TRENDING

  • ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങുന്നു

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങുന്നു.കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ‌ വിവരം അറിയിച്ചിരിക്കുന്നത്. സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച്ച് 2021ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണിൽ തന്നെ മഞ്ഞപ്പടയെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ വുകമനോവിച്ചിന് സാധിച്ചിരുന്നു. 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റാണ് ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടമായത്. തുടർന്ന് തുടർച്ചയായ മൂന്നു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ അദ്ദേഹം പ്ലേ ഓഫിൽ എത്തിച്ചിരുന്നു.

    Read More »
  • ഡേറ്റിംഗ് ചെയ്തത് പരസ്പരം കാണാതെ; കണ്ടപാടെ ആശങ്ക, ഒടുവില്‍ യുവാവിന് സംഭവിച്ചത്

    ഒരാളെ പോലെ ഏഴ് പേരുണ്ടായിരിക്കുമെന്ന് മിക്കവരും സംസാരത്തിനിടയില്‍ പറയുന്നത് കേട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടായിരിക്കുമെന്നും അറിയില്ല. ഒരാളെ പോലെയാകാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ. ചിലപ്പോള്‍ സ്ഥിരം കാണുന്നവര്‍ക്ക് പരസ്പരം വസ്ത്രധാരണവും സ്വഭാവവും ഭാവങ്ങളുമെല്ലാം അനുകരിക്കാന്‍ സാധിക്കും. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേര്‍ ഒരു പോലെയാകുമ്പോള്‍ അതില്‍ കുറച്ച് കൗതുകവും അത്ഭുതവും ഉണ്ടാകും. അത്തരത്തില്‍ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു യുവാവ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ച കാര്യം കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. ആറ് വര്‍ഷമായി ഓണ്‍ലൈന്‍ വഴി സൗഹൃദത്തിലായ കാമുകി തന്റെ മരിച്ചുപോയ സഹോദരിയെ പോലെയാണെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവിന്റെ സഹോദരി ഒരു കാറപകടത്തില്‍ മരിച്ചത്. മാത്രമല്ല തന്റെ സഹോദരിയുടെയും കാമുകിയുടെയും പേര് ഒന്നാണെന്നും യുവാവ് പറയുന്നു. റെഡിറ്റ് എന്ന സോഷ്യല്‍മീഡിയയിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്. ‘തന്റെ ഇരട്ട സഹോദരി കഴിഞ്ഞ ഡിസംബറിലാണ് മരണപ്പെട്ടത്. അവളുടെ വേര്‍പാട് താങ്ങുന്നതിലും…

    Read More »
  • സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ 

    മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിൽ.ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാകും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുക. ലോകകപ്പ് ടീം പ്രഖ്യാപനം മേയ് ആദ്യവാരത്തില്‍ ഉണ്ടാകും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വിളി ലഭിക്കാന്‍ കാരണം. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 152.43 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. പുറത്താകാതെ നേടിയ 82 റണ്‍സാണ് ടോപ് സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

    Read More »
  • ജര്‍മനിയില്‍ നഴ്സാകാം;മൂന്നര ലക്ഷം വരെ ശമ്ബളം; സൗജന്യ വിസയും പരിശീലനവും

    കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം.നഴ്സിങ്ങില്‍ ഡിഗ്രിയും ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: 40 വയസ്. ഇന്റർവ്യൂ 2024 മെയ് മാസം രണ്ടാം വാരം. തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ വച്ച്‌ നല്‍കും. വിസ പ്രൊസസിങ്ങും സൗജന്യമായി നല്‍കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും 2.12 ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ ശമ്പളവും ലഭിക്കും. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574

    Read More »
  • അവസാന മിനുട്ടുകളിൽ 3 ഗോള്‍; ഗോവയെ 3-2 ന് തകർത്ത് മുംബൈ

    മഡ്ഗാവ്: ഐഎസ്‌എല്‍ ഫുട്ബോള്‍ ആദ്യപാദ സെമിയില്‍  എഫ്സി ഗോവയെ 3-2 ന്  തകർത്ത് മുംബൈ സിറ്റി.2-0 ന് പിന്നിൽ നിന്ന മുംബൈ ഇഞ്ചുറി ടൈമില്‍ മൂന്നു ഗേള്‍ നേടിയായിരുന്നു ഗോവയിൽ നിന്നും ജയം തട്ടിയെടുത്തത്. മുംബൈ നേടിയ മൂന്ന് ഗോളും 90-ാം മിനിറ്റുകളിലായിരുന്നു. ലാലിൻസ്വാല ഛാങ്തെ (90′, 90+6′) ഇരട്ട ഗോള്‍ നേടിയപ്പോള്‍ വിക്രം പ്രതാപ് സിംഗിന്‍റെ (90+1′) വകയായിരുന്നു ഒരു ഗോള്‍. ബോറിസ് സിംഗ് (16′), ബ്രണ്ടൻ ഫെർണാണ്ടസ് (56′) എന്നിവർ നേടിയ ഗോളിൽ നേരത്തെ ഗോവ 2-0ന്‍റെ ലീഡ് നേടിയിരുന്നു.

    Read More »
  • റയിൽവേയിൽ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    ന്യൂഡൽഹി: റയിൽവേയിൽ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.4660 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് (ആര്‍.ആര്‍.ബി.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളും ഒഴിവും: സബ് ഇന്‍സ്പെക്ടര്‍ 452 (പുരുഷന്‍-384, വനിത-68), കോണ്‍സ്റ്റബിള്‍-4208 (പുരുഷന്‍-3577, വനിത-631) വിദ്യാഭ്യാസ യോഗ്യത: സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസായിരിക്കണം. ശമ്ബളം:സബ് ഇന്‍സ്പെക്ടര്‍ക്ക് 35,400 രൂപയും കോണ്‍സ്റ്റബളിന് 21,700 രൂപയുമാണ് തുടക്ക ശമ്ബളം. പ്രായം: സബ് ഇന്‍സ്പെക്ടര്‍ക്ക് 20-28 വയസ്സ്, കോണ്‍സ്റ്റബിളിന് 18-28 വയസ്സ്. 01.07.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അപേക്ഷ: തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും വെബ്സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ്:www.rrbthiruvananthapuram.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.

    Read More »
  • ഒരുപിടി നേട്ടങ്ങൾക്കരികെ സഞ്ജു സാംസൺ  

    സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അൻപതിലധികം മൽസരങ്ങളിൽ നയിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഒരു മൂന്ന് മൽസരം കൂടി രാജസ്ഥാനെ നയിച്ചാൽ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറുമെന്ന് അറിയാമോ? ക്യാപ്റ്റൻസി വിടാം. ഐ.പി.എൽ കരിയറിൽ 4000 റൺ എന്ന മൈൽ സ്റ്റോൺ സഞ്ജു സാംസൺ മറികടന്ന വിവരം അറിഞ്ഞിരുന്നോ? ഒരു 16 റൺ കൂടി നേടിയാൽ ഐ.പി.എൽ ഓൾ ടൈം ടോപ് സ്കോറർ ലിസ്റ്റിൽ ടോപ് 15ൽ കയറുമെന്ന് അറിയാമോ? സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല. എട്ട് മാച്ചിൽ നിന്ന് ഏഴ് ജയങ്ങളാണ് രാജസ്ഥാന്. ആ തോറ്റ കളി പോലും ജസ്റ്റ് മിസ്സാണ് താനും. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കിൽ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല. മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിൻ്റെ ബോഡി ലാംഗ്വേജോ എക്സ്പ്രഷനോ കണ്ട് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ആ കൂൾനെസിൽ സാമ്യം തോന്നിയത് ധോണിയുമായി മാത്രമാണ്. ധോണിയോട് താരതമ്യം…

    Read More »
  • ആദ്യ പാദ സെമിഫൈനലില്‍ 2-1ന് ജയിച്ച്‌ ഒഡിഷ എഫ്.സി

    ഭുവനേശ്വർ: മോഹൻ ബഗാനെതിരായ ഐ.എസ്.എല്‍ ആദ്യ പാദ സെമിഫൈനലില്‍ 2-1ന് ജയിച്ച്‌ ഒഡിഷ എഫ്.സി. ഒഡിഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ മുന്നിലെത്തിയിരുന്നു. പെട്രാറ്റോസിന്റെ പാസില്‍ നിന്നാണ് മൻവീറിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ 11-ാം മിനിട്ടില്‍ ഡെല്‍ഗാഡോയിലൂടെ ഒഡിഷ തിരിച്ചടിച്ചു. 39-ാംമിനിട്ടിൽ മുൻ ബഗാൻ താരമായ റോയ് കൃഷ്ണ ഒഡിഷയെ മുന്നിലെത്തിച്ചു. ഈ മാസം 28നാണ് ഒഡിഷയും ബഗാനും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍. ഇന്ന് നടക്കുന്ന മറ്റൊരു ആദ്യ പാദ സെമിഫൈനലില്‍ എഫ്.സി ഗോവ മുംബയ് സിറ്റിയെ നേരിടും.ഗോവയുടെ ഹോംമാച്ചാണിത്.

    Read More »
  • ‘ട്രാവൻകൂർ ടൈഗേഴ്സ്’ – കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം ?

    തിരുവനന്തപുരം: കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം.പണ്ടൊന്നുണ്ടായിരുന്നു- കൊച്ചി ടസ്കേഴ്സ് കേരള.കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആറ്റു നോറ്റിരുന്ന് കിട്ടിയ ഐപിഎൽ ടീമായിരുന്നു കൊച്ചി ആസ്ഥാനമായുള്ള കൊച്ചി ടസ്കേഴ്സ് കേരള. 2011 ലായിരുന്നു ടൂർണമെന്റിലേക്കുള്ള അവരുടെ രംഗപ്രവേശം.എന്നാൽ ആകെ ആ ഒരു സീസൺ മാത്രമേ ടീമിന് ഐപിഎല്ലിൽ കളിക്കാനായുള്ളൂ.ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ബിസിസിഐയുമായുണ്ടായ പ്രശ്നങ്ങൾ മൂലം ആദ്യ സീസണോടെ കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയമായിരുന്നു അവരുടെ ഹോം ഗ്രൗണ്ട്.ഇന്നത് ഫുട്ബോളിന് കൈമാറിയിരിക്കുകയാണ്.നിലവിൽ ഐഎസ്‌എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണിത്.തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മാത്രമാണ് അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുള്ള കേരളത്തിലെ ഇന്നത്തെ ഏക ക്രിക്കറ്റ് സ്റ്റേഡിയം.അതിനാൽ തന്നെ തിരുവനന്തപുരം ബേസാക്കിയാണ് പുതിയൊരു ക്രിക്കറ്റ് ടീം ഉയർന്നുവരേണ്ടത്.ഒരു ‘ട്രാവൻകൂർ ടൈഗേഴ്സ് ‘.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണിന്റെ സ്വന്തം നഗരം കൂടിയാണ് തിരുവനന്തപുരം. ഒരു ടീം ഇല്ലാതിരുന്നിട്ടുകൂടി നിരവധി താരങ്ങളെ ഐ പി…

    Read More »
  • ഐഎസ്‌എൽ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും

    ഭൂവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പത്താം സീസണിലെ ഒന്നാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. നോക്കൗട്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 2-1 നു തോല്‍പ്പിച്ചാണ്‌ ഒഡീഷ സെമിയില്‍ കടന്നത്‌. ലീഗ്‌ ഷീല്‍ഡ്‌ ജേതാക്കളെന്ന നിലയില്‍ ബഗാന്‍ സെമിയിലേക്കു നേരിട്ടു യോഗ്യത നേടുകയായിരുന്നു. 39 പോയിന്റുമായി ഒഡീഷ നാലാം സ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌. അവസാന അഞ്ച്‌ മത്സരങ്ങളില്‍ നാലും ജയിച്ചാണു ബഗാന്‍ സീസണ്‍ അവസാനിപ്പിച്ചത്‌. ബഗാനെതിരേ നടന്ന ഒന്‍പത്‌ ഐ.എസ്‌.എല്‍. മത്സരങ്ങളിലും ഒഡീഷയ്‌ക്കു ജയിക്കാനായില്ല. അഞ്ച്‌ സമനിലകളും നാലു തോല്‍വിയുമാണ്‌ ആകെ നേട്ടം. പത്താം സീസണിലെ രണ്ട്‌ മത്സരങ്ങളും സമനിലയായി.22 മത്സരങ്ങളിലായി 47 ഗോളുകളാണു ബഗാന്‍ അടിച്ചിട്ടത്‌.

    Read More »
Back to top button
error: