politics

  • കെഎഫ്‌സി വായ്പത്തട്ടിപ്പ്: പി.വി. അന്‍വറിനു കുരുക്കു മുറുകുന്നു; മറ്റു വരുമാനമില്ലാതെ അഞ്ചു വര്‍ഷത്തിനിടെ 50 കോടിയുടെ ആസ്തി വര്‍ധന; ഇഡിക്കു മുന്നില്‍ മറുപടിയില്ല; ഡ്രൈവറിന്റെ പേരിലടക്കം ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; പിവിആര്‍ മെട്രോ വില്ലേജില്‍ വന്‍ നിര്‍മിതികള്‍

    മലപ്പുറം: കെഎഫ്‌സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡില്‍ കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ അന്‍വറിന്റെ ആസ്തിയില്‍ അന്‍പത് കോടി രൂപയുടെ വര്‍ധനയുണ്ടായതായും ഇഡി കണ്ടെത്തി. അന്‍വറിന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയംവെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോണ്‍ അനുവദിച്ചത്. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു. 2016ല്‍ 14 കോടി രൂപയായിരുന്നു അന്‍വറിന്റെ ആസ്തി. എന്നാല്‍ 2021ല്‍ ആസ്തി 64 കോടിയിലേക്ക് ഉയര്‍ന്നു. 2015 മുതല്‍ 2020 വരെ മറ്റു വരുമാനമില്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ…

    Read More »
  • പുതിയ തൊഴില്‍ കോഡ് നടപ്പാക്കുമ്പോഴും കേരളം തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ല; ട്രേഡ് യൂണിയന്‍ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും ശിവന്‍കുട്ടി

    തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ല. തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുക. കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി…

    Read More »
  • പാലത്തായിയും രാഹുല്‍ മാങ്കൂട്ടത്തില്‍ കേസും അട്ടിമറിച്ചതാരാണ്? ബിജെപിയും കോണ്‍ഗ്രസിനും എല്‍ഡിഎഫിനെ പറയാന്‍ എന്ത് അവകാശം? ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി എടുത്തത് ധീരമായ നിലപാട്

    ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ധീരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ന്യായീകരിച്ച് സിപിഐഎം നേതാക്കളായ ജയരാജന്മാര്‍. സിപിഐഎം കടുത്ത പ്രതിരോധത്തില്‍ അകപ്പെട്ടിരിക്കെയാണ് ന്യായവാദങ്ങള്‍ നിരത്തി നേതാക്കന്മാര്‍ എത്തിയത്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫിനും പാലത്തായി പോക്സോകേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധാര്‍മികമായി അവകാശമില്ലെന്നും ഇ പി ജയരാജന്‍ തന്റെ സാമൂഹ്യമാധ്യമ പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു പാമോലിന്‍ കേസ് മുതല്‍ മട്ടന്നൂരിലെ നാല്‍പ്പാടി വാസു വധക്കേസ് വരെയുള്ള നിരവധി കേസുകളുടെ കഥയും ജയരാജന്‍ സാമൂഹ്യമാധ്യമത്തിലെ കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. എണ്ണിയാല്‍ ഒടുങ്ങാത്ത കൊള്ളരുതായ്മകള്‍ ചെയ്യുന്നവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും, പി ജയരാജനും സമാനമായ കുറിപ്പാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഇപിയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പിന്റെ പ്രസക്തഭാഗം: ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ സിപിഐഎമ്മിനേയും സംസ്ഥാന…

    Read More »
  • തൃപ്പൂണിത്തുറ അമ്പലം വാര്‍ഡില്‍ ആകെ കണ്‍ഫ്യൂഷന്‍ ; എല്‍ഡിഎഫിനും ബിജെപിയ്ക്കും സ്ഥാനാര്‍ത്ഥികള്‍ ‘രാധികാവര്‍മ്മ’ ; സിറ്റിംഗ് കൗണ്‍സിലര്‍ക്ക് എതിരേ എല്‍ഡിഎഫ് നിര്‍ത്തിയതും അതേ പേരുകാരിയെ

    തൃപ്പൂണിത്തുറ: തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ അമ്പലം വാര്‍ഡ് വോട്ടര്‍മാരെ ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ ആകെ കണ്‍ഫ്യൂഷന്‍ അടിപ്പി ക്കും. ബിജെപിയുടെ സിറ്റിംഗ് കൗണ്‍സിലര്‍ കെ രാധിക വര്‍മ്മയ്ക്ക് എതിരേ എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നതും ‘രാധികാ വര്‍മ്മ’ യെ തന്നെ. ഒരേ പേരുകാരായ സ്ഥാനാര്‍ത്ഥിക ളാണെന്നതാണ് ഇവിടെ കൗതുകം. അമ്പലം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെയും സിപിഐഎം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെയും പേരുകള്‍ രാധിക വര്‍മ്മ എന്നാണ്. ഇരുവരും ബന്ധുക്കള്‍ കൂടിയാണ്. രണ്ട് തവണ സിറ്റിംഗ് കൗണ്‍സിലറാണ് ഇതിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ രാധിക വര്‍മ്മ. കെ രാധിക വര്‍മ്മ 2015, 2020 വര്‍ഷങ്ങളില്‍ അമ്പലം വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കെ രാധിക വര്‍മ്മയുടെ പിതാവും തൃപ്പൂണിത്തുറയുടെ ചരിത്രത്തില്‍ പ്രസിദ്ധനാണ്. അഭി പ്രായ ഭിന്നതയെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച ക്യാപ്റ്റന്‍ കേരള വര്‍മ്മയുടെ മകളാണ് കെ. രാധികാവര്‍മ്മ. കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച്…

    Read More »
  • കണ്ണൂരില്‍ കണ്ണപുരത്ത് പിന്നെയും വോട്ടെടുപ്പിന് മുമ്പ് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് ജയം ; ഒരിടത്ത് യുഡിഎഫ് എതിരാളി പത്രിക പിന്‍വലിച്ചു, മറ്റൊരിടത്ത് സൂഷ്മപരിശോധനയില്‍ തള്ളി ; മൂന്നാം വാര്‍ഡിലും പത്താം വാര്‍ഡിലും ജയം

    കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പേ തന്നെ എല്‍ഡിഎഫിന് കണ്ണൂരിലെ കണ്ണപുരം വാര്‍ഡില്‍ രണ്ടു സീറ്റുകളില്‍ കൂടി വിജയം. യുഡിഎഫ് സ്ഥാനര്‍ത്ഥികള്‍ പത്രിക വിന്‍വലിച്ചതോടെ കണ്ണൂര്‍ കണ്ണപുരത്ത് മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിന കെ വിയും കണ്ണപുരം പത്താം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രനുമാണ് വിജയം. സജിന കെവിയുടെ എതിരാളിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. പത്താം വാര്‍ഡില്‍ പ്രേമ സുരേന്ദ്രന്റെ എതിരാളി യുഡിഎഫിന്റെ എന്‍ എ ഗ്രേസിയായിരുന്നു. ഇവരുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെ എല്‍ഡിഎഫിന്റെ പ്രേമയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതാകുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. നേരത്തേ കണ്ണപുരം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതതിനെ തുടര്‍ന്ന് വിജയിച്ചിരുന്നു. കണ്ണപുരം പതിമൂന്നാം വാര്‍ഡിലെ രതി പി, പതിനാലാം വാര്‍ഡിലെ രേഷ്മ പി വി എന്നിവരായിരുന്നു വിജയിച്ചത്. ഇതോടെ കണ്ണപുരത്തെ നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വിജയിച്ചു.

    Read More »
  • 20 വര്‍ഷമായി റോഡിന്റെ സ്ഥിതി പരിതാപകരം; വാര്‍ഡിന്റെ പലയിടത്തും ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ളക്‌സ് വെച്ചു ; നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങള്‍ പ്രതിഷേധത്തില്‍

    തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടോളം സഞ്ചാരയോഗ്യമായ വഴിയുടെ അഭാവത്തില്‍ വലയുന്നതിനെ തുടര്‍ന്ന് റോഡ് നന്നാക്കിയില്ലെങ്കില്‍ വോട്ടില്ലെന്ന നിലപാട് എടുത്ത് നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡിലെ ജനങ്ങള്‍. ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ലക്‌സുകള്‍ വാര്‍ഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ച് പ്രതിഷേധം. പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. റോഡ് നന്നാക്കാത്തവര്‍ക്ക് വോട്ടില്ല എന്നാണ് പ്രതിഷേധ ഫ്‌ലക്‌സ്. കാട്ടുചന്ത- മൃഗാശുപത്രി- ചിന്ദ്രനല്ലൂര്‍ റോഡ് കടന്നുപോകുന്ന വാര്‍ഡുകള്‍ ആണിത്. കഴിഞ്ഞ 20 വര്‍ഷമായി ഈ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. പല മുന്നണികള്‍ മാറി വന്നിട്ടും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം വാര്‍ഡില്‍ യുഡിഎഫും രണ്ടാം വാര്‍ഡില്‍ ബിജെപിയും ആണ് വിജയിച്ചത്. പക്ഷേ റോഡിന്റെ കാര്യത്തില്‍ ആരു വന്നിട്ടും ഒരു രക്ഷയുമില്ലാതായതോടെയാണ് പരിതാപകരമായ സ്ഥിതിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

    Read More »
  • വോട്ടെടുപ്പിന് മുമ്പേ തോല്‍വിസമ്മതിച്ചു ; കഴിഞ്ഞതവണ മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലും ആളില്ല ; പാലക്കാട് 11 പഞ്ചായത്തുകളില്‍ 43 വാര്‍ഡുകളില്‍ ബിജെപിയ്ക്ക്് സ്ഥാനാര്‍ത്ഥികളില്ല

    പാലക്കാട്: വലിയ സ്വാധീനമുള്ള പാലക്കാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് പല പഞ്ചായത്ത് വാര്‍ഡുകളിലും മത്സരിക്കാന്‍ ആളില്ല. 11 പഞ്ചായത്തു കളിലായി 43 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്. ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ചിടങ്ങളിലും വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും, കിഴക്കഞ്ചേരിയില്‍ രണ്ടിടത്തും മങ്കരയില്‍ ഒരിടത്തും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികളില്ലാത്തത്. ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളില്‍ മത്സരിക്കാനാളില്ല. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഏകപ ക്ഷീയ മാണെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെയായിരുന്നു ആരോപണം. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരന്‍ ആരോപിച്ചിരുന്നു. പ്രമീളയിക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല.

    Read More »
  • ചര്‍ച്ചകളെല്ലാം വഴിമുട്ടി; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അഫ്ഗാനില്‍ ഭരണമാറ്റമെന്നു പാകിസ്താന്‍; താലിബാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൈന്യം; ഭരണം പിടിക്കാന്‍ സഹായിച്ചിട്ടും ഇന്ത്യയുമായുള്ള അടുപ്പത്തില്‍ അതൃപ്തി

    ഇസ്ലാമാബാദ്: വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. 2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും വ്യവസ്ഥകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയനിലയിലാണ്. ആശങ്കകള്‍ പരിഹരിക്കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്നാണ് പാകിസ്ഥാന്റെ ആരോപണം. തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനെതിരെ (ടിടിപി) കര്‍ശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്ഥാന് കൈമാറുക, തര്‍ക്കമുള്ള അതിര്‍ത്തി മേഖലയായ ഡ്യൂറന്‍ഡ് രേഖയില്‍ സംഘര്‍ഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ബഫര്‍ സോണ്‍ സ്ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക എന്നീ വ്യവസ്ഥകളാണ് അഫ്ഗാന്‍ ഭരണകൂടത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ വച്ചിട്ടുള്ളത്. വ്യവസ്ഥകള്‍ അംഗീകരിക്കുക അല്ലെങ്കില്‍ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. തുര്‍ക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം…

    Read More »
  • നടന്‍ ജയറാം, കടകംപള്ളി….ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ ലിസ്റ്റില്‍ പ്രമുഖരേറെ; പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കും ; അന്വേഷണം ഉന്നതരിലേക്ക് ; സിപിഎമ്മിന് ആശങ്ക ; ഈ മണ്ഡലകാലത്തു തന്നെ ഒരു തീരുമാനമാകും

      തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി തയ്യാറാക്കിയവരുടെ പട്ടികയില്‍ പ്രമുഖരേറെ. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നടന്‍ ജയറാം തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നാണ് സൂചന. പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കാനാണ് നീക്കം. ദേവസ്വം ബോര്‍ഡിലെ താഴേത്തട്ടുവരെ അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഏതറ്റം വരെ സ്വര്‍ണക്കൊള്ളയുടെ വേരുകള്‍ എത്തിയെന്ന കാര്യം കണ്ടെത്താനാണിത്. പത്മകുമാറിന്റെ അറസ്‌റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഈ മണ്ഡലകാലത്തു തന്നെ സുപ്രധാന നടപടികളുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയും പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നതോടെയും സിപിഎം ആശങ്കയിലായിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് തിരിച്ചടിക്കുമോ എന്ന ഭീതി സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വത്തിനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവും ഒരുക്കങ്ങളും കേസന്വേഷണവും ഒരുമിച്ച് പോകുമ്പോള്‍ അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം…

    Read More »
  • നാല് തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍; ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സുരക്ഷാ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്; മിനിമം വേതനം, സയമബന്ധിതമായ ശമ്പള വിതരണം

    ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) വിജ്ഞാപനം ചെയ്തു. തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടുന്നതാണിത്. ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴില്‍ ചട്ടങ്ങള്‍. 2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം. സ്ത്രീകള്‍ക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവന്‍…

    Read More »
Back to top button
error: