politics
-
ദിവസങ്ങള്‍ക്കുമുമ്പ് ഭീഷണി സന്ദേശമെത്തി, സൈന്യം അവഗണിച്ചു; വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; കൂട്ടത്തില്‍ മുന്‍ സൈനികന്‍, ഹെല്‍മെറ്റില്‍ ക്യാമറ; പാക് സൈന്യത്തിന്റെ ആസൂത്രണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍; ബിജെപിയെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖറും
ജമ്മു: ദിവസങ്ങള്‍ക്കു മുമ്പു ലഭിച്ച ഭീഷണി സന്ദേശം അവഗണിച്ചതാണു ഭീകരാക്രമണത്തിനു വഴിവച്ചതെന്നു വിമര്‍ശനം. പഹല്‍ഗാമില്‍ 26 പേരുജെ ജീവന്‍ നഷ്ടമായ ആക്രമണത്തിനുമുമ്പ് പാക് അധീന കാശ്മീരില്‍നിന്നുളള ഭീകരവാദികളിലൊരാള്‍ സൂചനകള്‍ നല്‍കിയിരുന്നെന്നും സുരക്ഷാ സേന ഇതു ഗൗരവമായി കരുതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ, പരിശീലനം ലഭിച്ച സംഘമാണ് ആക്രമണം നടത്തിയത്. കൂട്ടത്തില്‍ മുന്‍പാക് സൈനികനുണ്ടായിരുന്നതു തെളിവായും ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനില്‍നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തെരഞ്ഞെടുത്തതിലുംവരെ പാക് തന്ത്രമുണ്ട്. ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ…
Read More » -
കശ്മീര്‍ ഭീകരാക്രമണം: കടുപ്പിച്ച് ക്രിക്കറ്റ് ലോകവും; പാകിസ്താനുമായി ഇനി കളിക്കില്ലെന്ന് ഇന്ത്യ; ഐസിസി മത്സരങ്ങളില്‍ മാത്രം പങ്കെടുക്കും; ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ ഇറങ്ങുക കറുത്ത ബാന്‍ഡ് ധരിച്ച്
ബംഗളുരു: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളികളും ഭാവിയിലുണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ബിസിസിഐ. 2012-13 ശേഷ ഇന്ത്യയും പാകിസ്താനും മാത്രം ഉള്‍പ്പെടുന്ന മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതു ഭാവിയിലും കര്‍ശനമായി തുടരുമെന്ന സൂചനയാണു വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നല്‍കുന്നത്. അമ്പതോവര്‍ മത്സരത്തിന് ഇന്ത്യയിലെത്തിയതിനുശേഷം പാകിസ്താനും ഇന്ത്യയും മാത്രം ഉള്‍പ്പെടുന്ന കളികള്‍ നടന്നിട്ടില്ല. 2008ല്‍ ആണ് ഇന്ത്യ അവസാനമായി പകിസ്താനില്‍ കളിക്കുന്നത്. പിന്നീട് 2023ല്‍ ഇന്ത്യയില്‍ ലോകകപ്പിലും പാകിസ്താനുമായി ഏറ്റുമുട്ടി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് പാകിസ്താനില്‍ പോകില്ലെന്ന് അറിയിച്ചതിനു പിന്നാലെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയിരുന്നു. ഞങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരകളാണ്. സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും ഞങ്ങള്‍ ചെയ്യും. ഇന്ത്യയും പാകിസ്താനും മുള്ള ഉഭയകക്ഷി മത്സരങ്ങള്‍ ഇനി കളിക്കില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമുള്ള മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനാകില്ല. അവര്‍ക്കു സാഹചര്യങ്ങളെന്തെന്നു വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയില്‍ ക്രിക്കറ്റ് ലോകത്തിന് ആശങ്കയുണ്ടെന്ന് ബിസിസിഐ…
Read More » -
സംവാദത്തിന്റെ ജാലകം തുറന്നിട്ട മാതൃകാ പുരുഷന്‍; ‘സുവിശേഷത്തിന്റെ ആനന്ദം’ സൃഷ്ടിച്ചതു കോളിളക്കം; മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മികത പങ്കിട്ടതിന്റെ പേരില്‍ താങ്കളെ എന്നും ഓര്‍മിക്കും: മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി ആര്‍. ബിന്ദു
തൃശൂര്‍: സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ട മാതൃകാ പുരുഷനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. തന്റെ ആദ്യ പ്രാമാണികരേഖയായ ‘സുവിശേഷത്തിന്റെ ആനന്ദ’ത്തിന്റെ (ജോയ് ഓഫ്ദി ഗോസ്പല്‍) ചില ഭാഗങ്ങള്‍ എത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നും നമുക്ക് ഓര്‍മ്മയുണ്ട്. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ ബോധക്കേടുകള്‍ സൃഷ്ടിക്കും വിധമാണ് തുടര്‍വര്‍ഷങ്ങളില്‍ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍. ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ലെന്ന് അവരോധിതനായ പാടേ വ്യക്തമായിരുന്നു. പാവപ്പെട്ടവരോടുള്ള പാപ്പയുടെ ആ ആഭിമുഖ്യമാണ് ലോക ജനതയുടെ ഹൃദയഭാജനമാക്കിയത്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളിയാണ് തന്റെ ആദര്‍ശമെന്നാണ് പാപ്പ വിശദീകരിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ദാരിദ്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പാപ്പ ഒരിക്കലും മടിച്ചില്ല. കമ്പോളത്തിന്റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെയും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ…
Read More » -
എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം
കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം…
Read More » -
ജഡ്ജിമാര്‍ക്കെതിരേ പറയാന്‍ ഉപരാഷ്ട്രപതിക്ക് ഭരണഘടനാപരമായി അവകാശമില്ല; ആണവ മിസൈല്‍ പരാമര്‍ശം ബൂമറാംഗ് ആയേക്കും; ജഗ്ദീപ് ധന്‍കറിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യം; അറ്റോര്‍ണി ജനറലിന് കത്തു നല്‍കി
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് കത്ത് നല്‍കിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടന്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭരണഘടന അനുസരിച്ചു ഉപരാഷ്ട്രപതിക്കു സര്‍ക്കാരിന്റെ പോളിസികളിലോ രാഷ്ട്രീയത്തിലോ കോടതി വിധികളിലോ അഭിപ്രായം പറയാന്‍ അവകാശമില്ല. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും തള്ളിക്കളയണം. ഇതു തന്നെയാണ് രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു ബാധകമായ നിയമം. ഗവര്‍ണര്‍മാരും രാഷ്ട്രീയക്കാരും തമ്മിലുളള കൊമ്പുകോര്‍ക്കലും അര്‍ഥമില്ലാത്തതാണ്. രാഷ്ട്രീയക്കാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും ഗവര്‍ണറും, ഉപരാഷ്ട്രപതിയും, രാഷ്ട്രപതിയും പാര്‍ട്ടിനിലപാടുകളില്‍ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ധന്‍കര്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നടക്കം ധന്‍കര്‍ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളിന്മേല്‍ നടപടിയെടുക്കുന്നതില്‍…
Read More » -
ഒരുവെടിക്ക് രണ്ടുപക്ഷി: യുഡിഎഫ് പ്രവേശനത്തിലൂടെ അന്‍വര്‍ ഉന്നമിടുന്നത് തവനൂരും പട്ടാമ്പിയും; എതിര്‍പ്പുമായി ഘടക കക്ഷികള്‍; ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയു’മെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ പി.വി. അന്‍വറിന്റെ ലക്ഷ്യം തവനൂരും പട്ടാമ്പിയും. നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ കണ്ണുവച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യം അന്‍വര്‍ നിരന്തരം ഉന്നയിക്കുന്നത്. മാധ്യമങ്ങളോടുള്ള സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയും’ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടത്തുന്നതും കോണ്‍ഗ്രസിനെ ഉന്നമിട്ടാണെന്നാണു വിലയിരുത്തുന്നത്. അടുത്തിടെ തൃണമൂലിലെത്തിയ സജി മഞ്ഞക്കടമ്പനാണ് ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ദേശീയതലതത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുന്ന തൃണമൂലിനെ കേരളത്തില്‍ മുന്നണിയിലെടുക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. തൃണമൂലിന് കേരളത്തില്‍ ഒരിടത്തും കാര്യമായ വേരോട്ടമില്ല. അന്‍വര്‍ ചേര്‍ന്നതിനു ശേഷമാണ് അല്‍പമെങ്കിലും തൃണമൂലിന്റെ പേര് ഉയര്‍ന്നു കേട്ടത്. നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെങ്കിലും ഉന്നയിക്കുന്ന ഉപാധികള്‍ക്കു കീഴടങ്ങാനാകില്ലെന്നും നിലവിലെ യുഡിഎഫ് സമവാക്യം പൊളിയുമെന്നുമാണു കണക്കാക്കുന്നത്. ദേശീയതലത്തില്‍, കോണ്‍ഗ്രസിനെ നിരന്തരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയുടെ എടുക്കുന്നതിനോട് നേതൃത്വത്തിന് താല്പര്യം ഇല്ല. യുഡിഎഫിന്റെ ഭാഗമല്ലാതെ തന്നെ കെ.കെ.…
Read More » -
ഒരു ക്ഷേത്രം, ഒരു കിണര്‍; ഒരു ശ്മശാനം: ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാക്കണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്; ‘ഉത്സവങ്ങള്‍ ഒന്നുചേര്‍ന്നു നടത്തുമ്പോള്‍ ദേശീയതയും ഊട്ടിയുറപ്പിക്കപ്പെടും’
അലീഗഢ് (യുപി): ജാതി വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനായി ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം’ എന്ന തത്ത്വം സ്വീകരിച്ച് സമൂഹ ഐക്യത്തിനായി പരിശ്രമിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എച്ച്ബി ഇന്റര്‍ കോളജ്, പഞ്ചന്‍ നഗരി പാര്‍ക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ സന്ദശനം നടത്തി പ്രസംഗിക്കുമ്പോഴായിരുന്നു ഈ ആഹ്വാനം. അഞ്ച് ദിവസത്തെ അലീഗഢ് സന്ദര്‍ശനത്തിനിടെ, ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുത്ത സ്വയംസേവകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള ആഗോള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇന്ത്യക്ക് യഥാര്‍ഥ സാമൂഹിക ഐക്യം കൈവരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും അടിസ്ഥാനതലങ്ങളില്‍ ഐക്യ സന്ദേശം പ്രചരിപ്പിക്കാന്‍ അവരെ വീടുകളിലേക്ക് ക്ഷണിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മൂല്യങ്ങളാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറ. പാരമ്പര്യവും സാംസ്‌കാരിക മൂല്യവും സന്‍മാര്‍ ബോധവുമുള്ള സമൂഹത്തെ വളര്‍ത്തണമെന്നും അദ്ദേഹം ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചുകൊണ്ട് ആഹ്വാനം ചെയ്തു. കുടുംബമാണു സമൂഹത്തിന്റെ അടിസ്ഥാനം. മൂല്യങ്ങളില്‍നിന്നുള്ള അടിത്തറയില്‍നിന്നുമാത്രമേ നല്ല കുടുംബങ്ങളുണ്ടാകൂ. ഉത്സവാഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുമ്പോള്‍ അത് ദേശീയതയ്ക്കും സാമൂഹിക…
Read More » -
ഇഡി ആരെ വേട്ടയാടുന്നുവോ അവര്‍ക്കൊപ്പം; സിപിഎമ്മിന് ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ലെന്ന് എം.എ. ബേബി; ‘ചില പാര്‍ട്ടികള്‍ സിപിഎം നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി സംസാരിക്കും’
ചെന്നൈ: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ നിലപാട് പറഞ്ഞ് സിപിഎം. ഇഡി ആരെ വേട്ടയാടുന്നോ അവര്‍ക്കൊപ്പമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യത്തില്‍ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. എന്നാല്‍ ചില പാര്‍ട്ടികള്‍ സിപിഎമ്മിന്റെ നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി വര്‍ത്തമാനം പറയുമെന്നും ബേബി ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഡിഎംകെയും രംഗത്തെത്തി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നുവെന്ന് ടി.ആര്‍ ബാലു. ഇ.ഡി നീക്കം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയോഗത്തില്‍ ബിജെപിയേ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുകയും ജനദ്രോഹനയങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്തതിനാലെന്നും ബാലു പറഞ്ഞു. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ബിജെപി സ്വീകരിക്കുന്നതെന്നും ബാലു വിമര്‍ശിച്ചു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഫോണില്‍വിളിച്ചിരുന്നു. ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിജയിച്ചതില്‍ അഭിനന്ദിച്ചു. ഇക്കാര്യം സ്റ്റാലിന്‍ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ഇതൊരു ഒറ്റയ്ക്കുള്ള വിജയമായി കാണുന്നില്ല. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍…
Read More » -
ചാനലിലൂടെ മത സ്പര്‍ധയുണ്ടാക്കുന്നു; ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’യെന്നു പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും പരാതിയുമായി ബിജെപി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ വീണ്ടും പോലീസില്‍ പരാതിനല്‍കി ബിജെപി. ചാനല്‍ അഭിമുഖത്തിനിടെ, സമൂഹത്തില്‍ സ്പര്‍ധയും കലാപവുമുണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നു പരാതിയില്‍ പറയുന്നു. ‘പിച്ചാത്തിയുമായി ബിജെപിക്കാര്‍ അരമനകളില്‍ കയറി ചെല്ലാതിരുന്നാല്‍ മതി’ എന്ന് രാഹുല്‍ ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും പേരില്‍ രണ്ടുപരാതികളാണ് നല്‍കിയിരിക്കുന്നത്. മതസ്പര്‍ധ, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Read More »
