CareersTRENDING

കൊച്ചിയില്‍  3,500 ലധികം ഒഴിവുകളുമായി മെഗാ ജോബ് ഫെയര്‍

കൊച്ചി: ജില്ലാ എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററും നാഷണല്‍ കരിയര്‍ സര്‍വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളജിന്‍റെ പിന്തുണയോടെ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.

ഉദ്യോഗ് 23 എന്ന പേരിൽ ഡിസംബര്‍ 23 നാണ് പരിപാടി . 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫയറില്‍ 3500 ല്‍ അധികം ഒഴിവുകളാണ് ഉള്ളത്.

എസ്‌എസ്‌എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബിടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളെജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: