politics

  • ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള പുതു നീക്കങ്ങളുമായ് യുക്രൈൻ; സൗദിയുമായും ഖത്തറുമായും 10 വർഷം നീളുന്ന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

    ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്. ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ…

    Read More »
  • ‘പാലക്കാട് ബിജെപിയ്ക്ക് കേരളത്തിലേയ്ക്കുള്ള കവാടം; കേരളം മാറ്റത്തിന്റെ പാതയിലാണ്; ഇവിടുത്തെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലം‘- നരേന്ദ്രമോദി

    പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു “വികസിത് കേരളം” കെട്ടിപ്പടുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, സംസ്ഥാനത്ത് മാറ്റം വാഗ്ദാനം ചെയ്തു. ഒരു പാർട്ടി അഴിമതി നിറഞ്ഞതാണെങ്കിൽ മറ്റേ പാർട്ടി “കൂടുതൽ അഴിമതി നിറഞ്ഞതാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, മാറ്റമില്ലാതെ തുടരുന്നത് ഇത്തവണ മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടെ ചെണ്ട കൊട്ടാൻ ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പി.യ്ക്കുള്ളത്. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പോയ അദ്ദേഹം മിഷൻ സ്‌കൂൾ ജംഗ്ഷൻ മുതൽ എസ്.ബി.ഐ. ജംഗ്ഷൻ വരെ നടത്തിയ റോഡ് ഷോയിലൂടെ…

    Read More »
  • ‘വെയ്റ്റ് ചെയ്യൂ ശിവൻ കുട്ടി; സംവാദത്തിനായി ധൃതി വയ്ക്കസ്സേ, സമയവും തീയ്യതിയും സ്ഥലവുമൊക്കെ ഞാൻ തീരുമാനിക്കാം; ആദ്യം പ്രധാനമന്ത്രിയൊന്ന് വന്ന് മടങ്ങട്ടെ‘- രാജീവ് ചന്ദ്രശേഖർ

    തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞയിടയ്ക്ക്, താനുമായി സംവാദത്തിന് തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോഴിതാ സംവാദത്തിന് താൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി. എന്നാൽ ,സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനാണെന്നും ആർക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീൽ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാൽ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകൾ. മലയാളികൾക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ ബിജെപി…

    Read More »
  • ‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ

    ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കളോടു നിർദേശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാടു വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത വേണം. കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണം -യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്നു നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരികൾക്ക് നേരെ സൈബർ ആക്രമണം; ഫെനി നൈനാനും നിയാസ് മലബാറിക്കുമെതിരെ പരാതി

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ പരാതിക്കാരികൾക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന പരാതി ഉയർന്നു. വ്യക്തിഹത്യക്കും സോഷ്യൽ മീഡിയ വഴിയുള്ള അപമാനത്തിനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരികൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾക്കുമെതിരെയാണ് പ്രധാനമായും പരാതി. രണ്ടാമത്തെ കേസിലെ പരാതിക്കാരി, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ തുടർച്ചയായി അധിക്ഷേപം നടക്കുന്നതായി ആരോപിച്ചാണ് പരാതി നൽകിയത്. അതേസമയം, മൂന്നാം കേസിലെ പരാതിക്കാരി നിയാസ് മലബാറി എന്ന അക്കൗണ്ടിനും മറ്റ് വ്യാജ അക്കൗണ്ടുകൾക്കുമെതിരെ രണ്ട് വ്യത്യസ്ത പരാതികൾ സമർപ്പിച്ചു. പരാതികളെ ഗൗരവകരമായി പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി അടിയന്തര അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശം നൽകി. പോലീസ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക അന്വേഷണ സംഘ യോഗത്തിൽ പരാതികൾ പരിശോധിച്ച ശേഷം പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ കേസെടുക്കാൻ തീരുമാനമായി. ഫെനി നൈനാനെതിരായ…

    Read More »
  • ‘വിജയികളെക്കാൾ എനിക്ക് ഇഷ്ടം പരാജിതരോടൊപ്പമായിരിക്കാൻ’: ഡൊണാൾഡ് ട്രംപ്; ‘ലൈം

    വാഷിങ്ടൺ: വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടന്ന ഒരു നിക്ഷേപ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വിജയിച്ചവരുടെ കഥകൾ കേൾക്കുന്നതിനേക്കാൾ, തന്റെ വിജയങ്ങളെ കേൾക്കാൻ താൽപര്യമുള്ള ആളുകളോടൊപ്പം ഇരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പരാജിതരോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. വളരെ വിജയിച്ച ആളുകളെ എനിക്ക് ഇഷ്ടമില്ല. എന്റെ വിജയങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്,” എന്ന് ട്രംപ് പറഞ്ഞു. ദീർഘമായ പ്രസംഗത്തിന്ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ‘ലൈംഗികത’യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു. ആഗോള നേതൃത്വത്തിൽ എന്താണ് കുറവെന്ന് ചോദിച്ചപ്പോൾ, ‘വിജയം’ എന്ന ഗുണമാണ് ലോകം നഷ്ടപ്പെട്ടതെന്ന് ട്രംപ് മറുപടി നൽകി. കായികരംഗത്തോട് ഉപമിച്ചുകൊണ്ട് വിജയവും പരാജയവും അദ്ദേഹം വിശദീകരിച്ചു.…

    Read More »
  • എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം

    ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.ബിഡബ്ല്യു ടൈർ ബിപിസിഎല്ലിനും ബിഡബ്ല്യു എൽമ് എച്ച്പിസിഎല്ലിനും ചാർട്ടേർഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ…

    Read More »
  • ​ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോ​ഗം

    ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ അഞ്ച് ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽ നിന്നും ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡാർ സംവിധാനം തകർത്തു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യകാർക്കും ഒരു പാകിസ്താൻകാരനും പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ മൂന്നിടത്തായി വൻ തീപ്പിടിത്തം ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക…

    Read More »
  • യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി യുഎഇയിൽ; യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

    അബുദാബി: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി യുഎഇയിലെത്തി. യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ചാവിഷയമായി. ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്. അതിനുശേഷം അദ്ദേഹം ഖത്തറിലേയ്ക്ക് പോയി. ​ഇറാനെതിരെയുള്ള പ്രതിരോധ നടപടികൾക്കായി യുഎഇയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് ഡ്രോണുകൾ കൈമാറാൻ യുക്രൈൻ തയ്യാറാണെന്നും പകരം പണവും സാങ്കേതികവിദ്യയും നല്കണമെന്നുമുള്ള നിർദ്ദേശം മുമ്പ് സെലെൻസ്‌കി മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തവണത്തെ സന്ദർശനത്തിൽ ആയുധസംവിധാനകൈമാറ്റം സംബന്ധിച്ച് തീരുമാനമായോ എന്നതിൽ വ്യക്തതയില്ല. നിലവിൽ റഷ്യ ഇറാന് ഡ്രോണുകൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

    Read More »
  • ഹിസ്ബുള്ള ആയുധക്കടത്ത് നടത്തുന്ന പാലങ്ങളും റോഡുകളും ഒന്നൊന്നായി തകര്‍ത്തു; ഒറ്റപ്പെട്ട് തെക്കന്‍ ലെബനന്‍; ഡസന്‍ കണക്കിനു നഗരങ്ങള്‍ ശൂന്യം; പൊതു സേവന സംവിധാനങ്ങളും തകര്‍ന്നു; വമ്പന്‍ ഒഴിപ്പിക്കലിന് ഉത്തരവിട്ട് ഇസ്രയേല്‍; യുദ്ധക്കുറ്റമെന്ന് വിമര്‍ശനം

    ബെയ്‌റൂട്ട്: ഒരു മാസമായി ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളും കരയുദ്ധവും ദക്ഷിണ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് നഗരങ്ങള്‍ ശൂന്യമായെന്നും അവശേഷിക്കുന്ന താമസക്കാരുടെ പ്രധാന പൊതു സേവന സംവിധാനങ്ങളെ തകര്‍ത്തെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കെതിരെ ഒരു ‘ബഫര്‍ സോണ്‍’ സൃഷ്ടിക്കുന്നതിനായി ലിതാനി നദി വരെയുള്ള ദക്ഷിണ ലെബനന്‍ പിടിച്ചെടുക്കുമെന്ന് ഈ ആഴ്ച ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇറാനുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് 2-ന് ഇസ്രായേലിന് നേരെ ഹിസ്ബുള്ള വെടിയുതിര്‍ത്തതോടെയാണ് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടങ്ങിയത്. ദക്ഷിണ ലെബനനില്‍ ദീര്‍ഘകാലം ഇസ്രായേല്‍ അധിനിവേശമുണ്ടാകുമെന്ന ഭീതിയും വര്‍ധിച്ചിട്ടുണ്ട്. 2000-മാണ്ട് വരെ രണ്ട് പതിറ്റാണ്ടിലധികം കാലം ഈ പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ലെബനന്റെ പത്തിലൊന്ന് ഭാഗത്തോളം വരുന്ന ദക്ഷിണ മേഖലയിലെ മുഴുവന്‍ ജനങ്ങളോടും വടക്കോട്ട് മാറാന്‍ ഇസ്രായേല്‍ സൈന്യം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ലെബനനില്‍ ഇസ്രായേല്‍ നല്‍കിയ…

    Read More »
Back to top button
error: