CareersTRENDING

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ വിവിധ ഒഴിവുകള്‍; അവസാന തീയതി ഫെബ്രുവരി 27

ന്ത്യൻ കോസ്റ്റ് ഗാർഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

260 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈൻ മുഖേന അപേക്ഷിക്കണം.

വിദ്യാഭ്യാസ യോഗ്യത:

ഫിസിക്‌സും മാത്സും ഉള്‍പ്പെട്ട പ്ലസ്ടു വിജയം.

പ്രായം:

18-നും 22-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക. എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും ഒബിസിയില്‍ മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

ഔദ്യോഗിക വെബ് സൈറ്റിൽ കൂടി ഓണ്‍ലൈൻ മുഖേന ഫെബ്രുവരി 13 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 27.

Back to top button
error: