BusinessTRENDING

ഡോളറിനെതിരെ ഉയർന്ന് രൂപ; ഒരു മാസത്തെ ഏറ്റവും ഉയർന്ന മൂല്യം

ദില്ലി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഇന്ന് യുഎസ് ഡോളറിനെതിരെ  79.1475 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ  79.5225 ലായിരുന്നു രൂപയുടെ മൂല്യം. ഇതോടെ ഓഗസ്റ്റ് 5 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് രൂപ.

ചൈനീസ് യുവാനും ഇന്തോനേഷ്യൻ റുപിയയും ഉയർച്ച നേടിയിട്ടില്ല. ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും എണ്ണവില കുറഞ്ഞതുമാണ് രൂപയെ തുണച്ചത്. ഒപ്പം വിദേശ നിക്ഷേപം കൂടിയതും രൂപയ്ക്ക് തുണയായി.  ഈ വർഷം ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിദേശ നിക്ഷേപം ഉയർന്നു. ഇതുവരെ 1 ബില്യൺ ഡോളർ നിക്ഷേപമുണ്ടായി.

യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തു വിടുന്നത് പ്രതീക്ഷിച്ച് ഇന്ന് ഡോളർ തളർന്നു. അതേസമയം ഇന്ത്യൻ ഇക്വിറ്റികൾ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് രണ്ട് സൂചികകളും അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. സെൻസെക്‌സ് 451.03 പോയിന്റ് ഉയർന്ന് 60,566.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി 130.50 പോയിന്റ് ഉയർന്ന് 18,000 ന് മുകളിൽ ക്ലോസ് ചെയ്തു. വിപണിയിൽ ഇന്ന് ഏകദേശം 1776 ഓഹരികൾ മുന്നേറി, 1600 ഓഹരികൾ ഇടിഞ്ഞു, 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഈ വർഷം ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിദേശ നിക്ഷേപം ഉയർന്നു. ഇതുവരെ 1 ബില്യൺ ഡോളർ നിക്ഷേപമുണ്ടായി.

യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തു വിടുന്നത് പ്രതീക്ഷിച്ച് ഇന്ന് ഡോളർ തളർന്നു. അതേസമയം ഇന്ത്യൻ ഇക്വിറ്റികൾ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് രണ്ട് സൂചികകളും അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. സെൻസെക്‌സ് 451.03 പോയിന്റ് ഉയർന്ന് 60,566.16ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി 130.50 പോയിന്റ് ഉയർന്ന് 18,000 ന് മുകളിൽ ക്ലോസ് ചെയ്തു. വിപണിയിൽ ഇന്ന് ഏകദേശം 1776 ഓഹരികൾ മുന്നേറി, 1600 ഓഹരികൾ ഇടിഞ്ഞു, 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

Back to top button
error: