Business

നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകി സൂചികകള്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യദിനം നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തതു. മൊത്തവില പണപ്പെരുപ്പം ഉയര്‍ന്നിട്ടും ഏഷ്യന്‍ സൂചികകള്‍ ദുര്‍ബലാവസ്ഥയില്‍ തുടര്‍ന്നിട്ടും രാജ്യത്തെ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി.

റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 100 പോയന്റുമാത്രം നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 936 പോയന്റ് ഉയര്‍ന്ന് 56,486ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 241 പോയന്റ് നേട്ടത്തില്‍ 16,871ലെത്തി.

നാലുശതമാനം ഉയര്‍ന്ന ഇന്‍ഫോസിസാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ 2-3.5ശതമാനംവരെ ഉയര്‍ന്നു. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്.യു.എല്‍, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 1.-2ശതമാനം നഷ്ടംനേരിട്ടു.

നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, ഐടി സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു. റിയാല്‍റ്റി സൂചിക രണ്ടുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: