politics
-
ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ തൃശൂരില്‍ വോട്ടു ചെയ്തു, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ; സുരേഷ്ഗോപി വോട്ടുചെയ്തതില്‍ നിയമപരമയ പ്രശ്‌നമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ്ഗോപി വോട്ടു ചെയ്ത തില്‍ തെറ്റില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പറ ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവ നന്തപുരത്തും വോട്ടു ചെയ്തതിനെതിരേ സിപിഐ യും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇന്നലെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന സുരേഷ്‌ഗോപി തൃശൂര്‍ നെട്ടിശ്ശേരിയിലെ വിലാസത്തിലാ യിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ ആദ്യ ഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുരേഷ്ഗോപി താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ശാസ്തമം ഗലത്തായിരുന്നു വോട്ടു ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമാക്കി മാറ്റിയപ്പോള്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും പരാതി നല്‍കിയാ ല്‍ അന്വേഷിക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന മറുപടി. നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോ ട്ടുചെയ്തത് തിരുവനന്തപുരത്തെ…
Read More » -
മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ കേസ് എടുത്തു ; വടക്കാഞ്ചേരിയില്‍ കള്ളവോട്ടിടാനെത്തിയ യുവാവിന്റെ വിരലിലെ മഴിയടയാളം കുടുക്കി ; പ്രിസൈഡിംഗ് ഓഫീസര്‍ കരുതല്‍ തടങ്കലില്‍ വെച്ചു
മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസ്. മലപ്പുറത്തും തൃശൂര്‍ വടക്കാഞ്ചേരിയിലുമാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തപ്പോള്‍ വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തി പിടികൂടപ്പെട്ട യുവാവിനെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടുപിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മലപ്പുറത്ത് വലിയപറമ്പ് സ്വദേശിയായ യുവതിയാണ് ഇരട്ടവോട്ടിടാന്‍ ശ്രമിച്ച് പിടിയിലായത്. റിന്റു അജയ് എന്ന യുവതി കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തതിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളിലും വോട്ട്…
Read More » -
ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവായി രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും ; എംഎല്‍എ ഓഫീസും തുറന്നു, അവിടെയെത്തി രാഹുല്‍ മാങ്കുട്ടത്തില്‍ ; ഒളിവില്‍ നിന്നും പുറത്തുവന്നു വോട്ടു ചെയ്തു, ഇനി മണ്ഡലത്തില്‍ സജീവമാകും
പാലക്കാട് : ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവാക്കുകയും രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യവും കിട്ടിയ സാഹചര്യത്തില്‍ പാലക്കാട് തന്റെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. എന്നിരുന്നാലും രാഹുലിനെതിരേ സംഘടന നടപടിയെടുത്തിരിക്കുകയും 15 ാം തീയതി ഹൈക്കോടതി മൂന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയുമാണ്. രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞശേഷം ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ പാലക്കാട്ട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. കുന്നത്തൂര്‍മൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് ഓഫീസിലെത്തിയത്. കര്‍ശനമായ ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുക അന്വേഷണത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഉപാധി. ഇതനുസരിച്ച് രാഹുലിന് ഇനിയും ഒളിവില്‍ പോകാനും കഴിയാത്ത സ്ഥിതിയുണ്ട്. ഹൈക്കോടതി ആദ്യകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ ജയിലില്‍ പോകേണ്ടിവരും. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും…
Read More » -
രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടവില്‍ പുറത്തേക്ക്; പാലക്കാട്ട് വോട്ട് ചെയ്യാനെത്തി ; സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും പറഞ്ഞപ്പോള്‍ കൂക്കുവിളിയും പ്രതിഷേധവും
പാലക്കാട് : ലൈംഗികാപവാദക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനം വിനിയോഗിക്കാന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍ നാട്ടിലെത്തി. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്. രണ്ടാമത്തെ പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതി പിന്നാലെയാണ് നാടകയീമായി രാഹുലിന്റെ പ്രത്യക്ഷപ്പെടല്‍. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. രണ്ടാമത്തെ ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്നും സമാനകുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമര്‍പ്പിച്ച തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു; പട്ടാമ്പിയില്‍ മുസ്ലിംലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സംഘര്‍ഷം ; പോലീസ് ഇടപെടല്‍ വേണ്ടി വന്നു
പട്ടാമ്പി: തെരഞ്ഞെടുപ്പിനിടയില്‍ ബൂത്തില്‍കയറി വോട്ടുപിടിച്ചെന്ന് ആരോപിച്ച് പാലക്കാട് മുസ്‌ളീം ലീഗ് പ്രവര്‍ത്തകരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കവും കലഹവും. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ഇടപെടല്‍ വേണ്ടി വന്നു. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡിലെ കൂള്‍ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തര്‍ക്കം. വാര്‍ഡില്‍ മുസ്ലിംലീഗിന്റെ ടി പി ഉസ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുല്‍ കരീം എന്നിവര്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അബ്ദുല്‍കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാര്‍ഡില്‍ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഐഎം നേതൃത്വം അറിയിച്ചു. തര്‍ക്കം പിന്നീട് വാഗ്വാദമായി മാറുകയും ഒടുവില്‍ പോലീസിന്റെ ഇടപെടല്‍ വേണ്ടി വരികയും ചെയതു.
Read More » -
പിന്തുണയ്ക്കുന്നവരില്‍ അധികവും സ്ത്രീകള്‍ ; തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട് ; രാഹുലിനെ ന്യായീകരിച്ച് അബ്ദുള്‍ വഹാബ് എംപി
മലപ്പുറം: രാഹുലിനെ പിന്തുണയ്ക്കുന്നവരില്‍ അധികവും സ്ത്രീകളാണെന്നും തെരഞ്ഞെ ടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്ക ടക്കം ബോധ്യമുണ്ടെന്നും പി വി അബ്ദുല്‍ വഹാബ് എം പി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാകു കയെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ഇവിടെ ഇര ഒരാളല്ലല്ലോ?. ആകാശത്തുനിന്നാണ് വരുന്ന പരാതികളെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു. രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് രൂക്ഷമായി പ്രതികരണം നടത്തി. രാഹുലിനെതി രായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്മാര്‍’ എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കി യാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാ ര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ ലൈംഗിക…
Read More » -
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം’; പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു, കേസിലെ വസ്തുതകള്‍ പരിശോധിച്ചില്ലെന്നും പ്രോസിക്യൂഷന്‍വാദം ; ബലാത്സംഗക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയിലെ മൂന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു സെഷന്‍സ് കോടതി നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതിലും കോടതി സംശയം ഉന്നയിച്ചു.
Read More » -
ജനവിധി ചാഞ്ചാടിയേക്കാം; പക്ഷേ പോളിംഗ് സ്്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍; പാലക്കാട് ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി; എല്ലാം കോംപ്രമൈസ് ആക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍
പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജനവിധി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, പക്ഷേ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്ന പോളിംഗ് സ്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക്. ഫിറ്റ്‌നസ് ഇല്ലാത്തതുകൊണ്ട് അടച്ചിട്ട സ്‌കൂള്‍ കെട്ടിടം പോളിംഗ് ബൂത്താക്കിയെന്ന ആക്ഷേപമാണ് പാലക്കാട്ടു നിന്നുയരുന്നത്. പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ഈ ബില്‍ഡിങ്ങിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഈ സ്‌കൂളില്‍ നാലു പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകള്‍ ഇന്ന് ഇവിടെ വോട്ട് രേഖപ്പെടുത്തും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുന്‍ കരുതലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ പോളിംഗ്…
Read More » -
ഒരു വടക്കന്‍ വിധിയെഴുത്ത് തുടങ്ങി; ഏഴു ജില്ലകളില്‍ പോളിംഗിന് തുടക്കം; പാലക്കാട് വോട്ടിന് രാഹുലെത്തുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു;
തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള എഴു ജില്ലകളിലാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ എഴിന് പോളിംഗ് ആരംഭിക്കുന്നതിനും മുന്‍പേ തന്നെ വോട്ടര്‍മാര്‍ ബൂത്തുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും, 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്. ആകെ 1.53 കോടിയിലധികം വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.…
Read More »
