TRENDING
-
അതിരില്ലാത്ത പോഷകസമൃദ്ധി; ഏതു മണ്ണിലും വളരും മുതിര
പയറുവര്‍ഗ്ഗ വിളകളില്‍ പോഷകസമൃദ്ധിയില്‍ മുന്‍പന്തിയിലാണ് മുതിര. ഭാരതത്തില്‍ പണ്ടു മുതല്‍ലേ ഇത് കൃഷി ചെയ്യുന്നു. പന്തയക്കുതിരകളുടെ കായികക്ഷമതയ്ക്ക് ഏറെ സഹായിക്കുന്ന വിഭവമാണ് മുതിര. അതുകൊണ്ടാണ് ‘മുതിര’യ്ക്ക് (Horsegram) എന്ന പേരു കിട്ടിയത്. പോഷകസമൃദ്ധിയും പ്രതികൂലസാഹചര്യങ്ങളില്‍ വളരാനുളള കഴിവും മാംസ്യം, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ് മുതലായവയുടെ സമൃദ്ധി കൊണ്ടും ‘ഭാവിയുടെ ഭക്ഷണം’ എന്നാണ് മുതിരയെ വിശേഷിപ്പിച്ചിരിക്കുന്നത്. പോഷകമേ മാംസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം. എന്നാല്‍ കൊഴുപ്പ് തീരെ കുറവ്. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മോളിബ്ഡിനം എന്നിവ കൂടാതെ കരോട്ടിന്‍, തയമിന്‍, റൈബോഫ്ളാവിന്‍, നിയസിന്‍ എന്നിവയിലുമുണ്ട്. മുതിരയിലെ അന്നജം സാവധാനം ദഹിക്കുന്നതുമാണ്. മുതിരയും ആരോഗ്യസംരക്ഷണവും * പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഹൈപ്പര്‍ഗ്ലൈസീമിയ, ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം എന്നിവ കുറയ്ക്കാന്‍ മുതിര ഉത്തമമാണ്. * കൊളസ്ട്രോള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുതിര വേണം. മുതിരയുടെ നിരന്തര ഉപയോഗം രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോള്‍ നീക്കും. * പൊണ്ണത്തടി മുതിരയിലെ ഫിനോള്‍…
Read More » -
ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ദുബായ് രാജകുമാരി പുതിയ ബിസിനസ് തുടങ്ങുകയാണ്. പുതിയ പേരില്‍ ഒരു പെര്‍ഫ്യൂം ബ്രാന്‍ഡാണ് പുറത്തിറക്കുന്നത്. ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ മുഹമ്മദ് റഷിദ് അല്‍ മക്തൂമിന്റെ പെര്‍ഫ്യൂമിന്റെ പേര് ഏറെ കൗതുകകരമാണ്. ഡിവോഴ്‌സ് എന്ന പേരില്‍ ആണ് പുതിയ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത രാജകുമാരിയുടെ പോസ്റ്റ് ഏറെ വൈറലായിരുന്നു. രാജകുമാരി തന്റെ സ്വന്തം ബ്രാന്‍ഡായ മഹ്റ എം വണ്ണിലൂടെ തന്നെയാണ് ഡിവോഴ്‌സ് പെര്‍ഫ്യൂമും പുറത്തിറക്കുന്നത്. പെര്‍ഫ്യൂമിന്റെ ലോഞ്ചിംഗിന് മുമ്പ് ഒരു ടീസര്‍ രാജകുമാരി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കു വെച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒരു കറുത്ത പെര്‍ഫ്യൂം ബോട്ടില്‍ ആണ് പോസ്റ്റിലുള്ളത്. കറുത്ത കുപ്പി, തകര്‍ന്ന ഗ്ലാസ്, ഇരുണ്ട പുഷ്പ ദളങ്ങള്‍ എന്നിവയെല്ലാം പരസ്യത്തിന്റെ ടീസര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ കൗതുകകരമായ ഒരു ബ്രാന്‍ഡിനെക്കുറിച്ച് രാജകുമാരി പറയാതെ പറയുന്നു. അതേസമയം ഉല്‍പ്പന്നം എപ്പോള്‍ വിപണിയില്‍ എത്തും…
Read More » -
ജയത്തോടെ തുടക്കം; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും ഉൾപ്പെടെയുള്ള താരങ്ങൾ
ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. ട്രിവാൺഡ്രം – കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്‍റെ ഉടമസ്ഥർ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയഭയുടെ മാറ്റ് കൂട്ടി സാക്ഷാൽ മോഹൻലാലും. ആകാംക്ഷയും ആവേശവും ഇടയ്ക്ക് മഴ ഉയർത്തിയ ആശങ്കയുമെല്ലാമായി കാണികൾക്ക് മികച്ചൊരു അനുഭവമായിരുന്നു ട്രിവാൺഡ്രം – കൊച്ചി മത്സരം. കൊച്ചിയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാനായെങ്കിലും മികച്ച ബൌളിങ്ങിലൂടെ അവരും തിരിച്ചടിച്ചു. അതോടെ മത്സരം ഇഞ്ചോടിഞ്ച് ആവേശത്തിലേക്ക്. അവിടെ കാണികളായി ഉടമസ്ഥർ കൂടിയായുള്ള താരങ്ങളുടെ സാന്നിധ്യം ടീമംഗങ്ങൾക്ക് പ്രത്യേക ഉർജ്ജം പകർന്നിട്ടുണ്ടാകണം. ആ ആത്മവിശ്വാസത്തിൽ അവർ ജയിച്ചു കയറുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിനെത്തിയ മോഹൻലാൽ ട്രിവാൺഡ്രം – കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തി. ബ്രാൻഡ് അംബാസർ കൂടിയായ അദ്ദേഹം സുഹൃത്ത് പ്രിയദർശനൊപ്പം ഏറെ നേരം മല്സരം കാണാൻ ചെലവിട്ടു. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന…
Read More »