politics
-
അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ സജി ചെറിയാന്‍ മറുപടി പറയട്ടെ ; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം ; സിപിഐ മതത്തിനൊപ്പമാണ്, പക്ഷേ ഭ്രാന്ത്രിനൊപ്പമില്ല
തിരുവനന്തപുരം: അമൃതാനന്ദമയിയെ സജി ചെറിയാന്‍ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണമെന്നും സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും അക്കാര്യത്തില്‍ സിപിഐയ്ക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നാല്‍ മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇടതുപക്ഷത്തെ പിന്തുണച്ചുകൊണ്ടുള്ള എന്‍എസ്എസ്…
Read More » -
ഗാസ യുദ്ധം: യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് നെതന്യാഹു; പ്രസംഗത്തിനിടെ കൂക്കി വിളികളും ബഹിഷ്‌കരണവും; ഇസ്രയേലിനെ എതിര്‍ത്തവര്‍ക്ക് പരസ്യ ചുംബനം; ഗാസയെക്കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടനെന്നും ട്രംപ്
ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി. ALSO READ ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ…
Read More » -
ഇപ്പോഴത്തെ നിലപാട് സമദൂരത്തിലെ ശരിദൂരമെന്ന് സുകുമാരന്‍ നായര്‍; ‘ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരേണ്ടതില്ല’; എന്‍എസ്എസ് യോഗത്തില്‍ നിലപാടിനെ പിന്തുണച്ച് അംഗങ്ങള്‍
കോട്ടയം: എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. സമദൂര നയത്തില്‍ നിന്ന് മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. യോഗത്തിനുശേഷം സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തില്‍ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍…
Read More » -
‘രാവിലെ ഷര്‍ട്ട് ധരിച്ച് തിരിച്ചു വരാമെന്നു പറഞ്ഞ് പോയതാണ്, മരണത്തിലേക്ക് നയിച്ച കാരണം അന്വേഷിക്കണം’; മൊഴി നല്‍കി തിരുമല അനിലിന്റെ ഭാര്യ; സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നം മാനസിക ബുദ്ധിമുട്ടിലാക്കി എന്നും ആശ
തിരുവനന്തപുരം: ബിജെപി നേതാവ് തിരുമല അനിലിന്റെ ആത്മഹത്യയില്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി ഭാര്യ ആശ. മൊഴി രേഖപ്പെടുത്തല്‍ തുടരും. പെട്ടെന്നു മരിക്കാനുണ്ടായ കാരണം അന്വേഷിക്കണമെന്നും രാവിലെ ഷര്‍ട്ട് ധരിച്ച് ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞു പോയതാണെന്നും അവര്‍ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മാനസിക സമ്മര്‍ദത്തിലായിരുന്നു. ആര്‍ക്കെല്ലാം വായ്പ കൊടുത്തെന്ന് അറിയില്ല. മരണത്തിനു മുമ്പ് ആരെയൊക്കെ കണ്ടെന്ന് അറിയില്ല. സഹായം തേടിയതായും അറിയില്ലെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിനെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.…
Read More » -
സുരേഷ്‌ഗോപി സ്വന്തമായി പരിപാടികള്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു ; കേന്ദ്രമന്ത്രിയുടെ നീക്കത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; പ്രശ്‌ന പരിഹാരത്തിന് അദ്ധ്യക്ഷന്‍ എത്തും
തിരുവനന്തപുരം: എയിംസ് വലിയ ചര്‍ച്ചയായി മാറിയതോടെ സുരേഷ്‌ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. ആലപ്പുഴയില്‍ തന്നെ എയിംസ് വേണമെന്ന് സുരേഷ്‌ഗോപി കടുംപിടുത്തം നടത്തുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി ആരോഗ്യമന്ത്രി ജെപി നദ്ദ ഉടന്‍ കേരളത്തിലെത്തും. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് നിലപാട് സുരേഷ്‌ഗോപി നടത്തിയത്. പല കാര്യങ്ങളിലും സുരേഷ്‌ഗോപി തനിയെ തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കലുങ്ക് ചര്‍ച്ച നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അതിനിടയിലാണ് താരം എയിംസ് ആലപ്പുഴയില്‍ വേണമെന്നും പറഞ്ഞിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് തൃശൂരോ പാറശ്ശാലയിലോ എയിംസ് കൊണ്ടുവരണമെന്നാണ് താല്‍പ്പര്യം. ആലപ്പുഴയില്‍ തന്നെ വേണമെന്നത് സുരേഷ് ഗോപിയുടെ മാത്രം അഭിപ്രായ പ്രകടനമാണെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്ക…
Read More » -
പേരില്‍ ഗുരുതരമായ അനേകം കുറ്റങ്ങള്‍…വിദേശത്ത്് നിന്നും ഫണ്ട് സ്വീകരിക്കുന്നു; ലഡാക്കിലെ ജെന്‍സീയെ കലാപത്തിന് പ്രേരിപ്പിച്ചു; സോനം വാങ്ചുക്കിനെ ഒടുവില്‍ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ജെന്‍സീ കലാപത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. ലഡാക്കിന്റെ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള സമരം ചെയ്തതിന് പിന്നാലെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. വാങ്ചുക്കിന്റെ ‘സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക്’ (SECMOL) എന്ന സന്നദ്ധ സംഘടനയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ഔദ്യോഗികമായ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നെന്ന ആരോപണം നേരത്തേ സോനം നിഷേധിച്ചിരുന്നു. തന്റെ സന്നദ്ധ സംഘടന വിദേശ സംഭാവനകള്‍ സ്വീകരിച്ചിട്ടില്ലെന്നും, എന്നാല്‍ യുഎന്‍, സ്വിസ്, ഇറ്റാലിയന്‍ സംഘടനകളുമായി ബിസിനസ് ഇടപാടുകള്‍ നടത്തുകയും എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 2018-ല്‍ രാമോണ്‍ മാഗ്സെസെ അവാര്‍ഡ് നേടിയ ഈ മലയോര മേഖലയിലെ പ്രവര്‍ത്തകന്‍ രണ്ട് ദിവസം മുന്‍പ് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരും കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണകൂടവും ഉന്നയിച്ച…
Read More » -
മതേതര നിലപാടിന് എന്തും സഹിക്കും ; ഐഎന്‍എല്ലിനെ കക്ഷത്ത് വെച്ചുകൊണ്ട് യുഡിഎഫിനെ മതേതരത്വം പഠിപ്പിക്കുന്നു ; എംവി ഗോവിന്ദന്‍ അതിന് വേറെ ആളെ നോക്കണമെന്ന് വി.ഡി. സതീശന്‍
കണ്ണൂര്‍: തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ കക്ഷത്ത് വെച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തു വന്നാലും വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും മതേതര നിലപാടിനെ നിലനിര്‍ത്തുമെന്നും അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്നും പറഞ്ഞു. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. എംവി ഗോവിന്ദനില്‍ നിന്നും മതേതരത്വം പഠിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടു ടേമില്‍ ഭരണം നടത്തിയിട്ടും ഒമ്പത് വര്‍ഷവും ഇല്ലാതിരുന്ന ഈ അയ്യപ്പഭക്തി എവിടെ നിന്നുമാണ് പൊട്ടി വന്നതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍. സര്‍ക്കാരിനോട് തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ? നാമജപ ഘോഷയാത്രയ്ക്കെതിരേയുള്ള കേസ് പിന്‍വലിക്കുമോ? യോഗി…
Read More » -
അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു
ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു. ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്. 52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19…
Read More » -
‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍…
Read More » -
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം ; കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും; പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
ന്യൂഡല്‍ഹി: പ്രായപരിധി പരിഗണിക്കാതെ സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. കേരളത്തില്‍ നിന്നും കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെട്ടത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ബിനോയ് വിശ്വം സ്വയം ഒഴിഞ്ഞു. സെന്‍ട്രല്‍ ക്വാട്ടയിലാണ് കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും. ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പിപി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, ചിറ്റയം ഗോപകുമാര്‍, ടി ജെ ആഞ്ചലോസ്, പി വസന്തം,…
Read More »