Breaking NewsLead NewsSports

സന്തോഷ് ട്രോഫിയിൽ പഞ്ചാബി മല്ലന്മാരെ 4-0 മലർത്തിയടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഇതാ ഫൈനലിൽ

santosh-trophyദിബ്രുഗഡ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ ഒറ്റ​ഗോൾ പോലും അടിക്കാൻ സമ്മതിക്കാതെ 4- 0ന് തകർത്ത് കേരളം ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസും കേരളവും ഏറ്റുമുട്ടും.

ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് അജസലിന്റെ വകയായിരുന്നു ആദ്യ ഗോൾ. 16–ാം മിനിറ്റിൽ വി. അർജുൻ എടുത്ത കോർണർ കിക്കിന് അജസൽ തലവച്ചു കൊടുത്തതോടെ സ്കോർ- 1-0. 34–ാം മിനിറ്റിൽ രണ്ടാം ഗോൾ. വി. അർജുന്റെ ഗ്രൗണ്ട് ബോൾ കോർണർ ബിബിൻ അജയനിലേക്ക്. ബിബിൻ പാസ് നീട്ടിയത് പോസ്റ്റിൽ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയിൽ. 2- 0.

Signature-ad

പിന്നീട് മൂന്നാം ഗോൾ പിറന്നത് 45–ാം മിനിറ്റിൽ. അജസൽ നൽകിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം. വിഘ്നേഷിന്റെ ഒരു ബുള്ളറ്റ് ഷോട്ട്…. ഇതോടെ ആദ്യ പകുതിയിൽ കേരളം 3- 0 ന് മുന്നിൽ. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ചുണക്കുട്ടികൾ തടഞ്ഞു.

ഇതോ‌ടെ മത്സരം കൈവിട്ടു പോകുമെന്നായപ്പോൾ പഞ്ചാബ് പരുക്കൻകളി പുറത്തെടുത്തു. കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പുറകിൽനിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ടു. അവസാന ഗോൾ വന്നത് കളിയുടെ 83–ാം മിനിറ്റിൽ. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിന് നൽകി. റിയാസിന്റെ ഷോട്ടിൽ കേരളം 4-0 ന് ഫൈനലിൽ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: