TRENDING
-
ബസില്‍ വിദ്യാര്‍ഥിനികളോട് മോശംപെരുമാറ്റം; ‘സ്ഥിരം കുഴപ്പക്കാരനായ’ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
മലപ്പുറം: ബസില്‍നിന്ന് വിദ്യാര്‍ഥിനികളോട് മോശമായരീതിയില്‍ പെരുമാറിയെന്ന പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കൊല്ലം പുഴമ്പള്ളി സജില മന്‍സിലില്‍ ഷിഹാനെ(42)യാണ് പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ എ. അനീഷ് അറസ്റ്റുചെയ്തത്. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പൂക്കോട്ടുംപാടത്തുനിന്ന് തേള്‍പാറ ബസില്‍ പോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതേ ബസില്‍ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഷിഹാന്‍ കുട്ടികളുടെ ഇടയില്‍ കയറിനിന്ന് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. കുട്ടികള്‍ ഉടനെ പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ടു. തിങ്കളാഴ്ച അഞ്ചുമണിയോടെ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്ന ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനു മുന്‍പില്‍ നാട്ടുകാര്‍ തടിച്ചുകൂടി. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാല്‍, നിലമ്പൂര്‍ ഡിവൈ.എസ്.പി. ടി.എം വര്‍ഗീസ്, പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ എ. അനീഷ് എന്നിവര്‍ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകിട്ടുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു കുട്ടികളുടെ പരാതിയും…
Read More » -
എം.വിന്‍സന്റ് എംഎല്‍എയെ കയ്യേറ്റം ചെയ്ത് എസ്എഫ്‌ഐ; പൊലീസുകാരനും പരുക്ക്
തിരുവനന്തപുരം: കാര്യവട്ടം ക്യാംപസില്‍ കെഎസ്യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയ എം.വിന്‍സെന്റ് എംഎല്‍എയെ കയ്യേറ്റം ചെയ്ത് എസ്എഫ്‌ഐ. പൊലീസിനു മുന്നിലാണ് എംഎല്‍എയ്‌ക്കെതിരെ കയ്യേറ്റമുണ്ടായത്. അര്‍ധരാത്രി കെഎസ്യു നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. കെഎസ്യു തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്‌ഐ മര്‍ദിച്ചെന്നാണ് ആരോപണം. ഇതില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ശ്രീകാര്യം സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്റെ വാതില്‍ക്കലായിരുന്നു ഉപരോധം. കെഎസ്യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതോടെ ഇരുപക്ഷവും സ്റ്റേഷനു മുന്നില്‍ പോര്‍വിളി തുടങ്ങി. ഇതിനിടെയാണ് ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ എം.വിന്‍സെന്റും കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിയായ ചെമ്പഴന്തി അനിലും സ്ഥലത്തെത്തുന്നത്. കാറില്‍ നിന്നിറങ്ങിയ…
Read More » -
മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു, കലയുടെ തിരോധനത്തിന്റെ 15 ാം നാള്‍ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; വീട് പണിതിട്ടും പഴയ ശുചിമുറി പൊളിക്കാത്തതില്‍ നാട്ടുകാര്‍ക്ക് സംശയം
ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ പൊലീസ് കുഴിച്ച് പരിശോധന നടത്തുകയാണ്. അന്ന് 27 വയസ് പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടി ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് അനില്‍ കുമാര്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാന്നാറില്‍ അനില്‍ പുതിയ വീട് പണിതിട്ടും പഴയ ശുചിമുറി പൊളിച്ചിരുന്നില്ല. സംശയം തോന്നി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്നും നാട്ടുകാര്‍ പറയുന്നു. അനില്‍ ഇസ്രയേലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അച്ഛന്റെ സഹോദരന്റെ മക്കളാണ് കസ്റ്റഡിയിലുള്ളത്. കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി…
Read More » -
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി സൗദി കോടതി; മാപ്പ് നല്‍കി കൊല്ലപ്പെട്ടയാളുടെ കുടുംബം
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. ഇതേ തുടര്‍ന്ന് പ്രതിക്ക് മാപ്പ് നല്‍കുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ ജയിലില്‍നിന്ന് അബ്ദുള്‍ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയില്‍ മോചിതനാകും.
Read More » -
അമ്പലത്തിലെ തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം പകരംവെച്ച പൂജാരി അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) ആണ് അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ് ഇയാള്‍ കവര്‍ന്നത്. തിരുവാഭരണം എടുത്ത ശേഷം മുക്കുപണ്ടം കൊണ്ട് നിര്‍മ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഷണം. കഴിഞ്ഞ വര്‍ഷം ജോലിക്ക് വന്ന ഇയാള്‍ ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. പിന്നീട് ജോലി മതിയാക്കി പോവുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തിരുവാഭരണം വിറ്റതായി പ്രതി മൊഴി നല്‍കി. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷിജോ സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍ സിപിഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read More » -
സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവിശിഷ്ടം കണ്ടെത്തി; കലയുടേതാണോ എന്ന് ഫോറന്‍സിക് പരിശോധന
ആലപ്പുഴ: കാണാതായ മാന്നാര്‍ സ്വദേശിയായ യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. കാണാതായ കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. 1 ്രവര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കലയെ കൊന്നുകുഴിച്ചുമൂടിയെന്ന സൂചനയെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനുള്ള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കലയെ കുഴിച്ചിട്ടെന്ന കരുതുന്ന ഇലമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങള്‍ കലയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ സഹോദരീഭര്‍ത്താവ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇസ്രായേലിലുള്ള കലയുടെ ഭര്‍ത്താവായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇരുസമുദായത്തിലുള്ള കലയും അനിലും…
Read More » -
യു.പിയില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 27 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് നിരവധിപേര്‍ മരിച്ചു. നാല്‍പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികമായി നടന്ന ‘സത്സംഗ്’ പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » -
പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതില്‍ പ്രതിഷേധം; പോസ്റ്റര്‍ ഒട്ടിച്ചതില്‍ അന്വേഷണവുമായി സി.പി.എം
പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത് അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. തിരുവല്ല ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. പോസ്റ്റര്‍ തയ്യാറാക്കിയത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സജിമോന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കാന്‍ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്. സജിമോനെ തിരിച്ചെടുത്തതിന് പിന്നാലെ ഇതിനെതിരെ തിരുവല്ലയില്‍ വ്യാപകമായി പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. സജിമോനെതിരെ പാര്‍ട്ടിക്കകത്ത് നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
Read More » -
കുറവിലങ്ങാട്ട് പരിക്കേറ്റനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍
കോട്ടയം: ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍(19) ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് യാസീന്‍. ജൂണ്‍ 28-നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയില്‍ യാസീനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
Read More »