politics

  • ‘അതിദാരിദ്ര്യം മാറിയെങ്കിലും ദാരിദ്ര്യം മാറുന്നില്ല; മുഖ്യമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളി അതാണ്, കേരളത്തിന് എന്നേക്കാള്‍ ചെറുപ്പം; സാഹോദര്യവും സാമൂഹിക ബോധവും സംസ്ഥാനത്തിന്റെ നേട്ടം’: അതിദാരിദ്ര്യ പ്രഖ്യാപന വേദിയില്‍ മമ്മൂട്ടി

    തിരുവനന്തപുരം: അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ലെന്നു നടന്‍ മമ്മൂട്ടി. സാമൂഹ്യജീവിതം വികസിക്കണം. മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്’. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. ദാരിദ്ര്യം തുടച്ചുമാറ്റിയാലെ വികസനം സാധ്യമാകൂ. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയില്‍ എത്തുന്നത്, സന്തോഷം. കേരളം എന്നെക്കാള്‍ ചെറുപ്പമാണ്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. മാസങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ നിറവേറ്റുമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രഖ്യാപനം തട്ടിപ്പല്ല. യഥാര്‍ത്ഥ പ്രഖ്യാപനമാണ്. തട്ടിപ്പെന്ന നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേട്ടു. അതിലേക്ക് കൂടുതല്‍ പോകുന്നില്ല. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞു. എല്ലാവരും പൂര്‍ണമായി പദ്ധതിയുമായി സഹകരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം പിറന്നു. മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം…

    Read More »
  • രാഹുലിനെ വേദിയില്‍നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചോ? ആരോപണങ്ങള്‍ തള്ളി ആശമാര്‍; ‘ഞങ്ങളുടെ മോശം സമയത്ത് ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയയാള്‍’

    തിരുവനന്തപുരം: ആശാസമര സമാപനവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുലിന്‍റെ വരവില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാല്‍ പ്രതിപക്ഷനേതാവിന്റെ ഓഫിസ് ഇടപെട്ട് രാഹുലിനെ സമരവേദിയില്‍ നിന്നും പറഞ്ഞ് വിട്ടു എന്നുമായിരുന്നു ആരോപണം. സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആശാവര്‍ക്കര്‍മാര്‍.  പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നിന്നും രാഹുലിനെ വേദിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്. തിരക്ക് കാരണം പോകുകയാണെന്ന് രാഹുല്‍ അറിയിച്ചെന്നും തുടര്‍ന്ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ എത്തുകയായിരുന്നെന്നും ആശാവര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മോശം സമയത്ത് തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയവരില്‍ ഒരാളാണ് രാഹുലെന്നും അതിനാലാണ് രാഹുലിനെ ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹം ഇവിടെ വരികയും അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. രാഹുലിനോട് പോവുകയാണോ എന്ന്…

    Read More »
  • ‘നാളെമുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെ കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത’: അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ; ‘ഞങ്ങള്‍ നടത്തിയത് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്ര’

    തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളമെന്ന പ്രഖ്യാപനം പുറത്തുവന്നിതിനു പിന്നാലെ വിവാദങ്ങളും ശമിച്ചിട്ടില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതുള്‍പ്പെടെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, പദ്ധതിയില്‍ നേതൃത്വം വഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ സമൂഹ മാധ്യമത്തില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ കളക്ടറുമായിരുന്ന ടി.വി. അനുപമ ഐഎഎസിന്റെ കുറിപ്പും ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.   ഞങ്ങള്‍ക്കു വെറും ഭരണ പരിപാടിയായിരുന്നില്ലെന്നും ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്രയായിരുന്നെന്നും അവര്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ്. ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.…

    Read More »
  • ‘ആരെയും തോക്കിന്‍ മുനയില്‍ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ കഴിയില്ല’; ബിജെപിയുമായും എഐഎഡിഎംകെയുമായുമുള്ള അതൃപ്തി പരസ്യമാക്കി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ; ‘സമയമാകുമ്പോള്‍ എല്ലാം പറയും; അതുവരെ കാത്തിരിക്കും’

    ചെന്നൈ: തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ബിജെപിയുമായുള്ള പോരു കടുപ്പിച്ച് അണ്ണാമലൈ. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാദങ്ങള്‍ തള്ളിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥനാണെന്ന സൂചനകളാണ് അണ്ണാമലൈ നല്‍കുന്നത്. ഒരാളെയും ഗണ്‍പോയിന്റില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തമിഴ്‌നാട് പദ്ധതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നടത്തിപ്പുകാരന്നെ നിലയില്‍ കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു കാരണം നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വമാണ്. ശുദ്ധമായ രാഷ്ട്രീയമാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ പാര്‍ട്ടിക്കുളളില്‍ എന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി അണിയായി തുടരുമെന്നും അണ്ണാമലൈ പറയുന്നു. തമിഴ്‌നാട്ടിലെ പുതിയ സഖ്യത്തെക്കുറിച്ചു പറയാന്‍ തനിക്ക് അധികാരമില്ല. എനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതേക്കുറിച്ചു പറയാന്‍ കഴിയില്ല. കൃഷിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകും. സമയം വരുമ്പോള്‍ ബാക്കി കാര്യങ്ങളെക്കുറിച്ചു സംസാരിക്കും. ആര്‍ക്കും ആരെയും ഗണ്‍പോയിന്റില്‍ പാര്‍ട്ടിയില്‍ തുടരാന്‍ പറയാന്‍ കഴിയില്ല. അത് സ്വയം സംഭവിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം പണം ചെലവിട്ടാണ് രാഷ്ട്രീയപാര്‍ട്ടിയില്‍ തുടരുന്നത്. ഞാനെപ്പോഴും…

    Read More »
  • ‘ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്നു, അര്‍ഹതയുള്ളവര്‍ പുറത്താകുന്നു’; വിശദീകരണം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍; വന്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കും

    ന്യൂഡല്‍ഹി: ഒബിസി മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തില്‍ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍. ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് കമ്മിഷന്റെ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹറിന്റെ കണ്ടെത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമ്മിഷന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്. പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം കേരളത്തില്‍ മുസ്ലീം, ക്രൈസ്തവ മതസ്ഥര്‍ക്ക് ജാതി അടിസ്ഥാനമാക്കാതെ നല്‍കുന്നു എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശിയ കമ്മിഷന്റെ ആരോപണം. 10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍. also read   പുതിയ പോലീസ് ജീപ്പ് കിട്ടിയപ്പോള്‍ ഹൈടെക് ആക്കി നഗരത്തില്‍ വിലസി; റീല്‍സും ആക്ഷന്‍ ഹീറോ സെറ്റപ്പും പിന്നാലെ; സ്ഥലം മാറ്റം വന്നപ്പോള്‍ എല്ലാം പൊളിച്ചടുക്കി; സിറ്റി പോലീസിന്റെ ‘ജെന്‍…

    Read More »
  • കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍

    തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.   കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.   അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.   എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി…

    Read More »
  • നമ്മുടെ യുപിഐ ഇടപാടില്‍ നിന്ന് രണ്ട് അമേരിക്കന്‍ കമ്പനികള്‍ കൊയ്യുന്നത് എത്ര? 18 ലക്ഷം കോടിയായി ഉയര്‍ന്ന് പണ കൈമാറ്റം; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍; ചെറിയ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യം

    ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യു.പി.ഐ. (UPI) സംവിധാനത്തിൽ അമേരിക്കൻ കമ്പനികളുടെ അമിതമായ ആധിപത്യം വർദ്ധിക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നറിയിപ്പുമായി ഫിൻടെക് മേഖലയിലെ പ്രധാന സംഘടനയായ ഇന്ത്യ ഫിൻടെക് ഫൗണ്ടേഷൻ (IFF). നിലവിൽ യു.പി.ഐ. ഇടപാടുകളുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് വെറും രണ്ട് കമ്പനികളുടെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ (TPAPs) വഴിയാണ്. ഈ അധികാരം ഏതാനും കമ്പനികളിൽ കേന്ദ്രീകരിക്കുന്നത് യു.പി.ഐ.യുടെ നൂതനത്വത്തെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുമെന്ന് ഐ.എഫ്.എഫ്. വ്യക്തമാക്കി. പരിഹാരം ചെറിയ കമ്പനികള്‍ക്ക് കൂടുതൽ അവസരം നൽകാനും മത്സരം ഉറപ്പാക്കാനും ഐ.എഫ്.എഫ്. താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു: പ്രോത്സാഹന പരിധി (Incentive Cap): ഒരു പ്രത്യേക TPAP-നെ പിന്തുണയ്ക്കുന്ന ബാങ്കുകൾക്കുള്ള യു.പി.ഐ. പ്രോത്സാഹന പേഔട്ടുകളിൽ 10 ശതമാനം പരിധി നിശ്ചയിക്കുക. ഇത് ബാങ്കുകളെ കൂടുതൽ ദാതാക്കളുമായി പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കും. വളർന്നു വരുന്ന ഫിൻടെക് സ്ഥാപനങ്ങളെയും പുതിയതായി വിപണിയിലേക്ക് എത്തുന്ന കമ്പനികളെയും കമ്പനികളെയും പിന്തുണയ്ക്കുന്നതിനായി യു.പി.ഐ.,…

    Read More »
  • ‘ഏതോ ചില്ലു കൂടാരത്തില്‍ കഴിയുന്ന മൂഢ പണ്ഡിതരാണോ നിങ്ങള്‍ എന്നു സംശയിക്കേണ്ടിവരുന്നു’; സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പദ്ധതിയെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ക്കു ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം; ‘മന്ത്രിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 100 കോടി വകയിരുത്തിയെന്ന പച്ചക്കള്ളം എഴുതിയ മാന്യദേഹമാണ് കണ്ണന്‍’

    തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള്‍ വിമര്‍ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വിദഗ്ധനായ ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ കുറിപ്പിലാണ് പദ്ധതിയെ ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍വിജി മേനോന്‍ എന്നിവരുടെ ആവശ്യം. അതിദരിദ്ര മുക്ത കേരളമാണോ അതോ അഗതി മുകത കേരളമാണോ എന്നതായിരുന്നു ഇവരുടെ ചോദ്യം.   ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായം അവസാനിക്കില്ലേ? എന്നീ ചോദ്യങ്ങളും ഇവര്‍…

    Read More »
  • ട്രംപ് പറയുന്നതില്‍ കാര്യമുണ്ട്, അമേരിക്കന്‍ ആണവായുധങ്ങള്‍ അറുപഴഞ്ചനായി; ചൈനയും റഷ്യയും മുന്നേറുമ്പോള്‍ അമേരിക്ക പരിശോധന നടത്തിയത് 30 വര്‍ഷം മുമ്പ്; കലാവധി കഴിഞ്ഞെന്ന 10 വര്‍ഷം മുമ്പത്തെ പെന്റഗണ്‍ റിപ്പോര്‍ട്ടും മുക്കി; ജരാനരകള്‍ ബാധിച്ച് പോര്‍മുനകള്‍

    വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് എന്തുകൊണ്ടെന്ന ചര്‍ച്ചകള്‍ മുറുകുന്നു. 1992 മുതല്‍ അമേരിക്ക സ്വമേധയാ നിലനിര്‍ത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ട്രംപ് തന്റെ തീരുമാനം അറിയിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാമതാണ്, ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒപ്പമെത്തുമെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കാരണം, തുല്യമായ അടിസ്ഥാനത്തില്‍ നമ്മുടെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറിന് (യുദ്ധവകുപ്പ്) ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ പ്രക്രിയ ഉടന്‍ ആരംഭിക്കും. തന്റെ ആദ്യ ഭരണകാലത്ത്…

    Read More »
  • വെടിയൊച്ചകളും യുദ്ധ വിമാനത്തിന്റെ ഇരമ്പലും നിലച്ചു; ബാങ്കുകളും തുറന്നു; പക്ഷേ, പിന്‍വലിക്കാന്‍ പണമില്ല; തക്കം നോക്കി പലസ്തീനികളെ കൊള്ളയടിച്ച് ഗാസയിലെ കച്ചവടക്കാര്‍; സാധനങ്ങള്‍ക്ക് ഈടാക്കുന്നത് വന്‍ കമ്മീഷന്‍; നോട്ടുകളുടെ കൈമാറ്റം തടഞ്ഞ് ഇസ്രയേല്‍

    ഗാസ: ദുര്‍ബലമായ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ഗാസയിലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളുടെയും ഉപരോധങ്ങളുടെയും ആഘാതം ലഘൂകരിക്കപ്പെട്ടെങ്കിലും യുദ്ധകാലത്തെ കൊള്ളക്കാരില്‍നിന്നും സംരക്ഷിച്ചു കൈയിലുള്ള തുച്ഛമായ പണം പോലും ചെലവഴിക്കാന്‍ കഴിയാതെ പലസ്തീനികള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ ഗാസയിലുടനീളമുള്ള വീടുകള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കൊപ്പം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതോ നശിച്ചതോ ആയ ബാങ്കുകള്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷം ഒക്ടോബര്‍ 16ന് വീണ്ടും തുറന്നു. താമസിയാതെ കൗണ്ടറുകള്‍ക്കു മുന്നില്‍ നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാവര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. ‘അവിടെ പണമൊന്നുമില്ല, ബാങ്കുകള്‍ പാപ്പരായി’ ഇതു പറയുന്നത് ആറു കുട്ടികളുടെ പിതാവായ അബു ഫാരെസ് എന്ന 61 കാരനാണ്. ബാങ്ക് ഓഫ് പലസ്തീനിന്റെ മുന്നില്‍നിന്നാണ് റോയിട്ടേഴ്‌സിനോടു ദുരിതം പങ്കുവയ്ക്കുന്നത്. ‘പണത്തിന് ആവശ്യമായ തുക എഴുതിക്കെടുത്ത് മടങ്ങേണ്ടിവരു’ന്നെന്നും അദ്ദേഹം പറയുന്നു.   മാര്‍ക്കറ്റില്‍നിന്നു ഭക്ഷണം വാങ്ങാനും ബില്ലുകള്‍ അടയ്ക്കാനും ഗാസക്കാര്‍ക്കു പണം വേണം. എന്നാല്‍, മറ്റ് ചരക്കുകള്‍ക്കൊപ്പം ഇസ്രയേല്‍ ബാങ്ക് നോട്ടുകളുടെ കൈമാറ്റവും തടഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ വലയുകയാണ്. 2023…

    Read More »
Back to top button
error: