Careers

  • ഏഴാം ക്ലാസ് പാസാണോ,പി.എസ്.സി വിളിക്കുന്നു

    വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജനുവരി 17 വരെ അപേക്ഷിക്കാം. ജില്ലാടിസ്ഥാനത്തിലാണ് നിയമനം.ഏതെങ്കിലുമൊരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. പി.എസ്.സി ടെസ്റ്റ് നടത്തി ഓരോ ജില്ലക്കും പ്രത്യേകം റാങ്ക്‍ലിസ്റ്റ് തയാറാക്കും. യോഗ്യതകള്‍: ഏഴാം ക്ലാസ് പാസ്; ബിരുദമുള്ളവരാകരുത്. പ്രായപരിധി 18-36. 2.1.1987നും 1.1.2005നും മധ്യേ ജനിച്ചവരാകണം.ശമ്ബളനിരക്ക് 23,000-50,200 രൂപ. യോഗ്യതയുള്ളവര്‍ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഡിസംബര്‍ 15ലെ അസാധാരണ ഗസറ്റിലും പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലുമുണ്ട്.(www.keralapsc.gov.in)

    Read More »
  • പത്താം ക്ലാസുകാരേ… ലാസ്റ്റ് ​ഗ്രേഡാകാൻ പിഎസ്‍സി വിളിക്കുന്നു…. മറ്റ് വിജ്ഞാപനങ്ങൾ ഉടൻ…

    തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ്​ ​ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അ​ഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റ​ഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പ്രൈമറി സ്കൂൾ അധ്യാപകരാകാനും പിഎസ്‍സി അവസരമൊരുക്കുന്നു. എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റ​ഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകൾ യോജിപ്പിച്ചത്) ആദ്യ വിജ്ഞാപനം ഡിസംബർ 29 ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും. ബിരുദമാണ് അപേക്ഷ സമർപ്പിക്കാനുള്ള അടിസ്ഥാന യോ​ഗ്യത. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്‍സി ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും.

    Read More »
  • കേരള പൊലീസിൽ 42 വനിതാ കൗണ്‍സലര്‍മാരെ നിയമിക്കുന്നു; നിങ്ങൾക്കും അപേക്ഷിക്കാം

    തിരുവനന്തപുരം:സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പിയിൽ  പി.ജി.ഡിപ്‌ളോമ എന്നീ യോഗ്യതയുള്ള 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമൻ ആന്റ് ചില്‍ഡ്രൻ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലാണ് അപേക്ഷക്കേണ്ടത്. ഫോണ്‍: 0471 2338100. ഇമെയില്‍: [email protected]

    Read More »
  • മാസം 1.34 ലക്ഷം ശമ്പളം; ഇസ്രായേലിൽ 10000 തൊഴിലാളികൾക്ക് അവസരം 

    ടെൽ അവീവ്: യുദ്ധം മൂലം കെട്ടിട നിര്‍മ്മാണ മേഖലയില്‍ വലിയ അളവില്‍ മാനവവിഭവ ശേഷി വേണ്ടി വന്നിരിക്കുന്ന ഇസ്രായേലില്‍ പണിക്ക്  ആളെ ക്ഷണിച്ച് ഇന്ത്യൻ കമ്പനി. ഹരിയാന ഗുഡ്ഗാവിലെ കൗശല്‍ റോജ്ഗര്‍ നിഗം എന്ന കമ്ബനിയാണ് രംഗത്ത് വന്നിരിക്കുന്നത്. 10,000 പരിചയസമ്ബന്നരായ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പരസ്യമാണ് ഇവർ നല്‍കിയിരിക്കുന്നത്.  പത്താം ക്ലാസ്സ് പാസ്സായ 25 നും 50 നും ഇടയില്‍ പ്രായക്കാരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 6100 എന്‍ഐഎസ് ആണ് ശമ്ബളം. ഇത് ഇന്ത്യന്‍ രൂപയില്‍ മാസം 1.34 ലക്ഷത്തോളം വരും. കെട്ടിട നിര്‍മ്മാണ മേഖലയില്‍ വൈദഗ്ദ്ധ്യവും പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. യുദ്ധത്തിന്റെ സാഹചര്യത്തില്‍ 90,000 വരുന്ന പാലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തതാണ് ഇസ്രായേലിലെ  തൊഴില്‍ മേഖലയില്‍ ഇതുപോലെ ആള്‍ദൗര്‍ലഭ്യം നേരിടാന്‍ കാരണമായത്. നേരത്തേ ഇസ്രായേല്‍ കെട്ടിട നിര്‍മ്മാതാക്കള്‍ കെട്ടിട നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെ കിട്ടുന്നതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

    Read More »
  • നോര്‍ക്ക റൂട്ട്‌സ് വഴി സൗദിയില്‍ ജോലി നേടാം; വിസയും ടിക്കറ്റും ഫ്രീ

    തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി സൗദിയില്‍ ജോലി നേടാന്‍ അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ബി.എസ്സ്.സി യോ, ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG ഫോര്‍മാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.വിസയും ടിക്കറ്റും ഫ്രീയാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഇ-മെയില്‍ ഐ.ഡിയിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. [email protected] എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് 2023 ഡിസംബര്‍ 18 നകം അപേക്ഷ നല്‍കണം. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്

    Read More »
  • ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; നിരവധി തൊഴിലവസരങ്ങൾ, ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി യോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌ വരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2023 ഡിസംബര്‍ 18 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ നോര്‍ക്ക റൂട്ട്സില്‍ നിന്നും അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക…

    Read More »
  • ഇന്‍കം ടാക്‌സ് വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

    ഉയര്‍ന്ന ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. ഇന്‍കം ടാക്‌സ് വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 55 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് 2, ടാക്‌സ് അസിസ്റ്റന്റ് 25, സ്റ്റെനോഗ്രാഫര്‍ 2, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 26 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. പ്രായപരിധി ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് 18 മുതല്‍ 30 വയസ് വരെ. ടാക്‌സ് അസിസ്റ്റന്റ് 18 വയസ് മുതല്‍ 27 വയസ് വരെ. സ്റ്റെനോഗ്രാഫര്‍ 18 മുതല്‍ 27 വയസ് വരെ. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 18 മുതല്‍ 25 വയസ് വരെ. സ്‌പോര്‍ട്‌സ് ക്വാട്ട ബാസ്‌ക്കറ്റ് ബോള്‍ 4, വോളിബോള്‍ 4, ക്രിക്കറ്റ് 6, കബഡി 4, അത്‌ലറ്റിക്‌സ് 17, ഷൂട്ടിങ് 3, ബോക്‌സിങ് 2, ഗുസ്തി 2, lawn tennis 2, ബാഡ്മിന്റണ്‍ 4, ടേബിള്‍ ടെന്നിസ് 3, അമ്ബെയ്ത്ത് 2, പാര…

    Read More »
  • കൊച്ചിയില്‍  3,500 ലധികം ഒഴിവുകളുമായി മെഗാ ജോബ് ഫെയര്‍

    കൊച്ചി: ജില്ലാ എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററും നാഷണല്‍ കരിയര്‍ സര്‍വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളജിന്‍റെ പിന്തുണയോടെ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഉദ്യോഗ് 23 എന്ന പേരിൽ ഡിസംബര്‍ 23 നാണ് പരിപാടി . 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫയറില്‍ 3500 ല്‍ അധികം ഒഴിവുകളാണ് ഉള്ളത്. എസ്‌എസ്‌എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബിടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളെജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • റാന്നി താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രാഫർ ഒഴിവുകൾ

    റാന്നി: താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്ന് ഒഴിവുകളാണുള്ളത്. കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധം.പ്രായം 18-36. ഡിസംബർ 19 രാവിലെ 10:30 വരെ അപേക്ഷിക്കാം.അഭിമുഖം അന്ന് 11 മുതൽ.പ്രവർത്തി പരിചയമുള്ളവർക്ക്  മുൻഗണന. ഫോൺ:9188522990.

    Read More »
  • വിമാനത്താവളങ്ങളില്‍ ജോലി ഒഴിവുകൾ, വനിതകള്‍ക്കും അപേക്ഷിക്കാം

    ന്യൂഡൽഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ 1224 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഇതില്‍ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്. ചെന്നൈ, കോയമ്ബത്തൂര്‍, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍. വാക് ഇൻ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകള്‍ക്കും അപേക്ഷിക്കാം. കൊച്ചിയിലേക്ക് ഡിസംബര്‍ 18-നും കാലിക്കറ്റിലേക്ക് ഡിസംബര്‍ 20-നും കണ്ണൂരിലേക്ക് ഡിസംബര്‍ 22-നുമാണ് വാക്-ഇൻ നടക്കുക. എറണാകുളം ജില്ലയിലെ അങ്കമാലിയിലുള്ള ശ്രീ ജഗന്നാഥ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്ബതുമുതല്‍ 12 വരെയായിരിക്കും ഇൻറര്‍വ്യൂ. കൂടുതൽ വിവരങ്ങൾക്ക്: വിവരങ്ങള്‍ക്ക്: www.aiasl.in

    Read More »
Back to top button
error: