BusinessTRENDING

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കൂട്ടി. പുതിയ നിരക്ക് ഏപില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. തിരഞ്ഞെടുത്ത കാലയളവിനുള്ളിലെ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്.

ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. 366-ാം ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. അഞ്ച് വര്‍ഷകാലയളവില്‍ അഞ്ച് കോടി രൂപയില്‍ താഴെ സ്ഥിരനിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കാല്‍ ശതമാനം അധികമായി നല്‍കുന്നത് തുടരും. സാധാരണ 50 ബേസിസ് പോയിന്റ പ്രീമിയത്തിന് പുറമേയാണ് ഈ ആനുകൂല്യം ലഭ്യമാകും.

ഫെബ്രുവരിയില്‍ ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് 5.40 ശതമാനത്തില്‍ നിന്ന് 5.45 ശതമാനമായും ഉയര്‍ത്തി.

Back to top button
error: