TRENDING
-
ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം അമേരിക്കൻ സമ്പദ് വ്യവസ്ഥ, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തിക ശാസ്ത്രജ്ഞൻ
വാഷിങ്ടൺ: ഇറാൻ സംഘർഷത്തോടെ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഇ.ജെ. ആന്റോണി. ഇറാനിലെ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥ ദുർബലമായി കാണപ്പെടുന്നുവെന്നും പണപ്പെരുപ്പം കരുതിയതിലും മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലിശനിരക്കുകളെക്കുറിച്ചുള്ള ഫെഡറൽ റിസർവിൻ്റെ മാർച്ച് യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം 2025-ൽ ഊർജച്ചെലവ് കുറഞ്ഞത് മൊത്തത്തിലുള്ള വില സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചതായും ആന്റോണി സൂചിപ്പിച്ചു. എങ്കിലും, വർധിച്ചുവരുന്ന ഊർജവില ആ പ്രവണതയെ മാറ്റുകയും സമ്പദ്‌വ്യവസ്ഥയിലുടനീളം പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൺസർവേറ്റീവ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ നിലവിലെ ചീഫ് ഇക്കോണമിസ്റ്റായ ആന്റണിയെ ട്രംപ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ തലവനായി കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ആന്റണിയുടെ നാമനിർദ്ദേശം ട്രംപ് പൊടുന്നനെ പിൻവലിക്കുകയും ബ്രെറ്റ് മാറ്റ്സുമോയെ തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ്…
Read More » -
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനു നേരെയുള്ള ഇറാൻ ആക്രമണം; കൊണ്ടതോ ഇന്ത്യയ്ക്കും
ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ ഈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെയും മുൻനിര പ്ലാന്റാണിത്. അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി ഉൽപ്പാദകരിൽ ഒന്നാണ് ഖത്തർ . ഇത് ആദ്യത്തെ തടസ്സമല്ല; മാർച്ച് ആദ്യ വാരത്തിൽ, ഖത്തരി വാതക പാടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തർ എനർജി ഉത്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയുടെ ഭാഗമായ ഇറാനിലെ സൗത്ത് പാർസ് വാതക പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏകദേശം 50% പ്രകൃതിവാതകം സംഭരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഈ സാഹചര്യം പ്രത്യേകിച്ച്…
Read More » -
ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം ‘ഓപ്പറേഷൻ സങ്കൽപ്പിന്’ (Operation Sankalp) കീഴിലാണ് തുടരുന്നത്. ഇതുകൂടാതെ, 2008 ഒക്ടോബർ മുതൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി ഒരു യുദ്ധക്കപ്പൽ ഏഡൻ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച…
Read More » -
ബിരുദമുണ്ട്, ജോലിയും കൂലിയുമില്ല; പഠനം പൂർത്തീകരിച്ച 40 ശതമാനം പേർക്കും തൊഴിലില്ല!
ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്. 2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക്…
Read More » -
ഇറാനെതിരെ തിരിഞ്ഞ് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടാൽ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്
റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക്…
Read More » -
കല്യാൺ ജ്വല്ലേഴ്സ്; ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA )അവാർഡ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു, അവാർഡ് വിതരണം ഏപ്രിൽ 16ന് മുംബൈയിൽ
മുംബൈ: ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA) അവതരിപ്പിക്കുന്ന ആദ്യ കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡുകളുടെ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഷാ സിനിമകളിലെ മികവുകൾ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ അവാർഡുകൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു ദേശീയ വേദിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് നാമനിർദ്ദേശങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. മൊത്തം 25 വിഭാഗങ്ങളിലായി അവാർഡുകൾ നൽകും. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി എന്നീ നാല് പ്രധാന അവാർഡുകൾ 12 ഇന്ത്യൻ ഭാഷകളിലായി പ്രഖ്യാപിക്കും. കൂടാതെ സംഗീതം, രചന, സാങ്കേതിക മേഖലകൾ ഉൾപ്പെടെ 21 വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രങ്ങളിൽ ധുരന്ധർ (17), ലോക: ചാപ്റ്റർ വൺ (15), കാന്താര: ചാപ്റ്റർ 1 (13), ഛാവാ (13), സയ്യാറ (13), ലാലോ (12), റുദ്ര (11), മിറായ് (10), ഹോംബൗണ്ട്…
Read More » -
സ്വർണ്ണവില താഴേയ്ക്ക് തന്നെ; ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 1,15,860 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവന് 240 രീപ കുറഞ്ഞ് 1,15,860 രൂപയിലെത്തി. യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തുവരും. അതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് വില ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയാണ്. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,880 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. 265 രൂപയാണ് വെള്ളി വില. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കേരളത്തില്‍ വിവാഹ സീസൺ ആരംഭിച്ചിരിക്കെ വില കുറഞ്ഞത് കല്യാണ പാർട്ടികൾക്ക് ആശ്വാസമാണ്. യുഎസ് – ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില വർധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. യുദ്ധസാഹചര്യത്തില്‍ ഇത് സാധാരണവുമാണ്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ട്രെൻഡ് മാറി. സ്വര്‍ണം…
Read More »


