politics
-
‘റഷ്യയും ചൈനയും ഞങ്ങൾക്കൊപ്പം; സഹായസഹകരണവും നല്കിവരുന്നു‘: സമ്മതിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ടെഹ്‌റാൻ: മധ്യേഷ്യയിലെ സംഘർഷത്തിൽ റഷ്യയും ചൈനയും ഇറാനെ സൈനിക സഹകരണത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രയേലും എതിരായ യുദ്ധത്തിൽ റഷ്യയും ചൈനയും തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഇത് ആദ്യമായാണ് ഇറാൻ തുറന്നുസമ്മതിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും ഇറാന്റെ നിർണായക പങ്കാളികളാണെന്ന് (strategic partners) അരാഗ്ചി വ്യക്തമാക്കി. ഇറാനിലെ എണ്ണക്കമ്പനികൾക്കോ ഊർജ്ജ സ്രോതസ്സുകൾക്കോ നേരെ ആക്രമണമുണ്ടായാൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ആസ്തികൾക്ക് നേരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎഇ വഴി തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും അരാഗ്ചി ആരോപിച്ചു. ഇറാനും റഷ്യയും ചൈനയും തമ്മിൽ രഹസ്യമായി സൈനിക സഹകരണത്തിൽ ഏർപെട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെതന്നെ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇറാന്റെ വിദേശകാര്യമന്ത്രി ഇന്ന് പങ്കുവെച്ചത്. ‘ചൈനയും റഷ്യയും ഇറാന്റെ തന്ത്രപ്രധാന പങ്കാളികളാണ്, സംഘർഷത്തിൽ അവർ സഹകരണം നൽകുന്നുണ്ട്. അതിൽ സൈനിക സഹകരണവും ഉൾപ്പെടുന്നു.’…
Read More » -
‘ഹോർമൂസ് പിടിച്ചടക്കാൻ ഇന്ത്യ യുഎസിനെ സഹായിക്കും: ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളും പിന്തുണ നൽകും‘- യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്
വാഷിങ്ടൺ: ലോകത്തിലെ നിർണ്ണായക ഇന്ധന നീക്കപാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുഎസിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോർമുസ് കടലിടുക്ക് സൈനീക ബലത്തിലൂടെ പിടിച്ചെടുക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ് അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് ഇന്ത്യയുടെ കാര്യവും റൈറ്റ് സൂചിപ്പിച്ചത്. ‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദ്ദേഹം ചൈന, ജപ്പാൻ, യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചു. ചില രാജ്യങ്ങൾ യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,‘ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രത്യേക പേരുകൾ നൽകാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ക്രിസ് റൈറ്റ് ചോദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളുടെ പേര്…
Read More » -
മുസ്ലീം ലീഗിൽ തട്ടക മാറ്റം; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിലേക്ക്; അന്തിമ പട്ടിക നാളെ
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ. സ്ഥിരം തട്ടകമായ വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാനായി പി കെ കുഞ്ഞാലിക്കുട്ടി. പകരം കെ എം ഷാജിയെയാണ് വേങ്ങരയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാട്…
Read More » -
‘ഇറാൻ പ്രചരിപ്പിക്കുന്നതെല്ലാം എഐ സഹായത്തോടെയുള്ള വ്യാജ വാർത്തകൾ, അവരതിൽ സമർത്ഥർ; ഞാനും നെതന്യാഹും തമ്മിൽ അഭിപ്രായഭിന്നതകളൊന്നുമില്ല‘- ട്രംപ്
വാഷിംഗ്ടൺ: നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാൻ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധരംഗത്തെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാനും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകാനും അവർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോടും, അതു കൂടാതെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ട്രംപ് തന്റെ പ്രതികരണം രേഖപ്പെടുത്തി. ഇറാൻ സൈനിക വിജയങ്ങൾ നേടിയെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാൻ AI ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപിൻ്റെ വാദം. “ചാവേർ ബോട്ടുകൾ”, യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലിന് നേരെയുണ്ടായ ആക്രമണം, ഇറാനിലെ സർക്കാർ അനുകൂല റാലികൾ എന്നിവയുടെ ദൃശ്യങ്ങളെല്ലാം ഇത്തരത്തിൽ നിർമ്മിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷത്തെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയാണ് ഇത്തരം വ്യാജ ഉള്ളടക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “മാധ്യമങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കായി…
Read More » -
‘സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തി‘യെന്ന് വെള്ളാപ്പള്ളി; ഇരുവരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച
ആലപ്പുഴ: സിപിഐ (എം) വിട്ട ജി. സുധാകരന്റെ അമ്പലപുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വവും യുഡിഎഫ് പിന്തുണയും രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ചാവിഷയമാണ്, അതിനിടെയിതാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് അദ്ദേഹം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സുധാകരൻ ചർച്ച നടത്തിയത്. സന്ദർശനം തീർത്തും രഹസ്യമായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി ഒരു ടാക്സി വാഹനത്തിലാണ് സുധാകരൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ വളരെയോറെ സ്വാധീനമുള്ള സാമൂദായിക വിഭാഗത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി. പിന്തുണ ഉറപ്പാക്കാനാണ് ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്നാൽ സ്വീകരിക്കും എന്നല്ലാതെ ആരുടെയും പിന്തുണ തേടി സുധാകരൻ പോകില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് സുധാരന്റെ സന്ദർശനത്തിനു പിന്നാലെ നടത്തിയ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
-
‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; ‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ വിജയമാവുന്നു എന്നതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഫലം നൽകുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നതിനായി ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയ്ശങ്കർ പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വാഹക കപ്പലുകൾ കടലിടുക്ക് കടന്ന കാര്യം ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി ഇന്ത്യ ഒരു ‘പൊതുവായ കരാറിൽ’…
Read More » -
ബഹ്റൈനിൽ കുടുങ്ങിയവർക്ക് കൈത്താങ്ങുമായി കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും
മനാമ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെവന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം. ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ഞായറാഴ്ച ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പറന്നെത്തി. ഞായറാഴ്ച പുലർച്ചെ മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാർക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്നാണ് കേരളീയ സമാജം നേതൃത്വം അറിയിക്കുന്നത്.
Read More » -
ഹോർമുസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചെടുക്കാനുള്ള യുഎസ് നീക്കത്തിൽ പങ്കാളികളാവില്ലയെന്ന് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘
ടെഹ്റാൻ: ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗ്ഗമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷിതയാത്ര പുനരാരംഭക്കാൻ അവിടം പിടിച്ചെടുക്കണമെന്നും അതിനായി ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ട്രംപിന്റെ നിർദേശത്തെ ഭൂരിഭാഗം സഖ്യകക്ഷികളും നിരസിക്കുകയാണ്. ഓസ്ട്രേലിയയും ജപ്പാനും ഈ വിഷയത്തിന്മേലുള്ള നേരിട്ടുള്ള പ്രതികരണം നടത്തിക്കഴിഞ്ഞു. കടലിടുക്ക് വളരെ പ്രധാനമാണെങ്കിലും, കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിങ് എബിസിയോട് പറഞ്ഞു. ഓസ്ട്രേലിയ നാവികസഹായം സംഭാവന ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് ഒരു കപ്പൽ അയക്കില്ല. ഹോർമുസ് എത്രത്തോളം പ്രധാനമാണോന്ന് ഞങ്ങൾക്കറിയാം, ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ നാവികശേഷി സംഭാവന ചെയ്യാനുമില്ല,‘കാതറിൻ കിംഗ് പറഞ്ഞു. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ജപ്പാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഈ ഘട്ടത്തിൽ നാവിക സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിക്കുന്നില്ലയെന്നാണ് ജപ്പാൻ സൂചിപ്പിച്ചത്. രാജ്യത്തെ നിയമപരമായ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഇ…
Read More » -
അമ്പലപ്പുഴയിൽ ജി സുധാകരന് ‘കൈ’കൊടുക്കും!! കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല? മൂന്നാമതും പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് സുധാകരൻ!! ഈ നിലപാടുമായി നടക്കുന്നയാളെ എന്തിന് പിന്തുണയ്ക്കണമെന്ന് ചില നേതാക്കൾ
അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. അതേസമയം മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അതേസമയം ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്. കൂടാതെ പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമുഖത പ്രകടിപ്പിച്ചുന്നു. ജില്ലയിലെ നേതാക്കൾ കെപിസിസിയെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. ഈ നിലപാടുള്ളയാളെ എന്തിനു…
Read More »