TRENDING

  • പ്ലേ ഓഫ് ഉറപ്പിച്ച്‌ രാജസ്ഥാന്‍; മുംബൈയുടെ നില പരുങ്ങലില്‍

    മുംബൈ: ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഏഴ് ജയവും ഒരു തോല്‍വിയുമുള്ള രാജസ്ഥാന് 14 പോയിന്റുണ്ട്. +0.698 നെറ്റ് റണ്‍റേറ്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കൂടി രാജസ്ഥാന് ശേഷിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് രാജസ്ഥാന്‍ ഈ സീസണില്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്. ലഖ്‌നൗ, ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരെയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. അതേസമയം ഇന്നലെ രാജസ്ഥാനോട് ഒന്‍പത് വിക്കറ്റിനു തോറ്റ മുംബൈ ഇന്ത്യന്‍സിന്റെ നില പരുങ്ങലിലാണ്. എട്ട് കളികള്‍ പൂര്‍ത്തിയാകുമ്ബോള്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും സഹിതം ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ. ആറ് മത്സരങ്ങള്‍ കൂടി മുംബൈക്ക് ശേഷിക്കുന്നുണ്ട്.

    Read More »
  • ജയ് ശ്രീറാം തൃശൂരിലെത്തിയത് യാദൃശ്ചികം, നിഷ്കളങ്കം!  നാരായണൻ പഞ്ചമം എഴുതുന്നു 

    തൃശൂരിൽ കുട മാറിയപ്പോൾ മലയാളികളുടെ അയ്യപ്പൻ വന്നില്ല, ഗുരുവായൂരപ്പൻ വന്നില്ല, തൃപ്രയാർ തേവർ വന്നില്ല, കൂടൽമാണിക്യ സ്വാമി വന്നില്ല, പറശ്ശിനിക്കടവ് മുത്തപ്പൻ വന്നില്ല, കാനാടിയിലെ കുട്ടിച്ചാത്തനും വന്നില്ല. ഉത്തരേന്ത്യയിൽ നിന്ന് ന്യൂനപക്ഷങ്ങളുടെയും ദലിദരുടെയും തല തല്ലിപ്പൊളിക്കാൻ സംഘപരിവാർ ഉപയോഗിക്കുന്ന (ജയ് ശ്രീരാം)രാംലല്ല വന്നു. തികച്ചും യാദൃശ്ചികം, നിഷ്കളങ്കം! അല്ലേ? സംഘാടകർക്ക് അഭിമാനിക്കാം. വിദേശികൾ പോലും കാണാൻ എത്തുന്ന കേരളത്തിന്റെ അഭിമാനമായ തൃശ്ശൂർ പൂരത്തിന് ആദ്യമായി രാഷ്ട്രീയനിറം കലർന്ന വർഷം, 2024. Narayanan Panchamam

    Read More »
  • മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കി സഞ്ജുവും സംഘവും !

    ജയ്പൂർ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല പ്രകടനം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്ബത് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകര്‍ത്തത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 179. രാജസ്ഥാന്‍ റോയല്‍സ്-18.4 ഓവറില്‍ ഒരു വിക്കറ്റിന് 183. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് തുടക്കത്തില്‍ വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ഇഷന്‍ കിഷനും (0) പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും (10) നിരാശപ്പെടുത്തി. 45 പന്തില്‍ 65 റണ്‍സ് നേടിയ തിലക് വര്‍മയുടെയും, 24 പന്തില്‍ 49 റണ്‍സ് നേടിയ നെഹാല്‍ വധേരയുടെയും പ്രകടനമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.   പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തിയ സന്ദീപ് ശര്‍മ രാജസ്ഥാനു വേണ്ടി തിളങ്ങി. താരം അഞ്ച് വിക്കറ്റ് വീഴ്ത്തി.   പുറത്താകാതെ 60 പന്തില്‍ 104 റണ്‍സ് നേടിയ യഷ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 28…

    Read More »
  • ഐപിഎല്ലിലെ ഏഴാം തോല്‍വി; ഒരു റണ്ണിന് വീണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

    കൊൽക്കത്ത: ഒരു റണ്‍സ് അകലെ ഐപിഎല്ലിലെ ഏഴാം തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 221ന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ 7 മത്സരങ്ങളില്‍ 5 ജയവുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരു ആവട്ടെ എട്ട് മത്സരങ്ങളില്‍ 1 ജയവും 7 തോല്‍വിയുമായി 2 പോയിന്റുമായി അവസാന സ്ഥാനക്കാരാണ്. തോല്‍വിയോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ മങ്ങിയ നിലയിലാണ്. അവസാന ഓവറിൽ 21 റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നു സിക്സുകള്‍ പറത്തി കരണ്‍ ശര്‍മ പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തില്‍ താരം പുറത്തായതോടെ പ്രതീക്ഷയറ്റു. ഏഴു പന്തില്‍ മൂന്നു സിക്സുകളടക്കം 20 റണ്‍സാണ് താരം നേടിയത്.അവസാന പന്തില്‍ വിജയത്തിനായി മൂന്ന് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്‍സിനായി ഓടിയ ലോക്കി ഫെര്‍ഗ്യൂസന്‍ റണ്ണൗട്ടായതോടെയാണ് കൊല്‍ക്കത്ത വിജയം ഉറപ്പിച്ചത്.

    Read More »
  • ഇന്ത്യൻ സൂപ്പർ ലീഗില്‍ 10-ാം സീസണിലും കിരീടമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ 10-ാം സീസണിലും കിരീടം ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. 2023-24 സീസണിന്‍റെ പ്ലേ ഓഫ് എലിമിനേറ്ററില്‍ പുറത്തായതോടെയാണിത്. 2014ല്‍ ക്ലബ് രൂപീകരിച്ചതിനുശേഷം മൂന്ന് സീസണില്‍ (2014, 2016, 2021-22) ഫൈനലില്‍ പ്രവേശിച്ചതു മാത്രമാണ് ബ്ലാസ്റ്റേഴ്സിന്‍റെ നേട്ടം. 2023-24 സീസണില്‍ ഒരു ഘട്ടത്തില്‍ ലീഗ് പോയിന്‍റ് ടേബിളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023 കലണ്ടർ വർഷം അവസാനിക്കുന്പോള്‍ ലീഗിന്‍റെ തലപ്പത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. പിന്നീട് തലകുത്തി വീണ ടീം, ലീഗ് ടേബിളില്‍ അഞ്ചാമതായി. പ്ലേ ഓഫ് എലിമിനേറ്ററില്‍ പരാജയപ്പെട്ട് പുറത്താകുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്‍റെ ഈ പതനത്തിനു കാരണം പരിക്കാണ്. പ്രീസീസണ്‍ പരിശീലനം മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് വിടാതെ പിന്തുടരുകയായിരുന്നു. ഏറ്റവും ഒടുവില്‍ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ ഗോളി ലാറ ശർമയ്ക്കും പരിക്കേറ്റു. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊയാണ് പ്രീസീസണ്‍ പരിശീലനത്തില്‍ പരിക്കേറ്റ് പുറത്തായത്. പിന്നീട് ഖ്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്‍റകോസ്,…

    Read More »
  • ചെന്നൈയിന്‍ എഫ്‌.സിയെ 2-1 നു തോല്‍പ്പിച്ച്‌ ഗോവ സെമിഫൈനലിൽ

    ഫറ്റോര്‍ദ: ചെന്നൈയിന്‍ എഫ്‌.സിയെ 2-1 നു തോല്‍പ്പിച്ച്‌ എഫ്സി ഗോവ  ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍  പത്താം സീസണിലെ സെമി ഫൈനലില്‍ കടന്നു. സ്വന്തം തട്ടകമായ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്‌ക്കായി നോഹ സദോയി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ ഗോളടിച്ചു. ലാസര്‍ സിര്‍കോവിചാണു ചെന്നൈയിനായി ഗോളടിച്ചത്‌. ഒന്നാം പകുതിയില്‍ തന്നെയാണ്‌ മൂന്നു ഗോളുകളും വീണത്‌. മുംബൈ സിറ്റിയാണ് സെമിയില്‍ ഗോവയെ നേരിടുക.

    Read More »
  • ട്വന്‍റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്

    മുംബൈ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 28ന് പ്രഖ്യാപിച്ചേക്കും. മുംബൈ ഇന്ത്യൻസും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഡല്‍ഹിയില്‍ 27ന് നടക്കുന്ന ഐപിഎല്‍ മത്സരത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തുമെന്നും പിന്നാലെ ടീം പ്രഖ്യാപനം നടക്കുമെന്നുമാണ് റിപ്പോർട്ട്. ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന് ഐസിസി അനുവദിച്ചിരിക്കുന്ന അവസാന തീയതി മേയ് ഒന്നാണ്. രാജസ്ഥാൻ റോയല്‍സിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നതിനാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഇന്ത്യയുടെ 15 അംഗ ടീം ഏകദേശം തീരുമാനമായതായാണ് വിവരം.ഓപ്പണർമാരായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും എത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഇടംലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്. രോഹിത്തിനു പിന്നാലെ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരുടെ ഇരിപ്പിടങ്ങള്‍…

    Read More »
  • ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ബ്ലാസ്റ്റേഴ്സിന് മിണ്ടാട്ടമില്ല 

    കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 16മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിൽ 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറും ദിമിത്രിയോസായിരുന്നു.   ഇപ്പോഴിതാ ദിമിത്രിയോസ്  ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.   2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്.…

    Read More »
  • കോച്ചിന്റെ മണ്ടൻ തീരുമാനം; കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതിന് പിന്നിൽ

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്ലേ ഓഫിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണു കേരളം പുറത്തായത്. വിജയത്തോടെ ഒഡീഷ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തോൽവി.എക്സ്ട്രാ ടൈമിലാണ് ആതിഥേയരുടെ വിജയഗോൾ.  67ാം മിനിറ്റിൽ ലിത്വാനിയ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ ഫെഡർ സെർനിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ടീം സെമി ബർത്ത് ഉറപ്പിക്കുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു.എന്നാൽ, 87ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡീഷ നൽകിയ തിരിച്ചടി മത്സരം അധിക സമയത്തേക്കു നീട്ടി. എക്സ്ട്രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ തന്നെ ഇസാക്ക് വൻലൽറുവേത്ഫിയയിലൂടെ ഒഡീഷ ലീഡ് (2-1) നേടുകയും ചെയ്തു. 67-ാം മിനിറ്റില്‍ ഫെദോർ ചെർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്കോർ ചെയ്ത ഒഡിഷ ബ്ലാസ്റ്റേഴ്സിന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച വിജയവുമായി സെമിയിൽ…

    Read More »
  • പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യൻസ്

    മൊഹാലി: സീസണിലെ മൂന്നാം ജയവുമായി മുംബൈ ഇന്ത്യൻസ്.ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിനാണ്  മുംബൈ ഇന്ത്യൻസ് തോല്‍പ്പിച്ചത്. ഇന്നലെ മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റേയും (53 പന്തുകളില്‍ ഏഴുഫോറും മൂന്ന് സിക്സുമടക്കം 78 റണ്‍സ്) 38 റണ്‍സ് നേടിയ രോഹിത് ശർമ്മയുടേയും 34 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടേയും പോരാട്ടമാണ് മുംബയ്‌യെ ഈ സ്കോറിലെത്തിച്ചത്. പഞ്ചാബിനായി 28 പന്തുകളില്‍ 61 റണ്‍സ് നേടിയ അശുതോഷ് ശർമ്മയും 25 പന്തുകളില്‍ 41 റണ്‍സ് നേടിയ ശശാങ്ക് സിംഗും 20 പന്തുകളില്‍ 21 റണ്‍സ് നേടിയ ഹർപ്രീത് ബ്രാറും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ജെറാഡ് കോറ്റ്സെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആകാശ് മധ്‌വാള്‍,ഹാർദിക് പാണ്ഡ്യ,ശ്രേയസ്…

    Read More »
Back to top button
error: