Careers

  • അഗ്നിവീര്‍ സെലക്ഷൻ ടെസ്റ്റ്: രജിസ്ട്രേഷൻ ഫെബ്രുവരി ആറുവരെ

    തിരുവനന്തപുരം: വ്യോമസേനയില്‍ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കും ഓണ്‍ലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. https://agnipathvayu.cdac.in എന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുംഇടയില്‍ ജനിച്ചവരായിരിക്കണം. ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. ശാസ്ത്ര ഇതര വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കില്‍ ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.  ഓണ്‍ലൈൻ പരീക്ഷ, കായികക്ഷമതാപരീക്ഷ, അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം https://agnipathvayu.cdac.in എന്ന വെബ് പോർട്ടലില്‍ ലഭിക്കും.

    Read More »
  • യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി; സൗജന്യ റിക്രൂട്ട്മെന്റ്; ശമ്പളം 1950 യു.എ.ഇ ദിര്‍ഹം 

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. യോഗ്യത 25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. വേതനം 1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്ബളം (44000 ഇന്ത്യന്‍ രൂപ). കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/7-itv-driver/ സന്ദർശിക്കുക.

    Read More »
  • റേഡിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസർ ഒഴിവുകൾ

    റേഡിയോളജിസ്റ്റ് നിയമനം കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഡി.എം.ആർ/എം.ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ്. താത്പര്യമുള്ളവർ ജനുവരി 31 നകം [email protected] ലോ നേരിട്ടോ അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോണ്‍: 0491 2504695. മെഡിക്കല്‍ ഓഫീസർ ഒഴിവ് ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷൻ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ടി.സി.എം.സി. സർട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 25-ന് മുമ്ബായി ജില്ല കോർഡിനേറ്റർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9072302561, [email protected].  

    Read More »
  • കേരഫെഡില്‍ ഡെപ്യൂട്ടേഷൻ ഒഴിവുകള്‍

    കേരഫെഡില്‍ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെന്റ്, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്/സെയില്‍സ്) തസ്തികകളില്‍ ഡെപ്യൂട്ടഷൻ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്ബലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerafed.com സന്ദർശിക്കുക.

    Read More »
  • നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികയില്‍ നിയമനം

    ഇടുക്കി: നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക്  വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സി.എം.ഒ, എക്കോ ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30നും ഇ.സി.ജി ടെക്നീഷ്യന്‍, സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ജനുവരി 30 ന് രാവിലെ 10.30നും വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും.വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04868232650

    Read More »
  • യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി; കേരള സര്‍ക്കാര്‍ വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് ഐ.ടി.വി ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. നൂറിലേറെ ഒഴിവുകളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഒഡാപെകിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കവാടത്തില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി. യോഗ്യത 25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. വേതനം 1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്ബളം (44000 ഇന്ത്യന്‍ രൂപ). അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍, ബയോഡാറ്റയും, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് 2024 ജനുവരി 24ന് മുമ്ബ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/7-itv-driver/ സന്ദർശിക്കുക.

    Read More »
  • ഒരു ലക്ഷത്തിനടുത്ത് ശമ്ബളം; ഭാരത് ഇലക്‌ട്രോണിക്‌സില്‍ നിരവധി ഒഴിവുകൾ

    കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഭാരത് ഇലക്‌ട്രോണിക്‌സ് കമ്ബനിക്ക് കീഴില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജനുവരി 31 വരെ അപേക്ഷിക്കാം. തസ്തിക& ഒഴിവ് ഭാരത് ഇലക്‌ട്രോണിക്‌സ് കമ്ബനിയില്‍ എഞ്ചിനീയറിങ് അസിസ്്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ 46 ഒഴിവുകള്‍. എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി ഇലക്‌ട്രോണിക്‌സ് 07, ഇലക്‌ട്രിക്കല്‍ 03, മെക്കാനിക്കല്‍ 12 എന്നിങ്ങനെയാണ് ഒഴിവുകള്‍. ടെക്‌നീഷ്യന്‍ ‘സി’ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് 12, ഇലക്‌ട്രിക്കല്‍ 02, ഫിറ്റര്‍ 10 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി രണ്ട് തസ്തികകളിലും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്ബളം എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി തസ്തികയില്‍ 24,500 രൂപ മുതല്‍ 90,000 രൂപ സ്‌കെയിലിലാണ് ശമ്ബളം. ടെക്‌നീഷ്യന്‍ സി പോസ്റ്റില്‍ 21,500 രൂപ മുതല്‍ 82,000 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍. അപേക്ഷ…

    Read More »
  • ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു

    തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു. അഭിഭാഷകനായി കേരളത്തില്‍ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്‌ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളോടൊപ്പം “വിദേശമലയാളികള്‍ നേരിടുന്ന നിയമപ്രശ്നങ്ങളും അവയ്‌ക്കുള്ള പരിഹാര സാദ്ധ്യതകളും” എന്ന വിഷയത്തില്‍ 200 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

    Read More »
  • കോട്ടയത്തും കോഴിക്കോടും ലാബ് ടെക്നീഷ്യൻ ഒഴിവ്

    കോട്ടയം: കറുകച്ചാല്‍ സാമൂഹിക ആരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം. എല്‍.റ്റി/ഡി.എം.എല്‍.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് വൈകിട്ട് അഞ്ചിനകം വാഴൂർ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരം വാഴൂർ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള റിജിയണല്‍ വിആർഡിഎല്ലിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനം  നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 10:30ന് ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2350216

    Read More »
  • ഇന്ത്യൻ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ; 5600 ഒഴിവുകള്‍

    റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി) തസ്തികയിലേക്കുള്ള 5600 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്ത്യൻ റെയില്‍വേയുടെ 21 സോണുകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈൻ അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.   വിദ്യാഭ്യാസ യോഗ്യത: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡുകളില്‍ എൻ സി വി ടി/എസ് സി വി ടി യുടെ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം. അല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയിരിക്കണം. പ്രായപരിധി അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി: 18 വയസ്സ് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി: 30 വയസ്സ് അപേക്ഷിക്കേണ്ടവിധം യോഗ്യരായ ഉദ്യോഗാർഥികള്‍ ആദ്യം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ www.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ‘റിക്രൂട്ട്‌മെന്റ്’ വിഭാഗത്തില്‍, “ആർആർബി എഎല്‍പി റിക്രൂട്ട്‌മെന്റ്…

    Read More »
Back to top button
error: