TRENDING

  • 93 റണ്‍സ് എടുത്ത് ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കിയ ജാന്‍സണ്‍ ; ബൗളിംഗില്‍ ഇന്ത്യയുടെ അന്തകനുമായി, ആറ് വിക്കറ്റെടുത്തു ; ഗുവാഹട്ടി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് 314 റണ്‍സിന്റെ ലീഡ്

    ഗുവാഹട്ടി: ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ ബാറ്റുകൊണ്ടു തകര്‍ത്ത മാര്‍ക്ക് ജാന്‍സണ്‍ പന്തുകൊണ്ടും ഇന്ത്യയ്ക്ക് പരിക്കേല്‍പ്പിച്ചു. ആറു വിക്കറ്റ് എടുത്ത അദ്ദേഹം ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലും തകര്‍ത്തു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 201 റണ്‍സിന് അവസാനിച്ച തോടെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ 314 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എടുത്ത നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ റിക്കല്‍ട്ടണ്‍ 13 റണ്‍സും മാര്‍ക്രം 12 റണ്‍സും എടുത്തു നില്‍ക്കുകയാണ്. വിക്കറ്റ് നഷ്ടമില്ലാതെ 6 റണ്‍സിന് മൂന്നാംദിവസം കളി പുനരാരംഭിച്ച ഇന്ത്യ 65-0 എന്ന നിലയില്‍ നിന്ന് 102-4 ലേക്കും തുടര്‍ന്ന് 201 റണ്‍സിലേക്കും തകര്‍ന്നു. ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമ്പോള്‍ സെഞ്ച്വറിക്ക് ഏഴ്് റണ്‍സ് പുറകില്‍ പുറത്തായ മാര്‍ക്കോ ജാന്‍സന്‍ ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ആദ്യ ഇന്നിംഗ്സിലെ 93 റണ്‍സിന് ശേഷം, അദ്ദേഹം…

    Read More »
  • നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” റിലീസ് 2026 ഫെബ്രുവരി 13 ന്

    തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി 13 ന് മഹാ ശിവരാത്രിയോട് അനുബന്ധിച്ചാണ് ചിത്രം ആഗോള റിലീസായി എത്തുക. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. മലയാളി താരം സംയുക്ത മേനോനും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. കയ്യിൽ വാളുമായി യുദ്ധത്തിന് നടുവിൽ നിൽക്കുന്ന ധീരനായ ഒരു യോദ്ധാവായി നിഖിലിനെ അവതരിപ്പിക്കുന്ന, ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്ത് വന്ന, നിഖിൽ – സംയുക്ത ടീമിനെ യോദ്ധാക്കളാക്കി അവതരിപ്പിച്ച ചിത്രത്തിൻ്റെ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വമ്പൻ…

    Read More »
  • വിജയ് സേതുപതി- സംയുക്ത മേനോൻ- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം പൂർത്തിയായി

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിന്റെ അവസാന ദിവസം, നായകൻ വിജയ് സേതുപതി, നിർമ്മാതാവ് ചാർമി കൗർ, സംവിധായകൻ പുരി ജഗനാഥ് എന്നിവർ പരസ്പരം സംവദിക്കുന്ന ഒരു മനോഹരമായ വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പുരി ജഗനാഥ് എന്ന സംവിധായകനെയും ചിത്രത്തിന്റെ മുഴുവൻ യൂണിറ്റിനേയും താൻ മിസ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടാണ് വിജയ് സേതുപതി വീഡിയോയിൽ സംസാരിച്ചത്. ഇത്രയും ദിവസങ്ങൾ കൊണ്ട് എല്ലാവരുമായും ഉണ്ടായ വൈകാരികമായ…

    Read More »
  • പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി “എക്കോ”

    ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിനു ശേഷം അതെ ടീമൊരുക്കിയ എക്കോ ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങിലും തരംഗമാകുകയാണ്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിക്കുകയാണ്. ആദ്യ ദിനം 37.1k ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റഴിഞ്ഞപ്പോൾ അടുത്ത ദിനങ്ങളിൽ വൻ പ്രേക്ഷകപ്രീതിയോടെ 97.44k, 103.26k എന്നീ കണക്കിലാണ് ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിലും വിദേശ രാജ്യങ്ങളിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് എക്കോ. ഇന്ത്യയിൽ ഇന്നലെ (ഞായറാഴ്ച) ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിട്ടുപോയത് എക്കോയുടേതാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, വിനീത്, നരേൻ,അശോകൻ,…

    Read More »
  • റിലയന്‍സ് ഫൗണ്ടേഷന്‍ സാരഥി നിത അംബാനിക്ക് ‘ഗ്ലോബല്‍ പീസ് ഓണര്‍’ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് നിത അംബാനിക്ക് ആഗോള സമാധാനം പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കുള്ള ആദരം ലഭിച്ചത്

    കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിത എം അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ കാലത്തെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തത് കണക്കിലെടുത്താണ് നിത അംബാനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രതീക്ഷ, അനുകമ്പ, എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള പുരോഗതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിത അംബാനിയുടെ പരിശ്രമങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നത് കൂടി കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

    Read More »
  • ബാസ്‌കറ്റ്ബോൾ ലീഗ് കേരള (BLK) ഉടൻ; പ്രൊഫഷണൽ ലീഗിലേക്കുള്ള വാതിൽ തുറന്ന് സ്റ്റാർട്ടിങ് ഫൈവും എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡും കെ.ബി.എ.യും

    കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി സഹകരിച്ച് സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡും 14 വയസ്സിന് താഴെയുള്ളവർക്കും 18 വയസ്സിന് താഴെയുള്ളവർക്കുമായി കേരളത്തിന്റെ പുതിയ ഡെവലപ്മെന്റ് ലീഗ് ആരംഭിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ആസൂത്രണം ചെയ്യുന്ന പ്രോ ലീഗിനുള്ള തയ്യാറെടുപ്പ് ഘട്ടമായി 2026 ഏപ്രിലിലാണ് പുതിയ ലീഗ് നടക്കുക. കൊച്ചി, നവംബർ 24, 2025: കേരളത്തിലെ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിലെ ഒരു സുപ്രധാന മാറ്റത്തിന് കളമൊരുങ്ങുന്നു. അടുത്ത വർഷം ഏപ്രിലിൽ സംസ്ഥാനത്ത് 14, 18 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പുതിയ ഡെവലപ്മെന്റ് ലീഗ് അരങ്ങേറും. ഇതിലും വലിയ സ്വപ്നങ്ങളാണ് ബാസ്‌കറ്റ്ബോൾ ലീഗ് കേരളക്ക് പിന്നിൽ കാത്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (Starting Five Sports Management Pvt. Ltd.), പൂനെ ആസ്ഥാനമായുള്ള എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് (ABCFF League Pvt. Ltd.) എന്നിവർ കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി…

    Read More »
  • എംഎസ്എംഇ മേഖലയ്ക്കായി ഇന്ത്യയുടെ ‘ആലിബാബ’ ആകാൻ ഇൻഡ്ആപ്പ്; വികസിപ്പിച്ചെടുത്ത് എൻ ഐ ആർ ഡി സി

    ഇന്ത്യയിലുടനീളമുള്ള സംരംഭകർക്കിടയിൽ നെറ്റ്‌വർക്കിംഗ് സുഗമമാക്കുന്നതിനും, വ്യാപാരത്തിനും, സർക്കാർ പദ്ധതികൾ ലഭ്യമാക്കുന്നതിനുമായി ഒരു ഏകജാലക പ്ലാറ്റ്‌ഫോമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 നവംബർ 24, ന്യൂഡൽഹി: ഭാരത സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (MSME) മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (NIRDC), എംഎസ്എംഇ ഇടപെടലുകളും അവയുടെ വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഇൻഡ്ആപ്പ്’ തയ്യാറാക്കിയതായി ഇന്ന് പ്രഖ്യാപിച്ചു അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിയുന്ന ഇന്ത്യൻ ബ്രാൻഡുകൾ സൃഷ്ടിക്കുക, ഇന്ത്യൻ കരകൗശല വിദഗ്ധർക്കും കലാകാരന്മാർക്കും ആഗോള അംഗീകാരം നൽകുക, ‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നൽകാൻ എംഎസ്എംഇ-കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ രാജ്യവ്യാപക ബി2ബി മാർക്കറ്റ് പ്ലേസ് നിർമ്മിച്ചിരിക്കുന്നത്. എട്ട് മന്ത്രാലയങ്ങളുടെ പിന്തുണയുള്ള ‘ഇൻഡ്ആപ്പ്’ , ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇ മേഖലയിലെ സംരംഭകർക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ പ്ലാറ്റ്‌ഫോം നൽകുന്ന സേവനങ്ങൾ വിപുലമാണ്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ…

    Read More »
  • എട്ടാമനായി ഇറങ്ങി തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യ എ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ച് മലയാളി താരം; 68 റണ്‍സിന് അഞ്ചു വിക്കറ്റ് വീണപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ് വിജയത്തിലേക്കു പറന്നു; പിറന്നത് 12 ഫോറും ആറു സിക്‌സറും

    ബെംഗളൂരു: എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങി തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം. മുഹമ്മദ് ഇനാന്‍ വാലറ്റത്ത് ആളിക്കത്തിയപ്പോള്‍ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എ ടീമിന് അവിശ്വസനീയ ജയം. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 18 ഓവറില്‍ 5ന് 68 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് വിജയത്തിലേക്ക് പറന്നുയര്‍ന്നത്. ഇന്ത്യ എ ആറുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സ്പിന്‍ ബോളിങ് ഓള്‍റൗണ്ടറായ ഇനാന്‍ ക്രീസിലെത്തുന്നത്. 74 പന്തില്‍ 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 105 റണ്‍സ് നേടിയ ഇനാന്‍ ടീമിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. എ ടീം 269 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ബി ടീം 243 റണ്‍സിന് ഓള്‍ഔട്ടായി. എ ടീമിന് 26 റണ്‍സ് വിജയം. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ചും തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയായ മുഹമ്മദ് ഇനാനാണ്. സ്‌കോര്‍: ഇന്ത്യ എ 50 ഓവറില്‍ 7ന് 269.…

    Read More »
  • തുടക്കം കുറിച്ച് ” പ്രതി..”

    മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര,സീമന്ത് ഉളിയിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന “പ്രതി” എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ വച്ച് നടന്നു. സിനിമാരംഗത്തെ തന്നെ ഒരുപാട് പ്രമുഖർ പങ്കെടുത്ത പൂജാ ചടങ്ങിൽ നടൻ ഹേമന്ത് മേനോൻ അടക്കം ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും പങ്കെടുത്തു.ആക്ഷൻ കിംഗ് ബാബു ആന്റണി, മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ്, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി, എന്നീ പ്രമുഖ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരുപാട് സസ്പെൻസുകളിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോകുന്ന “പ്രതി” എന്ന ചിത്രം തികച്ചും ഒരു ത്രില്ലർ മൂഡിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ വടകരയിൽ ആരംഭിക്കും. കോ- പ്രൊഡ്യൂസർ-ഷാജൻ കുന്നംകുളം. പി ആർ ഓ -എ.എസ് ദിനേശ്, മനു ശിവൻ.

    Read More »
  • ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മീനാക്ഷി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; ‘പുരുഷനെ വിലക്കിക്കൊണ്ട് മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റ്; മതമിളകില്ലെന്നു സ്വയം ഉറപ്പിച്ചാല്‍ മതനിരപേക്ഷതയും നടപ്പാകും’

    കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്നും മീനാക്ഷി തുറന്നടിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരുന്നു. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി വ്യക്തമാക്കുന്നു. നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമന്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരവുമായും നേരത്തേ മീനാക്ഷി രം?ഗത്തെത്തിയിരുന്നു. മനുഷ്യന്‍ അവന്റെ ജീവിതം കൂടുതല്‍ പ്രശ്‌ന രഹിതമായി ഇരിക്കുവാന്‍ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി പറയുന്നു. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവില്‍ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക.…

    Read More »
Back to top button
error: