politics

  • അജിത് പവാറിന്റെ മരണം: വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു; ഓഫീസില്‍ ഉദ്യോഗസ്ഥരുടെ പരിശോധന

      ന്യൂഡല്‍ഹി;അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോ?ഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ഡല്‍ഹിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ഡല്‍ഹി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാര്‍ സിങ് എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നുവീണ് അജിത് കുമാറും വിമാനത്തിലുണ്ടായിരുന്നവരും കൊല്ലപ്പെട്ടത്. അതേസമയം, ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും.…

    Read More »
  • പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകള്‍; സ്പ്രിംക്ലര്‍ മുതല്‍ ചൂരല്‍മല ടൗണ്‍ഷിപ്പും ദുരിതാശ്വാസ നിധിയും കടന്ന് ‘അവന്‍, ഇവന്‍ വരെ’; സഭയിലും തുടരുന്ന നുണകളുടെ പരമ്പര; മാധ്യമങ്ങളില്‍ പരിഹാസ്യ കഥാപാത്രമായി വി.ഡി. സതീശന്‍; എല്ലാം പൊളിഞ്ഞിട്ടും തിരുത്തില്ല

    തിരുവനന്തപുരം: പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ സഭയിലെ പ്രസംഗം പ്രതിപക്ഷത്തിനും നാണക്കേടാകുന്നു. സഭയ്ക്ക് അകത്തും പുറത്തും വി.ഡി. സതീശനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ശിവന്‍ കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്നും അല്‍പം കടന്നു കയറി പറയുകയാണു ചെയ്തതെന്നും പറഞ്ഞു സതീശന്‍ തടിയൂരാനാണു ശ്രമിച്ചത്. അവന്‍ ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവന്‍, ഇവന്‍ എന്നു പറയുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിട്ടും നുണപ്രചാരണം തിരുത്താന്‍ സതീശന്‍ തയാറായിട്ടില്ല. ഇതിനു മുമ്പും സതീശന്റെ നുണകള്‍ വലിയ ചര്‍ച്ചയായിരുന്നു. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നിര്‍മിക്കുന്നതാണെന്നായിരുന്നു സതീശന്റെ വാദം. ഏറെ പരിഹാസ്യമായ വാദമായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ദുരിതബാധിതര്‍ക്കു നിര്‍മിച്ചു നല്‍കുമെന്നു പറഞ്ഞ 30 വീടുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ മറുപടി. വയനാടു ദുരിതത്തെത്തുടര്‍ന്നു…

    Read More »
  • ഒരുവര്‍ഷം മുമ്പ് മരവിപ്പ് മാറ്റണമെന്ന ശിപാര്‍ശ നല്‍കിയത് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍; ക്രെഡിറ്റ് അടിച്ചുമാറ്റി സുരേഷ് ഗോപി; ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് പുതുജീവന്‍; ഇനി സ്ഥലം ഏറ്റെടുപ്പ് യുദ്ധം; സര്‍വേയും പാതിവഴിയില്‍

    തൃശൂര്‍: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളില്‍ ഒതുങ്ങിയ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു. പദ്ധതി മരവിപ്പിച്ച 2019ലെ നടപടി റെയില്‍വേ റദ്ദാക്കി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണു നടപടി. ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍തന്നെ മരവിപ്പിക്കല്‍ റദ്ദാക്കണമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗ് റെയില്‍വേ ബോര്‍ഡിനു ശിപാര്‍ശ നല്‍കിയിരുന്നു. തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയില്‍മാര്‍ഗമെന്ന നിലയില്‍ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാര്‍ശ. 35 കിലോമീറ്ററോളം വരുന്ന പദ്ധതിയുടെ ഇഴച്ചില്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ മരവിപ്പിച്ചത്. കഴിഞ്ഞ ബജറ്റുകളില്‍ ഗുരുവായൂര്‍- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാല്‍ തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 1982ല്‍ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂര്‍-കുറ്റിപ്പുറം…

    Read More »
  • 22-ാമത്തെ വയസിൽ പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം!! 44 വർഷത്തെ രാഷ്ട്രീയത്തിൽ തോൽവിയറിയാത്ത ജൈത്രയാത്ര, 2023ൽ എൻസിപി പിളർത്തി ശിവസേന- ബിജെപി സർക്കാരിനൊപ്പം ചേർന്നത് 53 ൽ 29 എംഎൽഎമാരേയും ഒപ്പംകൂട്ടി വൻ അട്ടിമറിയിലൂടെ, നഷ്ടമായത് ബാരാമതി ഒരിക്കലും തോൽപിക്കാതെ കൊണ്ടുനടന്ന അവരുടെ ‘പവറി’നെ

    മുംബൈ: 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത ജീവിതമായിരുന്നു എൻസിപി നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റേത്. തുടക്കം 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായതോടെയായി. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ. 1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. പിന്നീട് 1991-ൽ തന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-12, 2012-14, 2019-22, 2023-24, 2024-26 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. കൂടാതെ 2022-23 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ…

    Read More »
  • ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്ക് ബാധകമല്ല; ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ട് അഭിപ്രായമില്ല, അന്വേഷണം നീതിപൂര്‍വം; മറ്റുള്ളവരുടേത് രാഷ്ട്രീയ അഭിപ്രായമെന്നും തുറന്നടിച്ച് സുകുമാരന്‍ നായര്‍

    കോട്ടയം: ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്കു കൊടുക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അധ്യാപക നിയമനത്തിനു നാലുശതമാനം ഭിന്നശേഷി സീറ്റുകള്‍ ഒഴിച്ചിട്ടശേഷം നിയമനം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റുള്ളവര്‍ അതു ചെയ്യാത്തതുകൊണ്ടാണ് കോടതി ഞങ്ങള്‍ക്ക് അനുകൂലമായത്. ഞങ്ങള്‍ ചെയ്യുന്നത് കോടതിക്കു തൃപ്തികരമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി ഇടപെട്ടതുകൊണ്ട് നീതിപൂര്‍വമായ അന്വേഷണം നടക്കുന്നെന്നാണു കരുതുന്നത്. അല്ലാതെ ആരു വിചാരിച്ചാലും ശരിയായി നടക്കില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിചാരിക്കുന്നതു ശരിയാണോ? തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ടഭിപ്രായമില്ല. കുറ്റം ചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. ശിക്ഷിക്കപ്പെടട്ടെ. തന്ത്രിയുടെ കാര്യത്തിലാണെങ്കിലും ആരുടെ കാര്യത്തിലാണെങ്കിലും കോടതി നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. മറ്റുള്ളവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയപരമായാണ്. അനുകൂലം, പ്രതികൂലം എന്നൊക്കെ പറയുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ്. തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നും സുകുമാരന്‍ നായര്‍ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. അതേസമയം, ശബരിമല…

    Read More »
  • ‘പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’… കുഞ്ഞികൃഷ്ണന് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആദ്യം ബൈക്ക് കത്തിക്കൽ, പിന്നാലെ അനുനയിപ്പിക്കൽ തന്ത്രം, പ്രസന്നന്റെ വീടുകയറിയിറങ്ങി പി ജയരാജൻ, കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും നേതാവിന്റെ സന്ദർശനം

    കണ്ണൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ അനുനയനക്കവുമായി പി ജയരാജൻ. ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട്ടിൽ പി ജയരാജൻ എത്തിയത്. ഇന്നലെ കാലത്ത് പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ‍ർക്കെതിരെയും പ്രസന്നൻ ആരോപണം ഉയർത്തിയിട്ടില്ല. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് പ്രസന്നന്റെ വീട്ടിലെ ഈ സന്ദർശനം. അതേസമയം പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണൻ അനുകൂലികളെ അനുനയിപ്പിക്കാനാണ് എന്നാണ് സൂചന. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു. ‘പാർട്ടി ഫണ്ട് മുക്കിയവർക്ക്…

    Read More »
  • പിഴയടക്കാതെ ഒഴിയാനാകുമോ: തലസ്ഥാനത്ത് ബിജെപി നേതൃത്വം തലപുകയ്ക്കുന്നു: പിഴയ്ക്കാൻ നോട്ടീസ് ലഭിച്ച അഞ്ച് ദിവസം ആകുമ്പോഴും ബിജെപിക്ക് കുലുക്കമില്ല  

        തിരുവനന്തപുരം : പിഴ അടച്ചില്ലെങ്കിൽ അത് നിയമലംഘനവും അടച്ചാൽ അഭിമാനക്ഷതവും ആവുമെന്ന സ്ഥിതിയിലാണ് തലസ്ഥാനത്തെ ബിജെപി.   തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കണോ അടക്കേണ്ടയോ എന്ന തീരുമാനത്തിൽ ഇനിയും ബിജെപി നേതൃത്വം എത്തിയിട്ടില്ല. തങ്ങളുടെ പാർട്ടി ഭരിക്കുന്ന കോർപ്പറേഷൻ തങ്ങൾക്കെതിരെ പിഴ ചുമത്തിയതിന്റെ ക്ഷീണം ബിജെപി ജില്ലാ കമ്മിറ്റിക്ക് വലിയ ആഘാതം ആയിട്ടുണ്ട്. അതുകൊണ്ടാണ് പിഴ ഒടുക്കുന്ന കാര്യത്തിൽ രണ്ടു മനസ്സ് വന്നിരിക്കുന്നത്. പിഴ ഒടുക്കാതിരിക്കാനാവില്ല എന്ന് അറിയാമെങ്കിലും അങ്ങനെ ചെയ്താൽ അത് പാർട്ടിക്ക് മറ്റു പാർട്ടിക്കാരുടെ മുന്നിലുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക്‌ നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് പിഴ അടക്കുന്നതിൽ കാലതാമസം വന്നിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് നല്‍കി അഞ്ചു ദിവസമായിട്ടും ഇത് വരെ പിഴയടച്ചില്ല. വിഷയത്തില്‍ ഹൈക്കോടതി…

    Read More »
  • സുപ്രീം കോടതിയും ശരിവെച്ചു : നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ കുറ്റവിമുക്തൻ തന്നെ : നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി തള്ളാതെ സുപ്രീംകോടതി

        ന്യൂ​ഡ​ൽ​ഹി: ഒടുവിൽ സുപ്രീം കോടതിയും ശരിവെച്ചു, മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ കുറ്റവിമുക്തൻ തന്നെയെന്ന്. നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി ശരി വെച്ച് സുപ്രീംകോടതി പരാതിക്കാരിയുടെ ഹർജി തള്ളി.   ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക്കാ​രി​യാ​യ മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.   പ​രാ​തി ന​ല്കാ​ൻ ര​ണ്ട് വ​ർ​ഷം കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് ജെ.​ബി.​ പ​ർ​ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. അ​തോ​ടൊ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ വാ​ദ​ങ്ങ​ളി​ൽ സ്ഥി​ര​ത​യി​ല്ലെ​ന്നും മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പാ​കെ ന​ൽ​കി​യ സ്റ്റേ​റ്റ്മെ​ന്‍റും, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യും ത​മ്മി​ൽ പ്ര​ക​ട​മാ​യ വൈ​രു​ധ്യമു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.   കേ​സി​ന് ആ​സ്പ​ദ​മാ​യ ലൈം​ഗി​കാ​തി​ക്ര​മം ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ 1999 ഫെ​ബ്രു​വ​രി 27ന് ​ഉ​ണ്ടാ​യി എ​ന്നാ​ണ് ആ​രോ​പ​ണം. കേ​ര​ള വ​നം​വ​കു​പ്പി​ൽ ഉ​ന്ന​ത​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും തി​രി​ച്ചി​റ​ങ്ങാ​ൻ​നേ​രം മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നു​മാ​ണ് പ​രാ​തി.   2002 ഫെ​ബ്രു​വ​രി​യി​ൽ നീ​ല​ലോ​ഹി​ത​ദാ​സ​നെ​തി​രേ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ…

    Read More »
  • അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് : പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും ഇനി അമേരിക്കൻ പൗരന്മാർ മാത്രം: നിർദ്ദേശം നൽകി ടെക്സാസ ഗവർണർ

        ടെക്സാസ്: പഠിപ്പും കഴിവുമുള്ള അമേരിക്കക്കാർ ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്നത് ഒഴിവാക്കാനാണ് എന്ന പ്രഖ്യാപനത്തോടെ അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന കർശന നിലപാടുമായി അമേരിക്ക മുന്നോട്ടുപോകുമ്പോൾ ആധിയേറുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിൽ അന്വേഷികൾക്ക്.   സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ടെക്സാസ ഗവർണർ. അമേരിക്കൻ പൗരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്.   അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ.   സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ…

    Read More »
  • പാത്രം കഴുകിയതിന് പരിഹസിക്കുന്നവർക്ക് സുഖം കിട്ടിയെങ്കിൽ സന്തോഷമെന്ന് എം എ ബേബി: കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താൻ കാത്തുസൂക്ഷിച്ചത്: സമൂഹമാധ്യമങ്ങളിൽ ആളാവാൻ വേണ്ടി ചെയ്തതല്ല

      ന്യൂഡല്‍ഹി: പാത്രം കഴുകിയതിനെ പരിഹസിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർക്ക് അന്തസ്സുള്ള മറുപടിയുമായി എം എ ബേബി. താൻ പാത്രം കഴുകിയതിനെ പരിഹസിക്കുന്നതുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താന്‍ കാത്തുസൂക്ഷിച്ചതെന്നും തന്റെ മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങളാണ് അതൊക്കെയെന്നും എം എ ബേബി പറഞ്ഞു. കാണാപ്പണികള്‍ സ്ത്രീകള്‍ ചെയ്യണമെന്ന കാഴ്ച്ചപ്പാട് ശരിയല്ലെന്നും ബേബി ഓർമിപ്പിച്ചു സമൂഹമാധ്യമങ്ങളില്‍ ആളാവാന്‍ വേണ്ടി ചെയ്തതല്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ജോലിത്തിരക്കുകള്‍ക്ക് ഇടയില്‍ പാത്രം കഴുകുന്ന ആളാണ് സുനില്‍ പി ഇളയിടം. നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണത്. സ്ത്രീകള്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല അത്. എല്ലാവരും ഒരുപോലെ ജോലികള്‍ ചെയ്യണം. കുറച്ചുദിവസങ്ങളായി നന്നായി പരിഹസിക്കുന്നുണ്ട്. അങ്ങനെ മനസുഖം കിട്ടി ചിലര്‍ക്ക്. കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ സന്തോഷം’: എം എ ബേബി പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം…

    Read More »
Back to top button
error: