politics
-
ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…
Read More » -
‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി
കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് ഭരണം ലഭിക്കുന്നതോടെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ…
Read More » -
നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടെന്ന് ഇറാൻ; ഇസ്രയേൽ അവകാശവാദത്തിന് നാലുദിവസത്തിനുശേഷം സ്ഥിരീകരണം
ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ (IRGC) നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനായ റിയർ അഡ്മിറൽ അലിറെസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം മരിച്ചതായാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ടാങ്‌സിരിയെയും മറ്റ് മുതിർന്ന ഇറാനിയൻ നാവിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ ആക്രമണത്തിൽ കൊല്ലപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത്. ബാന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് ടാങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളായ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
Read More » -
‘എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് അവർ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്‘: വിഡി സതീശൻ
കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എൽ.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ, വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ. പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യു.ഡി.എഫ്. നിലപാട്. എന്നാൽ, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർ.എസ്.എസുമായും എസ്.ഡി.പി.ഐ.യുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു. ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ…
Read More » -
ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട്
ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം. മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, അത് സൃഷ്ടിച്ച സ്ഫോടനത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ അത്യാധുനിക ആയുധം ആദ്യമായാണ് ഒരു യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച എടിഎസിഎംഎസ് മിസൈലുകളുടെ പിൻഗാമിയായാണ് ഇവ അറിയപ്പെടുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ…
Read More » -
ചോദ്യങ്ങൾക്ക് മറുപടിയില്ല; ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി ; പിണറായി വിജയനെതിരെ മാധ്യമപ്രവർത്തകർ
കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ സീറ്റിൽനിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി. ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾപ്രകടമായതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ്…
Read More » -
‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ്
വാഷിംഗ്ടൺ : ഇറാനുമായുള്ള ഒരു കരാറിനെക്കുറിച്ച് താൻ ശുഭാപ്തി വിശ്വാസമുള്ളവനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെ നല്ല ചർച്ചകളാണ് നടന്നു വരുന്നത്. ഇറാൻ ഞങ്ങളുടെ 20 എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിച്ചത് ബഹുമാന സൂചകമായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. “അതിനാൽ ഇന്ന് ഇറാനുമായി വളരെ നല്ല ചർച്ചകൾ നടത്തി, വളരെക്കാലം മുമ്പ് അവർ ഞങ്ങൾക്ക് നൽകേണ്ടിയിരുന്ന ധാരാളം കാര്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കൂ, പക്ഷേ അവർ വളരെ മികച്ചവരാണ്, വളരെ നന്നായി മുന്നോട്ട് പോകുന്നു. അവർ ഇന്ന് ധാരാളം അധിക ലക്ഷ്യങ്ങൾ നശിപ്പിച്ചു. ഞങ്ങൾ അവരുമായി നേരിട്ടും അല്ലാതെയും ചർച്ചകൾ നടത്തുകയാണ്,” അദ്ദേഹം തുടർന്നു. “അവരുമായി ഒരു കരാർ ഞാൻ കാണുന്നു. അതെ. ഉടൻ തന്നെ ആകാം”. അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സംയുക്ത സമഗ്ര പദ്ധതി (ജെസിപിഒഎ) റദ്ദാക്കിയത് ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ കാരണമായെന്ന്…
Read More » -
‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി വിജയൻ; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘- വിഡി സതീശൻ
കൊല്ലം: പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ‘സർക്കാരിനെ കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിൽ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചർച്ചകൾ. എന്നാൽ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാർ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സർക്കാരിന്റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തിൽ കൊണ്ടുവന്നില്ല. സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാർഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ…
Read More » -
‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും
വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍ എത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങള്‍ അപമാനം സഹിക്കില്ലെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനും വാഷിംഗ്ടണിനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍, ഒരു മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ‘അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക്’ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ അവര്‍ക്കൊപ്പം ഒരു കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് ഏതാണ്ട് ഉറപ്പാണ്, എന്നാല്‍ അത് നടക്കാതിരിക്കാനും സാധ്യതയുണ്ട്’ എയര്‍ ഫോഴ്‌സ് വണ്ണില്‍ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച ആക്രമണങ്ങളിലൂടെ ടെഹ്റാനില്‍ ഭരണമാറ്റം ഇതിനകം തന്നെ അമേരിക്ക നടപ്പിലാക്കിയതായി താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ പകരക്കാര്‍…
Read More »
