വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധവനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 765 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4ജി ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വര്‍ധിച്ചതായും നോക്കിയ എംബിഐടി റിപ്പോര്‍ട്ട് പറയുന്നു. 4ജി സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 99 ശതമാനവും. ഈ വര്‍ഷം ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത കുറച്ച് വര്‍ഷത്തേക്ക് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചാ എഞ്ചിനായി 4ജി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നോക്കിയ എംബിഐടി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
മൊബൈല്‍ ഡാറ്റ ഉപയോഗം സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 53 ശതമാനമായി ഉയര്‍ന്നു. കൂടാതെ ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 ജിബി ആയി ഉയര്‍ന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ 2.2 മടങ്ങ് വര്‍ദ്ധിച്ചു. ഡാറ്റ ഉപയോഗത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ ഗണ്യമായ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് നോക്കിയ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ തലവനുമായ സഞ്ജയ് മാലിക് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ 30 ദശലക്ഷം 5ജി ഉപകരണങ്ങള്‍ ഉള്‍പ്പെടെ 160 ദശലക്ഷത്തിലധികം സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി ഇന്ത്യയിലുണ്ടായി. മുഴുവനായും 4ജിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ 80 ശതമാനവും 5ജിയിലുള്ള ഉപകരണങ്ങള്‍ 10 ദശലക്ഷവും കവിഞ്ഞു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് കണക്ഷനുകളില്‍ കഴിഞ്ഞ 2 വര്‍ഷം കുതിച്ചുചാട്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP