CareersTRENDING

വിമാനത്താവളങ്ങളില്‍ ജോലി ഒഴിവുകൾ, വനിതകള്‍ക്കും അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ 1224 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

ഇതില്‍ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്.

ചെന്നൈ, കോയമ്ബത്തൂര്‍, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍. വാക് ഇൻ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകള്‍ക്കും അപേക്ഷിക്കാം.

കൊച്ചിയിലേക്ക് ഡിസംബര്‍ 18-നും കാലിക്കറ്റിലേക്ക് ഡിസംബര്‍ 20-നും കണ്ണൂരിലേക്ക് ഡിസംബര്‍ 22-നുമാണ് വാക്-ഇൻ നടക്കുക. എറണാകുളം ജില്ലയിലെ അങ്കമാലിയിലുള്ള ശ്രീ ജഗന്നാഥ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്ബതുമുതല്‍ 12 വരെയായിരിക്കും ഇൻറര്‍വ്യൂ.

കൂടുതൽ വിവരങ്ങൾക്ക്: വിവരങ്ങള്‍ക്ക്: www.aiasl.in

Back to top button
error: