TRENDING
-
ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി.
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്) ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു. അദ്ദേഹത്തെത്തേടിയുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘ ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു … ലോകത്ത് ആരും…
Read More » -
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് “ലോക” ; ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം
മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകളിൽ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി എന്നിവിടങ്ങളിൽ ആണ് ചിത്രം 100 ദിവസം പ്രദർശിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ഒന്നിൽ അധികം സ്ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. ഒക്ടോബർ 31 നു…
Read More » -
“തായേ തായേ”; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” പുതിയ ഗാനം പുറത്ത്
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. “തായേ തായേ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത് “കഥ തുടരും” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ഗോപകുമാറും ഇതിന് വരികൾ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധർ സംഗീതം നൽകിയ ഈ ഗാനം തെലുങ്കിൽ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം, മറ്റു പ്രധാന സംഗീത പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഒരമ്മയും…
Read More » -
റേച്ചലി’ലെ ഇനാശുവും തെരേസയും! ഹണി റോസ് നായികയാകുന്ന ‘റേച്ചൽ’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് തിയേറ്ററുകളിൽ
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’. ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകര്‍. ചിത്രത്തിൽ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടിൽ, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണൻ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന ‘റേച്ചൽ’ 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷൻ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ…
Read More » -
കോലിയുടെ ബാക് ടു ബാക്ക് സെഞ്ചുറി; ചൂടപ്പം പോലെ വിറ്റുതീര്‍ന്ന് ടിക്കറ്റുകള്‍; ഏകദിനത്തിന്റെ ആവേശത്തിലേക്ക് വിശാഖപ്പട്ടണം; രോഹിത്തിന്റെയും കോലിയുടെയും ഭാഗ്യ ഗ്രൗണ്ടില്‍ മൂന്നാം അങ്കം
ബംഗളുരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനായി വിശാഖപട്ടണം ഒരുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന വിരാട് കോലിയുടെ തുടരെ തുടരെയുള്ള സെഞ്ചറികളോടെ കുതിച്ചുയര്‍ന്നുവെന്നും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വില്‍പ്പന. കാര്യമായി ടിക്കറ്റുകള്‍ വിറ്റുപോയില്ല. രണ്ടാം ഘട്ട വില്‍പ്പന തുടങ്ങിയപ്പോഴേക്ക് റാഞ്ചിയില്‍ കോലി സെഞ്ചറി നേടിയിരുന്നു. ഇത് ചിത്രം മാറ്റി. മിനിറ്റുകള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ ഓപ്പറഷേന്‍സ് അംഗം വൈ. വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്റെയും രാഹുലിന്റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം ഏകദിന…
Read More »




