politics
-
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഇനി തെലങ്കാന മന്ത്രി; അസ്ഹറുദീന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു; മത്സരിക്കുക ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍; ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ച് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന് തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ വേദ് വെര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. 62 കാരനായ താരത്തിന്റെ വകുപ്പേതെന്നു പിന്നീടു തീരുമാനിക്കുമെങ്കിലും ന്യൂനപക്ഷം- കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ എണ്ണം 16 ആയി ഉയര്‍ന്നു. അസംബ്ലി സീറ്റുകളുടെ എണ്ണമനുസരിച്ച് 18 മന്ത്രിമാര്‍വരെയാകാം. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ അസ്ഹറുദീന് മത്സതിക്കും. ഒരുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാര്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ബിആര്‍എസ് എംഎല്‍എ മഗാന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. Former Indian cricket captain Mohammad Azharuddin sworn in as minister in Telangana cabinet. pic.twitter.com/OkXkgoyBcI — The Siasat Daily (@TheSiasatDaily) October 31, 2025 തെലങ്കാന മന്ത്രിസഭയില്‍ ന്യൂനപക്ഷ…
Read More » -
പരിഹരിച്ചത് പതിറ്റാണ്ടുകളുടെ പട്ടയ പ്രശ്നങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍; തൃശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി; ഇന്നലെ മാത്രം നല്‍കിയത് പതിനായിരം ഭൂഖേകള്‍; വേദിയില്‍ മന്ത്രിയെ കെട്ടിപ്പിടിച്ച് അമ്മമാര്‍
തൃശൂര്‍: ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളില്‍ 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന് മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍…
Read More » -
ജി സുധാകരന് നീതിമാനായ ഭരണാധികാരി, അദ്ദേഹത്തിന് പുരസ്ക്കാരം നല്‍കുന്നത് തന്നെ ബഹുമതി ; കമ്യൂണിസ്റ്റ് നേതാവിനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജി.സുധാകരനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ മന്ത്രിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അദ്ദേഹത്തെപ്പോലെ മികച്ച ഒരു പൊതുമരാമത്ത് മന്ത്രി തങ്ങളുടെ കൂട്ടത്തിലോ ഇടതുപക്ഷത്തോ ഉണ്ടായിട്ടില്ലെന്നായിരുന്നു പുകഴ്ത്തല്‍. നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും പറഞ്ഞു. വി ഡി സതീശന് പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരന് പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന് പറഞ്ഞു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും…
Read More » -
മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തി ; കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍; എ കെ ആന്റണിയും പട്ടികയില്‍ ; സ്ഥാനാര്‍ത്ഥിക ളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും
തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എകെ ആന്റണിയെപ്പോലെ മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മറ്റി രൂപീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ഇവര്‍ തയ്യാറാക്കാം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്, വി എം സുധീരന്, എംഎം ഹസ്സന്, മുല്ലപ്പള്ളി രാമചന്ദ്രന്, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന് എന്നിവരാണ് 17 അംഗങ്ങള്‍. കോര്‍കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി…
Read More » -
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പിഎംശ്രീ ഒപ്പു വെയ്ക്കരുതായിരുന്നു ; ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നെന്ന് എംഎ ബേബി
തിരുവനന്തപുരം: ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നു എന്നും ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ രൂപീകരിച്ചതെന്നും പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ച തീരുമാനം മരവിപ്പിച്ച് കഴിഞ്ഞ ദിവസം സിപിഐഎം തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഉണ്ടായത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് വിലയിരുത്തുന്നതിനാണ് നമ്മള് ഊന്നല്‍ കൊടുക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു. അതേസമയം ഇപ്പോഴും ഒപ്പിട്ടതിനെ ന്യായീകരിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി. സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. സി പി ഐയുടെ ഓരോ…
Read More » -
പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണ; ഇടതുസര്‍ക്കാര്‍ രണ്ടുവള്ളത്തില്‍ കാലു വെയ്ക്കരുത് ; എസ്ഐആറിനെ എവിടെയും കോണ്‍ഗ്രസ് രൂക്ഷമായി തന്നെ എതിര്‍ക്കും ഒരു സംശയവും വേണ്ടെന്ന് പ്രിയങ്ക
വയനാട്: കേരളസര്‍ക്കാര്‍ രണ്ടു വള്ളത്തില്‍ കാലു വെയ്ക്കരുതെന്നും വ്യക്തമായ നിലപാട് ഉണ്ടായിരിക്കണമെന്നും വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി. പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് വയനാട് എംപി പ്രിയങ്കഗാന്ധി. സര്‍ക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കണമെന്നും പറഞ്ഞു. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാന്‍ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എസ്ഐആറിനെ കോണ്‍ഗ്രസ് എതിര്‍ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിമര്‍ശനാത്മകമാണെന്നും എല്ലായിടത്തും ഇതിനെ എതിര്‍ക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. ”അതെ, ബീഹാറില്‍ അവര്‍ ചെയ്ത രീതി വെച്ച് മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങള്‍ അതിനെ എതിര്‍ക്കും. ഞങ്ങള്‍ പാര്‍ലമെന്റിലും പുറത്തും എല്ലായിടത്തും ഇതിനെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങള്‍ പോരാട്ടം തുടരും,” പ്രിയങ്ക ഗാന്ധി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന്…
Read More » -
കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരേ പീഡന ആരോപണവുമായി യുവതി; തൃശൂര്‍ ഡിസിസി ഓഫീസിനു മുന്നില്‍ പരസ്യ പ്രതിഷേധം; ‘നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ല’
തൃശൂര്‍: കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി പോട്ടയിലിനെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി നേതൃത്വം നീതിപാലിക്കണമെന്നും ആവശ്യപ്പെട്ട് ഒല്ലൂര്‍ സ്വദേശിനിയായ യുവതി ഡിസിസി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഒല്ലൂര്‍ ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ ജോലിക്കിടെ പീഡനം നേരിട്ടതായി ആരോപിച്ച് യുവതി നല്കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിലും രഹസ്യമൊഴി നല്കി. സംഘം പ്രസിഡന്റ് ശശി പോട്ടയില്‍, സെക്രട്ടറി നിഷ അഭിഷ്, യു.കെ. സദാനന്ദന് എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുമായാണു പ്രതിഷേധിച്ചത്. ഡിസിസി യോഗം നടക്കുന്നതിനാല്‍ നേതാക്കളെത്തി യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടു വനിതാ പോലീസ് എത്തി യുവതിയെ മാറ്റി.
Read More » -
രണ്ടുമാസമായി പണിപ്പുരയില്‍; കൃത്യമായ ഹോംവര്‍ക്ക് നടത്തിയിട്ടാണ് പ്രഖ്യാപനം; ചെയ്യാന്‍ കഴിയുന്നതേ പറയൂ; ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം കെട്ടിവയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാല്‍
തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാമെന്നതില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ പറഞ്ഞു. ധനവകുപ്പ് കൃത്യമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് മുഖ്യമന്ത്രി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി ഇതിന്റെ പണിപ്പുരയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വെറുതെ വാ?ഗ്ദാനങ്ങള്‍ നല്‍കില്ല. പറയുന്നത് ചെയ്യുമെന്നും, ചെയ്യാവുന്നതേ പറയൂ എന്നുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഉത്തരവാദിത്തമാണ് ധനവകുപ്പിനുള്ളത്. പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവയ്ക്കില്ല. കേരളത്തിന് കിട്ടാനുള്ള പണം വാങ്ങിയെടുക്കണം. ഇനി അവതരിപ്പിക്കാനുള്ളത് പൂര്‍ണ ബജറ്റല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പ് പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് വെറുതെ പറഞ്ഞ് പോകുന്നതാണെന്ന് പ്രചാരണമുണ്ടാകും. എന്നാല്‍, പറഞ്ഞവ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോള്‍ തെളിയിക്കാനാകും. നവംബര്‍ ഒന്ന് മുതല്‍ പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയാണ്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തില്‍ ഒന്നും…
Read More » -
‘1500 കോടി രൂപയ്ക്ക് ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്നു വിലപിച്ച സിപിഎം നന്നാക്കികള്‍ ഉച്ചകഴിഞ്ഞ് പ്ലേറ്റ് തിരിച്ചു’; പെന്ഷന്, സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ വിമര്‍ശനങ്ങളെ പരിഹസിച്ച് ഇടതു ഹാന്‍ഡിലുകള്‍; ഉമ്മന്‍ചാണ്ടിയുടെ കാലത്തെ പെന്ഷന് കുടിശിക കൊടുത്തു തീര്‍ത്തതും ഇടതുപക്ഷമെന്ന് ഓര്‍മപ്പെടുത്തല്‍
കൊച്ചി: കേവലം 1500 കോടി രൂപയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്ന് ഉച്ചവരെ വാദിച്ചവര്‍ സാമൂഹിക സുരക്ഷാ പെന്ഷന് അടക്കമുള്ള സൗജന്യങ്ങള്‍ വര്‍ധിപ്പിച്ചതിലൂടെ പണം എങ്ങനെ കണ്ടെത്തുമെന്ന് ഉച്ചകഴിച്ചു വിലപിക്കുന്നത് ബഹുരസമെന്ന പരിഹാസ പോസ്റ്റുമായി ഇടതു ഹാന്‍ഡിലുകള്‍. ജനസംഖ്യയിലെ ഉയര്‍ന്ന വയോജന ചേരുവയും അവരുടെ കൂടിയ ആശ്രിതത്വ നിരക്കും, സ്ത്രീകളുടെ കാണാപ്പണിയും കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കും, വിദ്യാ സമ്പന്നരുടെ തൊഴില്‍ രാഹിത്യം, ഇവ മൂന്നും കേരളത്തിന്റെ മൂന്നു പ്രധാന ചലഞ്ചുകളാണ് . അവയെ അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷം കഴിഞ്ഞ പത്തു കൊല്ലമായി നടത്തുന്ന പരിശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബോധ പൂര്‍വ്വമായ ഇടപെടലുകളാണ് ഇവ എന്നു മനസിലാക്കേണ്ടതുണ്ട്. ആശമാര്‍ക്ക് പ്രതിമാസം 21000 രൂപ സംസ്ഥാനം കൊടുക്കാന്‍ എന്തു പ്രയാസം എന്നു ചോദിച്ച് അതിനുള്ള പണം ബജറ്റ് ചെലവ് കുറച്ചാല്‍ പോരേ എന്നു ചോദിച്ച ഒരു പറ്റം പണ്ഡിതന്മാരും ശുദ്ധതയുള്ള ഇടതുപക്ഷക്കാരും തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ച ചെലവിനുള്ള കാശ് എവിടെ എന്നു ചോദിച്ച് ഇറങ്ങിയിട്ടുള്ളത്…
Read More » -
ഏഴു വയസുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്; മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അദിഥി അനുഭവിച്ചത് കൊടും പീഡനം; കീഴ്കോടതിയില്‍ പരാജയപ്പെട്ട കേസ് ഹൈക്കോടതിയില്‍ തെളിയിച്ച് പ്രോസിക്യൂഷന്റെ മികവ്
കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച 2013-ലെ അദിതി എസ്. നമ്പൂതിരി വധക്കേസിൽ, 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നു. അദിതിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ, ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2013-ൽ അദിഥി ക്രൂരമായ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിലാക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. ആദ്യം കൊലക്കുറ്റം തെളിയിക്കാൻ കീഴ്ക്കോടതിയിൽ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനെ തുടർന്ന് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ് മാത്രമാണ് ലഭിച്ചത്. ഈ ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങിയ പ്രതികൾക്കെതിരെ അദിഥിയുടെ പിതൃസഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ ഭാര്യ (അദിതിയുടെ അമ്മ) ഒരു അപകടത്തിൽ മരിച്ച ശേഷമാണ് ഇദ്ദേഹം റംല ബീഗത്തെ വിവാഹം കഴിക്കുകയും ദീപിക അന്തർജ്ജനം എന്ന പേര് നൽകുകയും ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അവന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നും നാട്ടുകാർ ഓർത്തെടുത്തു.…
Read More »