിട്ട രണ്ടു ടീമുകളുടെ നേർക്കുനേർ പോരാട്ടമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. കണക്കിൽ കഥയില്ലെങ്കിലും കാര്യമുണ്ട്. പോയിന്റ് ടേബിളിൽ 4–ാം പടിയിലാണു ഗോവ. 14 കളിയിൽ 28 പോയിന്റ്. ഡിസംബർ അവസാനം പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ബ്ലാസ്റ്റേഴ്സാകട്ടെ വീണുകിടക്കുന്നത് 5–ാം സ്ഥാനത്ത്. 15 കളി, 26 പോയിന്റ്. പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ ആദ്യ 6 സ്ഥാനക്കാരിൽ ഉൾപ്പെടണം. കൊച്ചി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ പോരാട്ടം രാത്രി 7.30നാണ്.ഇനി ‘റിസ്ക്’ എടുക്കാനാവില്ല, ബ്ലാസ്റ്റേഴ്സിന്. പ്രത്യേകിച്ചും, ഹോം മത്സരങ്ങളിൽ. ഗാലറികളിൽ നിറയുന്ന ആരാധക സൈന്യം പകരുന്ന ആവേശത്തിരയിൽ ജയിച്ചു തന്നെ കയറണം. മത്സരം സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ്പ് എന്നിവയിൽ തത്സമയം കാണാം.

    Read More »
  • ചർച്ചിൽ ബ്രദേഴ്സിനെയും കീഴടക്കി ഗോകുലം കേരളയുടെ കുതിപ്പ് 

    വാസ്‌കോ ഡ ഗാമ: ഐ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബ്. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളില്‍ കേരളം വിജയത്തേരേറുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ നായകന്‍ അലെക്‌സ് സാഞ്ചെസും 19-ാം മിനിറ്റില്‍ അഭിജിത്ത് കുറുങ്ങോടനും നേടിയ ഗോളുകളാണ് ടീമിന് നിര്‍ണായകമായത്.ചര്‍ച്ചിലിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഓഗാന ലൂയിസ് ആശ്വാസ ഗോള്‍ കണ്ടെത്തി. കളിക്ക് 49 മിനിറ്റെത്തിയപ്പോഴായിരുന്നു ഈ ഗോള്‍.   ജയത്തെ തുടര്‍ന്ന് ഗോകുലം കേരളയ്‌ക്ക് 32 പോയിന്റുകളായി. ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് ടീം ഒമ്പത് വിജയങ്ങള്‍ നേടി. അഞ്ചെണ്ണത്തില്‍ സമനില പിടിച്ചു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഗോകുലത്തിന് തൊട്ടുമുന്നിലുള്ള ഏക ടീം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മാത്രമാണ്. ഗോകുലത്തെക്കാള്‍ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് അവര്‍.

    Read More »
  • അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്’:  മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌ പി.സി ജോര്‍ജ്

    അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്. മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌  വാചാലനായി പി.സി ജോര്‍ജ്.ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ ‘ആനീസ് കിച്ചണില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.സി ജോർജ്. ആനിയുമായുള്ള സംഭാഷണത്തിനിടെ പാർവതിയെന്ന പേര് ആനി പറഞ്ഞതോടെയാണ് പി.സി ജോർജ് മരുമകളെ കുറിച്ച്‌ വാചാലനായത്. പാലക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജി കൈലാസുമായി സംബന്ധം കൂടിയതുകൊണ്ടാണ് തിരുവനന്തപുരംകാരിയായത് എന്നാണ് പി.സി ജോർജ് പറഞ്ഞത്. ഉടനെ തന്നെ കൗണ്ടറുമായി ആനി എത്തി. ‘ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകളായി തന്നല്ലോ അങ്ങോട്ട്. അവള്‍ നന്നായി കുക്ക് ചെയ്യുമോ. അവളെ ഇപ്പോള്‍ കണ്ടാല്‍ ഒരു നസ്രാണികൊച്ച്‌ സംസാരിക്കുന്ന പോലെയായിട്ടുണ്ട്’, എന്നാണ് ആനി പാർവതിയെ കുറിച്ച്‌ പറഞ്ഞത്. ‘പാറു നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല. അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്. അതാണ് ഒരു നസ്രാണി ചായ്‌വുള്ളത്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്. അവള്‍ എല്ലാ…

    Read More »
  • പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ല: വുകമനോവിച്ച്‌

    കൊച്ചി: പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്‌.ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ഇവാൻ ഇത് പറഞ്ഞത്. അഡ്രിയാൻ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാൻ, സച്ചിൻ എന്നിവർ ഇനി ഈ സീസണില്‍  കളിക്കില്ല എന്നും ഇതില്‍ ലൂണയും സൊട്ടിരിയോയും മാർച്ചില്‍ പരിശീലനം പുനരാരംഭിക്കുമെന്നും  കോച്ച്‌ പറഞ്ഞു. തന്റെ പ്ലേയിംഗ് കരിയറിലോ പരിശീലന കരിയറിലോ ഇത്രയും പരിക്കുകള്‍ തന്റെ ടീമില്‍ ഉണ്ടായിട്ടില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു.അതേസമയം നാളെ ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.കൊച്ചിയിൽ വച്ച് രാത്രി 7:30നാണ് മത്സരം.

    Read More »
  • ബെൽജിയത്തിലും ഒഡേപെക് വഴി അവസരം

    ഒഡേപെക് വഴി ബെൽജിയത്തിലേക്ക് നഴ്സിംഗ് മേഖലയിൽ നിരവധി ഒഴിവുകൾ. ജനറൽ നഴ്സിങ് വിഭാഗത്തിലും ബി എസ് സി നഴ്സുമാർക്കും അവസരമുണ്ട്. ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും. ഐ ഇ എൽ ടി എസിൽ 6 ബാന്റ് സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ ഒ ഇ ടിയിൽ സി പ്ലസോ അതിന് മുകളിലോ ലഭിക്കണം. തിരഞ്ഞെടക്കപ്പെടുന്നവർക്ക് സർക്കാർ ശമ്പള സ്കെയിലുകൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജ് ലഭിക്കും. കൊച്ചിയിൽ വെച്ചുള്ള ഡച്ച് ഭാഷാ പരിശീലനവും ഒഡേപെക് ഒരുക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഫെബ്രുവരി 29 ആണ് അപേക്ഷിക്കാനള്ള അവസാന തീയതി.   വിശദവിവരങ്ങൾക്ക് https://www.odepc.net/campaign/aurora ഫോൺ:7736496574.

    Read More »
  • സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സിംഗ് ഒഴിവുകൾ; നിയമനം ഒഡപെക് വഴി 

    കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സുമാർക്ക്  അവസരം. കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് പൂർത്തിയാക്കിയ  യുവതികൾക്കാണ് അവസരം. ഫെബ്രുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൊച്ചിയിൽ വെച്ചാണ് അഭിമുഖം നടത്തുക. അപേക്ഷകർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ഇപ്പോഴും ജോലി ചെയ്യുന്നവരായിരിക്കണം. ആറ് മാസത്തിൽ കൂടുതൽ തൊഴിൽ ചെയ്യാത്തവർക്ക് അപേക്ഷിക്കാനാകില്ല). ബി എം ടി, കാത്ത് ലാബ്,സി സി യു, ജനറൽ കാർഡിയാക്, ഐ സി യു, ഐ സി യു ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാന്റ്, മെഡിക്കൽ ആന്റ് സർജിക്കൽ, ന്യൂറോ സർജിക്കൽ,ഓങ്കോളജി, ഓപ്പറേഷൻ റൂം (OR), അല്ലെങ്കിൽ കാർഡിയാക്, അല്ലെങ്കിൽ ന്യൂറോ എന്നീ വകുപ്പുകളിലായിരിക്കും നിയമനം. 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം. താമസ സൗകര്യം, വിമാനടിക്കറ്റ് എന്നിവ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും അനുവദിക്കും. ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ,കുറഞ്ഞത് 6…

    Read More »
  • സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍ ;കേരളത്തിലും അവസരം

    സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ഉള്ളവർക്ക്  ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ അപ്രേൻറീസായി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ ആയി 2024 മാർച്ച്‌ 06 വരെ അപേക്ഷിക്കാം.മൊത്തം 3000 ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.centralbankofindia.co.in/en/recruitments

    Read More »
  • തെക്കേ ഇന്ത്യ ഒരിക്കലും ബിജെപിക്ക് അനുകൂലമല്ല; അതിനാൽ അവർ ഇക്കാര്യം ചെയ്യുന്നു

    ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്.കാരണം മറ്റൊന്നല്ല-മുടുപ്പിക്കുക തന്നെ ലക്ഷ്യം ഇന്ത്യയെ അതിന്റെ വൈജാത്യങ്ങൾക്കും വൈവിധ്യങ്ങൾക്കും ഉപദേശീയതകൾക്കും അവയുടെ സ്വയം ഭരണാവകാശത്തിനും ഇടമുള്ള ഒരു സ്ഥലമായല്ല ഹിന്ദുത്വ രാഷ്ട്രീയം കാണുന്നത്. ബി ജെ പിയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയിൽ രാഷ്ട്രീയാധികാരം നേടിയതോടെ ഈ പ്രശ്നം കൂടുതൽ രൂക്ഷമാവുകയുമാണ്.ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു മതാത്മക രാജ്യമായാണ് അവർ ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നത്.  ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയിലെ തർക്കത്തിൽ പറഞ്ഞ വിധിയിൽ സുപ്രീം കോടതി ആദ്യത്തെ പ്രശ്നം പ്രകടമായും  രണ്ടാമത്തേത് ഒഴിഞ്ഞുമാറിയും ശരിവെച്ചതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള നിലനിൽപ്പ് തന്നെ അപകടത്തിലായിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്. രാഷ്ട്രീയാധികാര തലത്തിലേക്ക് കയറാൻ കഴിയാത്ത വിധത്തിൽ, കർണാടകയിലെ…

    Read More »
  • ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ വിവിധ ഒഴിവുകള്‍; അവസാന തീയതി ഫെബ്രുവരി 27

    ഇന്ത്യൻ കോസ്റ്റ് ഗാർഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈൻ മുഖേന അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത: ഫിസിക്‌സും മാത്സും ഉള്‍പ്പെട്ട പ്ലസ്ടു വിജയം. പ്രായം: 18-നും 22-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക. എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും ഒബിസിയില്‍ മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഔദ്യോഗിക വെബ് സൈറ്റിൽ കൂടി ഓണ്‍ലൈൻ മുഖേന ഫെബ്രുവരി 13 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 27.

    Read More »
Back to top button
error: