Careers

  • ഏഴാം ക്ലാസ് മാത്രം മതി; കേരള പി.എസ്.സി വഴി സ്ഥിര ജോലി; ശമ്പളം 42,950 രൂപ വരെ

    പത്താം ക്ലാസ് തോറ്റവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാന്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്‍കാം.കേരള പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷ നല്‍കാവുന്നതാണ്. പ്രായപരിധി 18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 02011983 നും 01012005നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. യോഗ്യത ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,550 രൂപ മുതല്‍ 42,950 രൂപ വരെ ശമ്ബളമായി ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. (https://www.keralapsc.gov.in/) https://thulasi.psc.kerala.gov.in/thulasi/

    Read More »
  • കേരളത്തിൽ കേന്ദ്ര സർക്കാർ  ക്ലിനിക്കുകളില്‍ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ നിയമനങ്ങള്‍; തപാല്‍ വഴി അപേക്ഷിക്കാം

    കേരളത്തിലെ എക്‌സ് സര്‍വ്വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS) ക്ലിനിക്കുകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്കാണ് അവസരം.ആകെ 139 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. എഴുത്ത് പരീക്ഷയുടെയും, നേരിട്ടുള്ള ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. തപാല്‍ വഴി ഫെബ്രുവരി 10നുള്ളില്‍ അപേക്ഷിക്കണം. മൊത്തം 139 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍.ഒഴിവുകൾ ഇങ്ങനെയാണ്: മെഡിക്കല്‍ ഓഫീസര്‍- 32, ഓഫീസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്- 6, ഗൈനക്കോളജിസ്റ്റ്- 3, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്- 3, ഡെന്റല്‍ ഓഫീസര്‍- 13, റേഡിയോളജിസ്റ്റ്- 1, ഡെന്റല്‍ ഹൈജീനിസ്റ്റ്- 8, റേഡിയോഗ്രാഫര്‍- 5, ഫിസിയോതെറാപ്പിസ്റ്റ്- 2, ഫാര്‍മസിസ്റ്റ്- 13, നഴ്‌സിങ് അസിസ്റ്റന്റ്- 4, ലാബ് അസിസ്റ്റന്റ്- 6, ലാബ് ടെക്‌നീഷ്യന്‍- 10, ഡ്രൈവര്‍- 7, സ്ത്രീ അറ്റന്‍ഡന്റ്- 10, സഫായിവാല- 10, ചൗക്കിദാര്‍- 6 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി ഓഫീസര്‍- ഇന്‍ചാര്‍ജ് പോളിക്ലിനിക്,…

    Read More »
  • ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്ബളം

    ന്യൂഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റൻസ്, സീനിയർ പേഴ്സണല്‍ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവുകളും സീനിയർ പേഴ്സണല്‍ അസിസ്റ്റന്റ് – 41 ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566 പേഴ്സണല്‍ അസിസ്റ്റന്റ് – 383 അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകള്‍ എന്നിവർക്ക് ഫീസില്ല പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. വിദ്യാഭ്യാസ യോഗ്യത -ബിരുദം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി – ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: dsssb.delhi.gov.in.

    Read More »
  • വയനാട് മെഡിക്കൽ കോളേജില്‍ ഒഴിവുകള്‍; 45000 രൂപ ശമ്ബളം

    വയനാട് സർക്കാർ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോണ്‍സ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45,000 രൂപ ഏകീകൃത ശമ്ബളത്തില്‍ കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍ (SSLC & UG മാർക്ക് ലിസ്റ്റ് ഉള്‍പ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസില്‍ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.

    Read More »
  • സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്

    തിരുവനന്തപുരം: സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്.ജനുവരി 30ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ ഹാജരാകണം.

    Read More »
  • കുടുംബശ്രീയില്‍ ജോലി നേടാം; 60,000 രൂപ വരെ ശമ്ബളം

    പാലക്കാട്: കുടുംബശ്രീക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് താത്കാലികമായിട്ടാണ് നിയമനം.ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫിനാൻസ് മാനേജർ ഒഴിവ് ഉയർന്ന പ്രായപരിധി 45 വയസാണ്. എംകോം ബിരുദം, കമ്ബ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അക്കൗണ്ടിംഗ് മേഖലയില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അട്ടപ്പാടി ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവർക്കും കുടുംബശ്രീയില്‍ പ്രവർത്തന പരിചയം ഉള്ളവർക്കും മുൻഗണന. പ്രതിമാസ ശമ്ബളം 40,000 രൂപ. കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) 45 വയസാണ് ഉയർന്ന പ്രായപരിധി. കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റില്‍ 45 വയസുവരെ. യോഗ്യത-അഗ്രികള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, അഗ്രി ബൂസിനെസ്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം എസ് ഡബ്ല്യൂ/ എം ബി എ   5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അഗ്രികള്‍ച്ചർ, വനം,ട്രൈബല്‍ മേഖല എന്നിവിടങ്ങളില്‍ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 രൂപ വരെ ശമ്ബളമായി ലഭിക്കും.   കോ- ഓര്‍ഡിനേറ്റര്‍…

    Read More »
  • ആരോഗ്യ കേരളം: ആലപ്പുഴയില്‍ ഒഴിവുകൾ

    ആലപ്പുഴ: ആരോഗ്യ കേരളത്തിൽ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡിഇഒ കം അക്കൗണ്ടന്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ , സ്റ്റാഫ് നഴ്‌സ് തുടങ്ങിയ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു . ആകെ 25 ഒഴിവുകളാണുള്ളത്. പ്രായപരിധി എല്ലാ പോസ്റ്റുകളിലും 40 വയസ് വരെയാണ് പ്രായപരിധി. യോഗ്യത മെഡിക്കല്‍ ഓഫീസര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്+ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫാര്‍മസിസ്റ്റ് എംഫാം/ ബി.ഫാം/ ഡിപ്ലോമ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ് GNM/ Bsc നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഡിഇഒ കം അക്കൗണ്ടന്റ് PG DCA+ ബി.കോം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ടാലിയിലുള്ള പരിചയം. ശമ്ബളം മെഡിക്കല്‍ ഓഫീസര്‍= 50,000 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍= 17,000 ഫാര്‍മസിസ്റ്റ്= 17000 സ്റ്റാഫ് നഴ്്‌സ= 20,500 ഡിഇഒ കം അക്കൗണ്ടന്റ്= 21,750 അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://docs.google.com/forms/d/e/1FAIpQLSeJTaxFX9NmNE5oOiM-71rRYLjqSkW_gTzuyGenQgsGZJZHgg/viewform എന്ന ലിങ്ക്…

    Read More »
  • കരുനാഗപ്പള്ളിയിൽ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു

    കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലെ പുനർജനി ഐ പി യിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അഭിമുഖം ജനുവരി 31ന് രാവിലെ നടത്തും. അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി പരിധി 45 വയസ്.

    Read More »
  • റവന്യു ഇൻഫർമേഷൻ ബ്യൂറോയില്‍ ഗ്രാഫിക് ഡിസൈനർ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയില്‍ ഗ്രാഫിക് ഡിസൈനർ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങില്‍ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികള്‍ ഐ.എല്‍.ഡി.എം വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം.  ഇ-മെയില്‍: [email protected]. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോണ്‍: 0471-2365559, 9447302431.

    Read More »
  • പത്താം ക്ലാസ്സും ഐടിഐയും ഉണ്ടോ; സതേൺ റെയിൽവേയിൽ ജോലി നേടാം

    സതേണ്‍ റെയില്‍വേയിൽ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ലെവല്‍-1 ശമ്ബള സ്‌കെയിലിലുള്ള തസ്തികകളില്‍ അഞ്ച് ഒഴിവുകളുണ്ട്. ലെവല്‍-2 ശമ്ബള സ്‌കെയിലിലുള്ള തസ്തികകളില്‍ 12 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളില്‍ രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പത്താം ക്ലാസും ഐടിഐ അല്ലെങ്കില്‍ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യത. 18-നും 33-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലെവല്‍-1, ലെവല്‍-2 തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി https://www.rrcmas.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 20-ാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

    Read More »
Back to top button
error: