CareersTRENDING

തൊഴിലന്വേഷകരെ കണ്ടെത്താൻ പത്തനംതിട്ടയിൽ ഭവനസന്ദർശനം

പത്തനംതിട്ട: ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി സർക്കാർ.

മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് )പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്.

 

Signature-ad

സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകളില്‍ എത്തിക്കും.

 

കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്ഫോമിലെ മാച്ച്‌ഡ് ജോബ്സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 

ജില്ലയിലെ ആദ്യജോബ് സ്റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.

Back to top button
error: